അമിതവേഗതയിലെത്തിയ ബസ് ചെളിക്കെട്ടിലേക്ക് കയറി വെട്ടിച്ചുമാറ്റിയതോടെ നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിനടിയില്‍പ്പെട്ടുപോയ ജോബിയ തല്‍ക്ഷണം മരിച്ചെന്ന് ദൃക്‌സാക്ഷികള്‍; കനത്ത മഴയിൽ ബസ് ഡ്രൈവറുടെ സാഹസിക യാത്രയിൽ പൊലിഞ്ഞത് ഒരു നഴ്സിന്റെ ജീവന്‍
സ്വന്തം ലേഖിക കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് ഡ്രൈവറുടെ അമിത വേഗതയിലുള്ള സാഹസിക യാത്രയിൽ പൊലിഞ്ഞത് ഒരു നഴ്സിന്റെ ജീവന്‍. ശ്രീകണ്ഠാപുരം സ്വദേശിനിയായ ജോബിയ ജോസഫാണ് മരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നഴ്‌സിങ് സ്റ്റാഫായിരുന്നു യുവതി. നിയന്ത്രണം വിട്ട ബസ് മറിഞ്ഞപ്പോള്‍ ജോബിയ ബസിനടിയില്‍ പെട്ടുപോവുകയായിരുന്നുവെന്നും യുവതി തല്‍ക്ഷണം മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ കുറ്റിക്കോല്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് […]