video
play-sharp-fill

കൊച്ചി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം; അഞ്ച് ദിവസം നീളുന്ന ചടങ്ങിന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ തിരികൊളുത്തി

സ്വന്തം ലേഖകൻ കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9-ന് സരിത തീയറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സിനിമാ തലസ്ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന ചടങ്ങില്‍ സാംസ്‌കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി […]

കൊല്ലത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്കൂള്‍ വാന്‍ മറിഞ്ഞു; അപകടം കയറ്റം കയറുന്നതിനിടെ

സ്വന്തം ലേഖിക കൊല്ലം: ഏരൂര്‍ അയിലറയില്‍ സ്കൂള്‍ വാന്‍ മറിഞ്ഞു. അയിലറ സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതര പരിക്കില്ല. കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോയി. […]

സ്വർണം ഗ്രാമിന് 45 രൂപ കൂടി; ഗ്രാമിന് 4810, പവന് 38480

സ്വന്തം ലേഖകൻ കൊച്ചി: സ്വര്‍ണ വിലയില്‍ വർദ്ധനവ്. ഗ്രാമിന് 45 രൂപ കൂടി ഒരു ഗ്രാമിന് 4810 ആയി . പവന് 38480 രൂപയാണ്. കോട്ടയത്തെ ഇന്നത്തെ സ്വർണ വില ,അരുൺസ് മാരിയ ഗോൾഡ് ഗ്രാമിന് 4810 പവന് 38480

ബക്കറ്റുമായി പിരിവിനിറങ്ങാതെ സമ്മേളന ചെലവിനാവശ്യമായ മുഴുവന്‍ പണവും വ്യത്യസ്തമായ മാര്‍ഗങ്ങളിലൂടെ കണ്ടെത്തി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; ഒരു ജില്ലയില്‍ നിന്നു മാത്രം 1,00,20,000 രൂപ സമാഹരിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട : ബക്കറ്റുമായി പിരിവിനിറങ്ങാതെ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ആക്രി പെറുക്കിയും സ്വയം തൊഴില്‍ ചെയ്തും പ്രവര്‍ത്തകര്‍ പതിനൊന്ന് ബ്ലോക്ക് കമ്മിറ്റികളില്‍ നിന്ന് സമാഹരിച്ചത് 1,00,20,000 രൂപ. ബിരിയാണി, കപ്പ, പായസം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മുണ്ട്, മീന്‍, പച്ചക്കറി […]

ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം; വില കൂടിയ മദ്യവും പണവും ഒപ്പം സിസിടിവിയും കൊണ്ടുപോയി

സ്വന്തം ലേഖിക തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ മോഷണം. മദ്യക്കുപ്പികള്‍ക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാര്‍ കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ് ബെവ്‌കോയുടെ കണക്ക്. മദ്യത്തിന് പുറമേ, 27000 രൂപയും സിസിടിവി […]

നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ പി രമ അന്തരിച്ചു

സ്വന്തം ലേഖിക കൊച്ചി: നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ പി രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മുൻ മേധാവിയായിരുന്നു. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. നിരവധി പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. […]

പ്രവാസിയായ ഭാര്യ നാട്ടിലെത്തിയത് മുതല്‍ കുടുംബവഴക്ക്; യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ കുന്നത്തൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഗൃഹനാഥന്‍ വീട്ടില്‍ തൂങ്ങിമരിച്ചു. കോവൂര്‍ ഗവ. സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ശാസ്താംകോട്ട പട്ടകടവ് ആന്റണി കോട്ടേജില്‍ ബിനുവാണ് (45) മരിച്ചത്. ഭാര്യ ലീനയെ ഗുരുതര പരിക്കുകളോടെ ശാസ്താംകോട്ട താലൂക്ക് […]

നാലുമാസത്തോളം പത്ത് വയസ്സുകാരനെ മർദ്ദിച്ചു; ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടതായി വീട്ടുകാര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: നാലുമാസത്തോളം പത്ത് വയസ്സുകാരനെ മർദ്ദിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയില്‍ വലിയവിള സ്വദേശിയായ വിപിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ ഡ്രൈവറായിരുന്ന വിപിനെ നിസാരവകുപ്പുകള്‍ ചുമത്തി പൊലീസ് വിട്ടയച്ചതായി മാതാപിതാക്കള്‍ ആരോപിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ബാലനാണ് മര്‍ദനമേറ്റത്. മാര്‍ച്ച് 18ന് […]

മക്കളുണ്ടാവണമെന്നുള്ള ആഗ്രഹം; മരുന്ന് കഴിച്ചു കിട്ടിയതോ തീരാ ദുഃഖവും

സ്വന്തം ലേഖകൻ വടകര: മക്കളുണ്ടാവാൻ വേണ്ടിയുള്ള മരുന്നിന്റെ ഉപയോഗം മുജീബ് ഈ ചെറുപ്പക്കാരനെ എത്തിച്ചത് തീരാദു:ഖത്തിൽ. ലക്ഷങ്ങള്‍ പൊടിച്ച ചികിത്സകളും പ്രാര്‍ത്ഥനകളും ഫലം കാണാതെ നിരാശയില്‍ കഴിയുമ്പോഴാണ് മുജീബിന് മുന്നില്‍ ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്. സന്താന ലബ്ധിക്കായി ഒരു മാസത്തെ ഗുളിക കഴിച്ചാല്‍ […]

ആയിരത്തിലധികം പോൺ സിനിമകളിൽ അഭിനയിച്ചു; കോടികണക്കിന് രൂപ സമ്പാദിച്ചു; പോകാൻ ആഗ്രഹിച്ച സ്ഥലത്തെല്ലാം പോയി; പോൺ സിനിമകളിൽ അഭിനയിച്ച് സൂപ്പർ സ്റ്റാറായ ജ്വോഷ്വാ ബ്രൂം ഇപ്പോൾ അമേരിക്കയിലെ അറിയപ്പെടുന്ന പാസ്റ്റർ; ജീവിതം മാറ്റിമറച്ച കഥ ഇങ്ങനെ….!

സ്വന്തം ലേഖകൻ വാഷിംഗ്ടൺ: ആറ് വര്‍ഷത്തിനിടെ ആയിരത്തിലധികം പോണ്‍ സിനിമകളില്‍ അഭിനയിച്ച ജ്വോഷ്വാ ബ്രൂം ഇപ്പോള്‍ അമേരിക്കയിലെ അറിയപ്പെടുന്ന പാസ്റ്റര്‍. കൗമാരത്തില്‍ തന്നെ മോഡലിം​ഗില്‍ തിളങ്ങി യൗവനത്തില്‍ പോണ്‍സ്റ്റാറായി വിലസി പിന്നീട് ആത്മീയതയില്‍ അഭയം തേടിയ ജ്വോഷ്വായുടെ ജീവിതം സിനിമാ കഥകളെ […]