play-sharp-fill

2021-ലെ ആർക്കിടെക്ച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ എക്‌സലൻസ് അവാർഡ് സൈക്കോ ഡിസൈൻസിന്

സ്വന്തം ലേഖകൻ കൊച്ചി: ക്യൂബ്‌സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ആർക്കിടെക്ച്ചർ, പ്ലാനിംഗ്, ഇന്റീരിയർ ഡിസൈൻ വിഭാഗമായ സൈക്കോ ഡിസൈൻസ് ഈ വർഷത്തെ ആർക്കിടെക്ച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി. കേരളത്തിലെ ഭവന, വ്യാപാര സമുച്ചയ പദ്ധതികളിൽ ഏറ്റവും മികച്ച സർഗാത്മകത പ്രകടിപ്പിച്ച ഡിസൈൻ സ്ഥാപനം എന്ന നിലയിലാണ് കമ്പനി ഈ പുരസ്‌കാരത്തിന് അർഹമായത്. ബെംഗലൂരുവിൽ നടന്ന ചടങ്ങിൽ സൈക്കോ ഡിസൈൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജുമാന ഷെരീഫ് ബിഗിനപ്പ് റിസേർച്ച് ഇന്റലിജൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ആനന്ദ് ഗോപാൽ നായിക്, എസ്‌ജെബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി […]

സാലറി സർട്ടിഫിക്കറ്റിൽ ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ചു; എസ്ബിഐ ബാങ്കിൽ വ്യാജരേഖകൾ സമർപ്പിച്ച് പണം തട്ടാൻ ശ്രമം; കൊല്ലത്ത് ലേബർ കോടതി ജീവനക്കാരൻ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: സാലറി സർട്ടിഫിക്കറ്റിൽ ജഡ്ജിയുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് ബാങ്കിനെ കബളിപ്പിച്ച  കേസിൽ ലേബർ കോടതി ജീവനക്കാരൻ പിടിയിൽ. വർക്കല മേലേവെട്ടൂർ വിളഭാഗം സ്വദേശിയായ മംഗലത്ത് വീട്ടിൽ അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാലറി സർട്ടിഫിക്കറ്റിൽ അന്നത്തെ ജഡ്ജിയായിരുന്ന അംബികയുടെ കള്ള ഒപ്പിടുകയായിരുന്നു അനൂപ്. ഈ രേഖകൾ തേവള്ളി എസ്ബിഐ ബാങ്കിൽ സമർപ്പിച്ചു. സർട്ടിഫിക്കറ്റിന്റെ കൺഫർമേഷനായി സർട്ടിഫിക്കറ്റുകൾ ജഡ്ജിക്ക് ലഭിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ജഡ്ജിയാണ് പൊലീസിൽ പരാതി നൽകിയത്. ഒപ്പ് അംബികയുടേതല്ലെന്ന് ശാസ്ത്രീയമായി തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണ വിധേയമായി […]

ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം; ജീവനൊടുക്കിയത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നെന്നു സൂചന; ഓട്ടോറിക്ഷയിൽ ആളിപ്പടർന്ന തീ അണച്ചത് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി

സ്വന്തം ലേഖകൻ കോട്ടയം: ഓട്ടോറിക്ഷയുടെ വായ്പാ കുടിശികയും കുടുംബ പ്രശ്‌നങ്ങളെയും തുടർന്നു മാനസിക സംഘർഷം അനുഭവിച്ചിരുന്ന ഓട്ടോഡ്രൈവറെ ഓട്ടോറിക്ഷയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വില്ലൂന്നി ചക്കാലയിൽ പുത്തൻപറമ്പ് അനന്ത കൃഷ്ണനെ (35) യാണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച രാത്രി ഏട്ടരയോടെ കോട്ടയം പുതുപ്പള്ളി റോഡിൽ മക്രോണിപാലം ഷാപ്പിന് സമീപത്തായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മക്രോണി പാലത്തിന് താഴെ മാങ്ങാനം കുടി റോഡിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്ത നിലയിലാരുന്നു. പൂർണ്ണമായും കത്തിയ ഒട്ടോറിക്ഷയ്ക്കുള്ളിൽ ഡ്രൈവിംഗ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. […]

നാട്ടകം സുരേഷ് കോട്ടയം ഡിസിസി പ്രസിഡൻ്റ്: കോട്ടയം ജില്ലയിൽ ഇനി കോൺഗ്രസിനെ സുരേഷ് നയിക്കും

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ ഇനി നാട്ടകം സുരേഷ് നയിക്കും. നീണ്ടനാൾ നിന്ന ചർച്ചകൾക്കും ഗ്രൂപ്പ് വടംവലികൾക്കും ഒടുവിലാണ് കേരളത്തിലെ എല്ലാ ജില്ലകളിലേയും ഡിസിസി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചത്. കോൺഗ്രസ് പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള കോട്ടയത്ത് നിരവധി പേരുടെ പേരുകൾ പറഞ്ഞു കേട്ടു വെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും, തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെയുമൊക്കെ തട്ടകത്തിൽ അവസാനം പാർട്ടിയെ നയിക്കാൻ നാട്ടകം സുരേഷിനാണ് നറുക്ക് വീണത്. വർഷങ്ങളായുള്ള അടിയുറച്ച പാർട്ടി പ്രവർത്തനവും, സംഘടന ശേഷിയും, യുവത്വവും എല്ലാം സുരേഷിന് അനുകൂല ഘടകങ്ങളായി മാറി. കോട്ടയം […]

അടിച്ചമർത്തുമ്പോൾ പടർന്നു കയറുന്ന പാരമ്പര്യം; ശരീരത്തിലോടുന്നത് കമ്മ്യൂണിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞ ചുടുചോര; കോൺഗ്രസിനെ നയിക്കാൻ നാട്ടകം സുരേഷ് എത്തുമ്പോൾ വിറയ്ക്കുന്നത് ചുവന്ന കോട്ടകൾ

സ്വന്തം ലേഖകൻ കോട്ടയം: നാട്ടകം സുരേഷ് എന്ന, ചെറുപ്പക്കാരൻ എന്നൊക്കെ കമ്മ്യൂണിസ്റ്റ് കോട്ടകളിൽ കടന്നു കയറിയിട്ടുണ്ടോ അന്നൊക്കെ ആ കോട്ടകൊത്തളങ്ങൾ തകർന്നു തരിപ്പണമായിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെ നാട്ടകം ഗവ.ഹൈസ്‌കൂൾ മൈതാനത്ത് കെ.എസ്.യുവിന്റെ നീലപതാക പാറിക്കളിച്ച കൈകളിൽ ഇന്ന് കോൺഗ്രസിന്റെ ത്രിവർണപതാകയെത്തിയാൽ, വിറയ്ക്കുക കമ്മ്യൂണിസ്റ്റ് കോട്ടകളായിരിക്കും. ചെറുപ്പത്തിന്റെ വീര്യവും, പരിചയമ്പത്തിന്റെ പക്വതയും ഒന്നിച്ചു ചേർന്ന യുവനേതാവ് കോൺഗ്രസ് പാർട്ടിയെ നയിക്കാനിറങ്ങുമ്പോൾ തിരുത്തിക്കുറിക്കപ്പെടുന്നത് കോട്ടയത്തെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രം തന്നെയാകും. 1970 കാലം. ഇപ്പോൾ കോട്ടയം നഗരസഭയുടെ ഭാഗമായി നാട്ടകം പഞ്ചായത്ത് അന്ന് പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ […]

തേര്‍ഡ് ഐ ന്യൂസിന്റെ നവീകരിച്ച ഓഫീസിന്റെയും സ്റ്റുഡിയോയുടേയും നാളെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ചടങ്ങ് മാറ്റിവച്ചത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍; അശാസ്ത്രീയമായ കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണത്തിനെതിരെ ഹൈക്കോടതിയില്‍ വരെ പോരാടിയ തേര്‍ഡ് ഐ ന്യൂസിന്റെ വാക്കും പ്രവര്‍ത്തിയും ഒന്ന് തന്നെ..!

സ്വന്തം ലേഖകന്‍ കോട്ടയം: തേര്‍ഡ് ഐ ന്യൂസിന്റെ നവീകരിച്ച ഓഫീസിന്റെയും സ്റ്റുഡിയോയുടെയും ഉദ്ഘാടനം  മാറ്റിവച്ചു. ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് നാളെ നടക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് മാറ്റിവച്ചത്. മാറ്റി വച്ച ചടങ്ങ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ നാല് വര്‍ഷമായി തേര്‍ഡ് ഐ ന്യൂസ് ലൈവ് ഓണ്‍ലൈന്‍ ദൃശ്യമാധ്യമ രംഗത്ത് സത്യസന്ധവും നിഷ്പക്ഷവുമായി പ്രവര്‍ത്തിച്ച് വരികയാണ്. ഇന്നത്തെ വാര്‍ത്ത നാളത്തെ ചരിത്രമാണെന്ന ബോധ്യത്തോടെയാണ് നാളിതുവരെ തേര്‍ഡ് ഐ ന്യൂസ് പ്രവര്‍ത്തിച്ചിട്ടുള്ളത്. […]

കോവിഡിനെതിരെ ആരോഗ്യ വകുപ്പിന്റെ ‘ഓപ്പറേഷൻ മാസ്‌ക്’

സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനം ശക്തമാക്കുവാൻ ഇന്നലെ കൂടിയ പഞ്ചായത്ത് തല ജാഗ്രത യോഗത്തിൽ തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, വീക്കിലി ഇൻഫെക്ഷൻ പോസിറ്റിവിറ്റി റേറ്റും ഏറ്റവും ഉയർന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനം. കൊവിഡ് ടെസ്റ്റ് വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കുവാനും രണ്ടാഴ്ചയിൽ ഒരിക്കൽ ടെസ്റ്റ് നടത്തി റിസൾട്ട് കൈയ്യിൽ കരുതുവാനും വ്യാപാരി വ്യവസായികൾക്ക് കർശന നിർദേശം നൽകും. ടാക്‌സി, ഓട്ടോ ഡ്രൈവർമാർ തൊഴിലുറപ്പ് പ്രവർത്തകർ മെഡിക്കൽ കോളേജ് കുടുംബശ്രീയുടെ ക്ലീനിംഗ്, കാന്റീൻ തൊഴിലാളികൾക്കും […]

വീണ്ടും കേരളം കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക്; രാത്രികാല കർഫ്യൂവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് പ്രതിരോധങ്ങളെല്ലാം മറികടന്ന് രോഗം അതിവേഗം കുതിക്കുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സംസ്ഥാനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത ആഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ചുള്ള നിർദേശം നൽകിയത്. അടുത്ത ആഴ്ച രാത്രി പത്തു മുതൽ രാവിലെ ആറു വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ഒരു അറിയിപ്പുണ്ടാകും വരെ കർഫ്യൂ തുടരും. മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ വേഗത്തിലാക്കും. കൊവിഡ് […]

കോട്ടയം ജില്ലയില്‍ 1680 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.56 ശതമാനം; കോട്ടയം നാഗരസഭാ പരിധിയിലും പനച്ചിക്കാട് പഞ്ചായത്തിലും രോഗവ്യാപനം കൂടുന്നു

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1680 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1668 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 12 പേര്‍ രോഗബാധിതരായി. പുതിയതായി 10795 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 15.56 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 685 പുരുഷന്‍മാരും 737 സ്ത്രീകളും 258 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 476 പേര്‍ രോഗമുക്തരായി. 10683 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 252439 പേര്‍ കോവിഡ് ബാധിതരായി. 239009 പേര്‍ രോഗമുക്തി […]

കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്; 153 മരണങ്ങൾ സ്ഥിരീകരിച്ചു; 21,468 പേര്‍ രോഗമുക്തി നേടി; ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍; മൂന്നാം തരംഗം നേരിടാൻ സജ്ജമാകണമെന്ന് മുഖ്യമന്ത്രി 

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]