video
play-sharp-fill

സംസ്ഥാനത്ത് ഇന്ന്‌ 173 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു; 24,296 പേര്‍ക്ക് രോഗബാധ; രോഗബാധിതരിൽ 90 ആരോഗ്യ പ്രവര്‍ത്തകരും; പ്രതിദിന കോവിഡ് പരിശോധന രണ്ട് ലക്ഷത്തിൽ എത്തിക്കും; മൂന്നാം തരംഗം നേരിടാനൊരുങ്ങി കേരളം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, […]

കോട്ടയം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.29 ശതമാനം; 1474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1099 പേര്‍ രോഗമുക്തരായി; കോട്ടയം നഗരസഭാ പരിധിയിൽ രോഗബാധിതരുടെ എണ്ണം കൂടുന്നു

  സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 1474 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1465 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 8056 പരിശോധനാഫലങ്ങളാണ് […]

രാജ്യത്ത് കോവിഡ് വാക്സിനേഷൻ 58 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 97.68% ആയി വർധിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 58,89,97,805 ഡോസ് വാക്സിനുകളാണ് നൽകിയത്. 65,03,493 സെഷനുകളിലൂടെയാണ് രാജ്യത്ത് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. ദേശീയ രോഗമുക്തി നിരക്ക് 97.68% […]

സ്ത്രീകള്‍ ശക്തിപ്പെടുന്നതിലൂടെ സമൂഹമാണ് ശക്തിപ്പെടുന്നതെന്ന് തോമസ് ചാഴിക്കാടന്‍ എം.പി; കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) 55-ാംജന്മദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സ്ത്രീകള്‍ ശക്തിപ്പെടുന്നതിലൂടെ സമൂഹമാണ് ശക്തിപ്പെടുന്നതെന്ന് തോമസ് ചാഴിക്കാടന്‍ എം.പി പറഞ്ഞു. കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) 55-ാംജന്മദിന സമ്മേളനനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണത്തിലൂടെ 50 ശതമാനം സീറ്റുകളില്‍ വനിതകള്‍ വന്നത് വലിയ […]

പുതുതായി കണ്ടെത്തിയ കാശിതുമ്പകള്‍ക്ക് വി എസ് അച്യുതാനന്ദന്‍റെയും ശൈലജ ടീച്ചറുടെയും പേരുകള്‍; തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത് ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ വനമേഖലയില്‍ നിന്ന്‌

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കളെ കണ്ടെത്തി. ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ വനമേഖലയില്‍ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി […]

മദ്യലഹരിയിൽ രോ​ഗിയുടെ പരാക്രമം; ഡ്രൈവിങിനിടെ ആംബുലൻസ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിക്കാൻ ശ്രമം; നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

സ്വന്തം ലേഖകൻ കാട്ടാക്കട: ആംബുലൻസ് ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിക്കാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്. ഡ്രൈവറെ ആക്രമിച്ച രോ​ഗി മദ്യ ലഹരിയിലായിരുന്നു. ആംബുലൻസിൽ വീട്ടിലേക്ക് പോകവെയാണ് സംഭവം. രോഗി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ചീനിവിള […]

കോട്ടയത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ നടത്തി; വാക്സിൻ സ്വീകരിച്ചത് 834 പേർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവ് ത്രൂ കോവിഡ് വാക്‌സിനേഷൻ നടത്തി. ആളുകൾക്ക് വാഹനത്തിൽ ഇരുന്നുതന്നെ വാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യമാണ് അതിരമ്പുഴ സെന്റ് സെബാസ്റ്റിയൻസ് പാരിഷ് ഹാളിൽ ഇന്നലെ ഒരുക്കിയത്. വാക്‌സിൻ സ്വീകരിച്ചതിനുശേഷമുള്ള അരമണിക്കൂർ നിരീക്ഷണ സമയവും വാഹനത്തിനുള്ളിൽതന്നെ […]

കോവിഡ് വർധന: സംസ്ഥാനത്ത് വാ​ക്‌​സി​നേ​ഷ​നും പ​രി​ശോ​ധ​ന​യും കൂട്ടാൻ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവി​ഡ് വ്യാ​പ​ന​ത്തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​രി​ശോ​ധ​ന​യും വാ​ക്‌​സി​നേ​ഷ​നും കൂ​ട്ടാ​ൻ തീ​രു​മാ​നം. ആ​രോ​ഗ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നമുണ്ടായത്. ദി​വ​സം ര​ണ്ടു ല​ക്ഷം പ​രി​ശോ​ധ​ന ന​ട​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ​ ജോ​ർ​ജ് നി​ർ​ദേ​ശി​ച്ചു. സെ​പ്റ്റം​ബ​റി​ന​കം ഒ​രു ഡോ​സ് വാ​ക്‌​സി​ൻ […]

കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു; ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്തു

സ്വന്തം ലേഖകൻ ആലപ്പുഴ: എടത്വയിൽ കോവിഡ് ബാധിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. ഓപ്പറേഷനിലൂടെ ശിശുവിനെ പുറത്തെടുത്തു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് മരിച്ചത്. തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 6.30-നാണ് സംഭവം. […]

പതിനാറുകാരിയെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്താൻ ശ്രമം; അയൽവാസിയായ യുവാവ് ഒളിവിൽ‍; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

സ്വന്തം ലേഖകൻ പാലക്കാട്: പതിനാറുകാരിയെ അയൽവാസി കൊലപ്പെടുത്താൻ ശ്രമിച്ചു. മണ്ണാർക്കാട് തിരുവിഴാംകുന്നിലാണ് സംഭവം. പെൺകുട്ടിയെ ബന്ധുക്കൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ ജംഷീർ എന്ന ആളാണ് പെൺകുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സംഭവം […]