ആലപ്പുഴയിൽ മിനിലോറി തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കഴിഞ്ഞ ദിവസം ദേശീയപാതയിൽ കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്
സ്വന്തം ലേഖിക ആലപ്പുഴ: സ്ലാബ് മതിലിന്റെ കോൺഗ്രീറ്റ് തൂണുകൾ കയറ്റിവന്ന മിനിലോറി തലകീഴായി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂർ തലശ്ശേരി കള്ളിക്കുന്നത്ത് കൃഷ്ണൻകുട്ടി ചന്ദ്രമതി ദമ്പതികളുടെ മകൻ സതീഷ് (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ കരുവാറ്റ എൻഎസ്എസ് ഹൈസ്കൂളിന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സതീഷ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന മറ്റു മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു മിനിലോറി. സഹോദരൻ സജേഷ്