വിവാഹം കഴിഞ്ഞ് രണ്ട് മാസം; നവവധുവിനെ ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  കോഴിക്കോട്: ഉള്ളിയേരിയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂരിലെ രാരോത്ത്കണ്ടി അൽക്ക (18)യെ ആണ് ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എടച്ചേരിപ്പുനത്തിൽ വീട്ടിൽ കിടപ്പുമുറിയിലെ ജനൽക്കമ്പിയിലായിരുന്നു അൽക്ക തൂങ്ങിമരിച്ചത്. അ‌ൽക്കയുടെ വിവാഹം രണ്ട് മാസം മുൻപായിരുന്നു.ഭർത്താവ് പ്രജീഷ് വീട്ടിലില്ലായിരുന്നു. ഭർത്താവിന്റെ അച്ഛനും അമ്മയും ജോലിക്ക് പോയതായിരുന്നു. പ്രജീഷിന്റെ അച്ഛൻ ഉച്ചഭക്ഷണത്തിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. എത്ര വിളിച്ചിട്ടും അൽക്ക വാതിൽ തുറക്കാത്തതിനെത്തുടർന്ന് പ്രജീഷിന്റെ അച്ഛൻ നാട്ടുകാരെ വിളിച്ച് വരുത്തി വാതിൽ തള്ളി തുറക്കുകയായിരുന്നു. അകത്ത് കടന്നപ്പോഴാണ് അൽക്കയെ മരിച്ച […]

മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ട് ഒരു മാസം; കരാര്‍ പ്രകാരമുള്ള എല്ലാ ചികിത്സകളും നല്‍കാതെ ആശുപത്രികൾ; പദ്ധതിക്ക് കീഴിലുള്ളത് മുപ്പത് ലക്ഷത്തിലേറെപ്പേർ; പ്രതിസന്ധിയിലായി രോഗികൾ….!

സ്വന്തം ലേഖിക തിരുവനന്തപുരം: മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിട്ട് ഒരു മാസം തികയുമ്പോഴും കരാര്‍ ഒപ്പിട്ട പല ആശുപത്രികളും നിസ്സഹകരണത്തിലേക്ക്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള ഈ പദ്ധതിയിൽ ചില ആശുപത്രികള്‍ കരാര്‍ പ്രകാരമുള്ള എല്ലാ ചികിത്സകളും നല്‍കുന്നതുമില്ല. കര്‍ശന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതിനാല്‍ ദുരിതത്തിലാകുന്നതു ചികിത്സ തേടുന്നവരാണ്. ജീവനക്കാരും പെന്‍ഷന്‍കാരും കുടുംബാംഗങ്ങളുമായി 30 ലക്ഷത്തിലേറെപ്പേരാണു പദ്ധതിക്കു കീഴിലുള്ളത്. പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിയുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം സര്‍ക്കാര്‍ പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം […]

അഭിമാന നേട്ടം; ഇന്ത്യയ്ക്കായി മൂന്നാം സ്വര്‍ണം നേടി അചിന്ത ഷിയോളി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മൂന്നാം സ്വർണം നേടി. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ അചിന്ത ഷിയോളിയാണ് സ്വർണം നേടിയത്. 73 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോടെയാണ് അചിന്ത സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തിൽ ജെറമി ലാല്‍റിന്നുങ്കയാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്. 300 കിലോഗ്രാം ഉയർത്തി ഒന്നാം സ്ഥാനത്തെത്തി. ജെറമിയുടെ ആദ്യ കോമൺവെൽത്ത് സ്വർണമാണിത്. സമോവയുടെ നെവോ വെള്ളി മെഡൽ നേടി. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചാനു സ്വർണം നേടിയത്. സ്നാച്ചിൽ 84 കിലോഗ്രാം ഉയർത്തി മത്സരം ആരംഭിച്ച […]

സിനിമാ സീരിയല്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നാലെ പെണ്‍വാണിഭവും ലഹരിമരുന്ന് കച്ചവടവും; കഞ്ചാവ് ഉപയോഗിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം സിന്തറ്റിക് ലഹരിയില്‍ നിന്നു മോചനം നേടുന്നതിനെന്ന് വാദം; നടി അശ്വതിബാബുവിന്റെ ജിവിതമിങ്ങനെ…..!

സ്വന്തം ലേഖിക കൊച്ചി: സീരിയല്‍ നടി അശ്വതിബാബുവും കൂട്ടാളിയും കസ്റ്റഡിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സിനിമാ സീരിയല്‍ അവസരങ്ങള്‍ കുറഞ്ഞതിന് പിന്നാലെ പെണ്‍വാണിഭവും ലഹരിമരുന്ന് കച്ചവടവും നടത്തുകയാണ് അശ്വതി. കഴിഞ്ഞ ദിവസം അശ്വതി ബാബുവും സുഹൃത്ത് നൗഫലും താമസിച്ചിരുന്ന വീട്ടില്‍ നിന്നും എക്സൈസ് കഞ്ചാവ് പിടികൂടി. കൂനമ്മാവില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് കഞ്ചാവ് ഇലയും വിത്തുകളും പിടികൂടിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം സിന്തറ്റിക് ലഹരിയില്‍ നിന്നു മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നാണ് അശ്വതിയുടെ വിശദീകരണം. ഇവര്‍ നേരത്തേ മുതല്‍തന്നെ ലഹരി ഉപയോഗവുമായി […]

വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടെന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ; എൻജിനിയറിങ് വിദ്യാർഥി പൊലീസ് കസ്റ്റഡിയിൽ

  ചെന്നൈ: തീവ്രവാദ ബന്ധത്തിന്റെ പേരിൽ എൻജിനിയറിങ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിലെ അൻവർ അലി(22)യെയാണ് ക്യൂബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ക്യു ബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. അൻവർ അലി വിദേശരാജ്യങ്ങളിലെ തീവ്രവാദ സംഘങ്ങളുമായി തുടർച്ചയായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്നാണ് കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ശനിയാഴ്ച അതിരാവിലെയാണ് അൻവർഅലിയെ ആമ്പൂരിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. വിലകൂടിയ രണ്ട് വിദേശ നിർമിത മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ടും ചോദ്യംചെയ്യൽ തുടരുകയാണ്. തീവ്രവാദികളുമായി ബന്ധമുള്ളവരെ കണ്ടെത്താനായി […]

24 മണിക്കൂറിനിടെ മൂന്നിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടി; പിടിയിലായ സംഘത്തിൽ മൂന്ന് യുവതികളടക്കം 14 പേർ

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ 24 മണിക്കൂറിനിടെ മൂന്നിടങ്ങളിൽ നിന്ന് എംഡിഎംഎ പിടികൂടി. എറണാകുളം കലൂർ, പത്തനംതിട്ട പന്തളം, തിരുവനന്തപുരം ആക്കുളം എന്നിവിടങ്ങളിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. മൂന്നിടങ്ങളിലുമായി 3 യുവതികൾ അടക്കം 14 പേർ പിടിയിലായി. കലൂരിലെയും പന്തളത്തെയും ലോഡ്ജുകളിൽ നിന്നും ആക്കുളത്തെ വാടക വീട്ടിൽ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. എറണാകുളത്ത് നിന്ന് 0.34 ഗ്രാം എംഡിഎംഎയും 155 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പന്തളത്ത് നിന്ന് 154 ഗ്രാം എംഡിഎംഎയും ആക്കുളത്ത് നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. എറണകുളത്ത് മയക്കുമരുന്നുമായി ലോഡ്ജിൽ താമസിച്ചിരുന്ന […]

തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു; മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക മാവേലിക്കര: മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ തീവണ്ടിയില്‍ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാവേലിക്കര കണ്ണാട്ടുമോടി ശ്രീകോവിലില്‍ എസ്ബിഐ റിട്ട. മാനേജര്‍ കെ ബി രാജേന്ദ്രന്റെ ഭാര്യ ഷീജ രാജേന്ദ്രന്‍ (അനിമോള്‍-63) ആണ് മരിച്ചത്. മംഗലാപുരത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം. തീവണ്ടിയുടെ വാതിലിന് സമീപം നിന്ന് മുഖം കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് കരുതുന്നു. മക്കള്‍: ജിഷ്‌ന, വിഷ്ണു (സ്‌ക്വാഡ്രന്റ് ലീഡര്‍, എയര്‍ഫോഴ്‌സ്). മരുമകന്‍: അജിത്കുമാര്‍. സംസ്‌കാരം പിന്നീട്.

കോട്ടയം തി​​രു​​ന​​ക്ക​​ര​​ ബ​​സ് സ്റ്റാ​​ന്‍​​ഡി​​ലെ കടമു​​റി​​ക​​ള്‍ പത്ത് ദി​​വ​​സ​​ത്തി​​ന​​കം ഒഴിയാൻ നിർദ്ദേശം; നീതി തേടി വ്യാപാരികൾ സുപ്രീം കോടതിയിലേക്ക്; പെരുവഴിയാകുന്നത് 500 കു​​ടും​​ബ​​ങ്ങ​​ൾ…!

സ്വന്തം ലേഖിക കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര സ്വകാര്യ​​ ബ​​സ് സ്റ്റാ​​ന്‍​​ഡി​​ലെ കടമു​​റി​​ക​​ള്‍ കൈ​​വ​​ശം​വ​​ച്ചി​​രി​​ക്കു​​ന്ന 52 ലൈ​​സ​​ന്‍​​സി​​ക​​ളോ​​ടും 10 ദി​​വ​​സ​​ത്തി​​ന​​കം ഒ​​ഴി​​ഞ്ഞ് താ​​ക്കോ​​ല്‍ ഏൽപ്പിക്കാൻ ന​​ഗ​​ര​​സ​​ഭ ആ​​വ​​ശ്യ​​പ്പെ​​ട്ടു. കെ​​ട്ടി​​ട സ​​മു​​ച്ച​​യം പൊ​​ളി​​ച്ചു​​നീ​​ക്കു​​ന്ന​​തി​​ന് മു​​ന്നോ​​ടി​​യായാണ് നോട്ടീസ് നൽകിയിരിക്കുന്നത്. എ​​ന്നാ​​ല്‍ ഈ ​​സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ രാ​​ജ​​ധാ​​നി ഹോ​​ട്ട​​ലി​​നു നോ​​ട്ടീ​​സ് ന​​ല്‍​​കി​​യി​​ല്ല. സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ ഭാ​​ഗ​​മ​​ല്ലാ​​ത്ത ടോ​​യ്‌​ല​​റ്റ് കെ​​ട്ടി​​ടം നീ​​ക്കം​​ചെ​​യ്യു​​ന്ന​​തി​​ന് അ​​ത് നി​​ര്‍​​മി​​ച്ച്‌ പ​​രി​​പാ​​ലി​​ക്കു​​ന്ന റോ​​ട്ട​​റി ക്ല​​ബ്ബ് അ​​ധി​​കൃ​​ത​​ര്‍​​ക്കും നോ​​ട്ടീ​​സ് ന​​ല്‍​​കി. എ​​ന്നാ​​ല്‍ നോ​​ട്ടീ​​സി​​നെ​​തി​​രേ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കാ​​നാ​​ണ് ലൈ​​സ​​ന്‍​​സി​​ക​​ളു​​ടെ തീ​​രു​​മാ​​നം. ഇ​​തി​​നാ​​യി നി​​യ​​മോ​​പ​​ദേ​​ശം തേ​​ടി​​യ​​താ​​യി വ്യാ​​പാ​​രി പ്ര​​തി​​നി​​ധി​​ക​​ള്‍ അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ ന​​ഗ​​ര​​സ​​ഭാ​​യോ​​ഗം പു​​തി​​യ […]

പെരിയാറില്‍ യുവാക്കള്‍ കുളിക്കാനിറങ്ങിയത് യുവതികളെ കരയില്‍ നിര്‍ത്തി; ഒഴുക്കില്‍പ്പെട്ട് മധ്യഭാഗത്ത് വച്ച്‌ അവശനായി നിസാമുദ്ദീൻ മുങ്ങിതാണുവെന്ന് കണ്ടു നിന്നവർ; സംഭവം ഇങ്ങനെ….!

സ്വന്തം ലേഖിക ആലുവ: പെരിയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മട്ടാഞ്ചേരി കോസാറമുക്ക് കണ്ടത്തില്‍ വീട്ടില്‍ നവാസിന്റെ മകന്‍ നിസാമുദ്ദീന്‍ (24)നെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ ആലുവ മണപ്പുറം കടവിലായിരുന്നു സംഭവം. ആലുവ സ്വദേശിയായ സുഹൃത്ത് പ്രജീഷിനൊപ്പമാണ് ഇയാള്‍ മണപ്പുറത്തെത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവതികളും ഉണ്ടായിരുന്നു. യുവതികള്‍ കരയിലിരുന്നപ്പോള്‍ ബിലാലും പ്രജീഷും കുളിക്കാനിറങ്ങി. ഇതിനിടയില്‍ ബിലാല്‍ മറുകരയിലക്ക് നീന്തിയപ്പോള്‍ മധ്യഭാഗത്ത് വച്ച്‌ അവശനായി മുങ്ങിപ്പോകുകയായിരുന്നുവെന്ന് പറയുന്നു. വൈകീട്ട് വരെ ആലുവ അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. […]

കോട്ടയം ജില്ലയിൽ ഇന്ന് (1.08.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ ഇന്ന് (1.08.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ സൂര്യകവല, എൻ എസ് എസ്‌ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 2. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന അമ്പലവയൽ, വിളക്കുമാടം സ്കൂൾ, കോക്കാട്, മല്ലികശ്ശേരി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 3. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഓൾഡ് എം […]