play-sharp-fill

നവജാത ശിശുവിനെയും രണ്ടു വനിതാ സുഹൃത്തുക്കളെയും കൊലയ്ക്കു കൊടുത്ത രേഷ്മയുടെ വ്യാജ ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കണ്ടത്തിയതായി സൂചന; അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നു സൂചന

തേർഡ് ഐ ബ്യൂറോ കൊല്ലം: കല്ലുവാതുക്കൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് കണ്ടെത്തിയതായി സൂചന. ഭർത്താവ് വിദേശത്തേക്ക് മടങ്ങുമ്പോൾ ഇയാളുടെ കൂടെ ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. കാമുകൻറെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. അതേസമയം രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും അദ്ദേഹത്തിന്റെ സഹോദരൻ രഞ്ജിത്തിനെയും ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ ആറുമണിക്കൂറോളം ചോദ്യംചെയ്തു.  

ആത്മീയതയും പാരമ്പര്യ ചികിത്സയും മറ: പൂട്ടിയിട്ട മുറിയിൽ തങ്ങൾ നടത്തുന്നത് ലൈംഗിക പീഡനം; വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച തങ്ങൾക്കെതിരെ പൊലീസ് കേസ്

തേർഡ് ഐ ബ്യൂറോ പാലക്കാട്: പ്രാർത്ഥനയും പാരമ്പര്യ ചികിത്സയും നടത്തി നാട്ടുകാരെ തട്ടിച്ചു ജീവിച്ചിരുന്ന തങ്ങൾക്കെതിരെ പൊലീസ് കേസ്. വീട്ടമ്മയെ തന്റെ താവളത്തിൽ വച്ചു പീഡിപ്പിച്ച തങ്ങൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെയാണ് (35) ചാലിശ്ശേരി പൊലീസ് കേസെടുത്തത്. ജൂൺ 28 ന് കുടുംബ പ്രശ്ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ആത്മീയമായ ചികിത്സ നടത്താൻ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്.മുറിയിൽ നിന്ന് ഓടി […]

പൊലീസ് അന്വേഷണത്തിന് ആധാർ: പൃഥ്വിരാജ് ചിത്രം കോൾഡ് കേസിനെതിരെ യു.ഐ.ഡി.എ.ഐ

തേർഡ് ഐ സിനിമ കൊച്ചി: അന്വേഷണത്തിന് ആധാർ വിവരങ്ങൾ പൊലീസ് സംഘവുമായി പങ്കു വയ്ക്കുന്നതായുള്ള പൃഥ്വിരാജ് ചിത്രം കോൾഡ് കേസിനെതിരെ യു.ഐ.ഡി.എ.ഐ അതോറിറ്റി. അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയിൽ ആധാറിനെ തെറ്റായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) പ്രസ്താവന ഇറക്കിയതോടെയാണ് സംഭവം വിവാദമായി മാറിയത്. ചിത്രത്തിൽ യു.ഐ.ഡി.എ.ഐ ഒരു വ്യക്തിയുടെ ആധാർ കാർഡിന്റെ ചിത്രം അന്വേഷണം സുഗമമാക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കിടുന്നുവെന്ന് കാണിച്ചിരുന്നു. ഇത് പൂർണമായും തെറ്റാണെ് മാത്രമല്ല ആധാറിനെകുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയ്ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്നും യു.ഐ.ഡി.എ.ഐ പറയുന്നു. […]

തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ വധ ഭീഷണി: അഴിമതി സർക്കാരിനെതിരെ പ്രതിഷേധം: ജൂലായ് രണ്ടിന് ഗാന്ധ്‌സ്‌ക്വയറിൽ യൂത്ത് കോൺഗ്രസ് ധർണ

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ഉയർന്ന വധ ഭീഷണിയിലും ക്വട്ടേഷൻ ലഹരി സ്വർണ്ണക്കടത്ത് മാഫിയക്കു ഒത്താശ ചെയ്യുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ ഏകദിന സത്യാഗ്രഹം ജൂലായ് രണ്ടിന് നടക്കും. രാവിലെ പത്തിനു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.  

കോട്ടയത്തെ പെൺവാണിഭ ബ്ലൂഫിലിം നിർമ്മാണ കേന്ദ്രം നിയന്ത്രിച്ചിരുന്നത് തിരുവനന്തപുരം റാക്കറ്റ്: പ്രതികൾക്കെല്ലാം രണ്ടു ഭാര്യമാർ; ക്വട്ടേഷൻ നൽകിയതും വാണിഭ സംഘത്തെ നിയന്ത്രിച്ചതും സുന്ദരിമാരായ സിനിമാ നടിമാർ

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രം ഭരിച്ചിരുന്നത് രണ്ടു പെണ്ണുങ്ങൾ..! കഴിഞ്ഞ ദിവസം വെട്ടുണ്ടായപ്പോൾ ഇവിടെയുണ്ടായിരുന്ന പൊൻകുന്നം സ്വദേശി ജ്യോതിയും, ഇന്നലെ അറസ്റ്റിലായ ശ്രുതിയുമാണ് പെൺവാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നത്. തിരുവനന്തപുത്തുനിന്നുള്ളക്വട്ടേഷൻഗുണ്ടാസംഘമാണ്ഇവിടെസെക്‌സ്റാക്കറ്റിനുസുരക്ഷയൊരുക്കിയിരുന്നത്.പെൺവാണിഭസംഘങ്ങൾതമ്മിൽതെറ്റിയപ്പോൾക്വട്ടേഷൻഎടുത്ത്ആക്രമണംനടത്താൻഎത്തിയതുംതിരുവനന്തപുരത്തുനിന്നുള്ളഗുണ്ടാസംഘങ്ങളായിരുന്നു. പെൺവാണിഭകേന്ദ്രംനടത്തിപ്പുകാരായരണ്ടുസ്ത്രീകളെച്ചൊല്ലിയുണ്ടായതർക്കമാണ്സംഘംപിളരുന്നതിലുംവധശ്രമത്തിലുംകലാശിച്ചത്.നേരത്തെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ബോംബ് എറിഞ്ഞ പ്രതികളിൽ ഒരാളാണ് കഴിഞ്ഞ ദിവസം ക്വട്ടേഷൻ സംഘം എത്തിയപ്പോൾ വീട്ടിൽ നിന്നും ഓടിരക്ഷപെട്ടവരിൽ ഒരാളെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിലേറെയായി നഗരത്തിലെ വിവിധകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുടെ സംരക്ഷണയിൽ പെൺവാണിഭകേന്ദ്രം പ്രവർത്തിച്ചിരുന്നത്.ക്വട്ടേഷൻ സംഘത്തിന്റെ തണലിൽ പ്രവർത്തിച്ചിരുന്ന ഇവിടെ നീലച്ചിത്രനിർമ്മാണവും […]

വർക്കലയിൽ വിദേശ വനിതയെ അപമാനിച്ചു: പ്രതി അറസ്റ്റിൽ; വനിതയെ അപമാനിച്ചത് മദ്യലഹരിയിൽ

തേർഡ് ഐ ബ്യൂറോ വർക്കല: മദ്യലഹരിയിൽ വിദേശ വനിതയെ അക്രമിക്കുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത  പ്രതി അറസ്റ്റിൽ. വർക്കല പപാനാശത്ത് അതിഥികളെ ആക്രമിച്ച പ്രതിയെയാണ് പൊലീസ് പിടികൂടിയത്. പരാതി നൽകി മണിക്കൂറുകൾക്കകം തന്നെ പൊലീസ് പ്രതിയെ തിരിച്ചറിയുകയും ഇടവ മുക്കാലയ്ക്കൽ കളീക്കൽ വീട്ടിൽ മോഹനൻ പിള്ളയുടെ മകൻ മഹേഷ് (27) പിടിയിൽ. വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടൻ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എസ്.ദ്വിജേഷ്, എസ് ഐ അനിൽകുമാർ, എ.എസ് ഐ ജയപ്രസാദ് അൻസർ, ഷിറാസ് എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്യ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം […]

കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിലെ വെട്ട്: പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന്; ക്വട്ടേഷൻ നൽകിയത് മല്ലപ്പളി സ്വദേശിയായ യുവതി

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടിയത് പെൺവാണിഭ കേന്ദ്രത്തിലെ തർക്കത്തെ തുടർന്ന്. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നൽകിയ യുവതി അടക്കം രണ്ടു പേർ പിടിയിലായി. സംഭവത്തിൽ ഇനി 12 പേരെ കൂടി പിടികൂടാനുണ്ട് എന്നു ഡിവൈ.എസ്.പി അനിൽകുമാർ അറിയിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാർക്കറ്റ് ഭാഗത്തുള്ള വീട്ടിൽ കയറി രണ്ട് പേരേ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഗൂഡാലോചനയിൽ പൊൻകുന്നം കോയിപ്പള്ളി പുതുപ്പറമ്പിൽ വീട്ടിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരെയാണ് പൊലീസ് […]

പ്ളാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വൻ എക്സൈസ് വേട്ട: 1235 ലിറ്റർ കോട പിടികൂടി

സ്വന്തം ലേഖകൻ എരുമേലി: പ്ലാചേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂന്നോലി കാരിശ്ശേരി തേക്ക്പ്ലാന്റേഷൻഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 1235 ലിറ്റർ കോട പിടികൂടി. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗം കെ.എൻ സുരേഷ്കുമാറിന് കിട്ടിയരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്. കോട്ടയം എക്സൈസ് എൻഫോഴ്സ് ആന്റ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറും കോട്ടയം ഡൈപ്യൂട്ടി കമ്മിഷണറുടെ ചുമതലയുമുള്ള എം. സുരജിന്റെ നിർദ്ദേശാനുസരണമാണ് പരിശോധന നടത്തിയത്. എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻ്റ് ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് ഇൻസ്പെക്ടർ അമൽ രാജനും സംഘവും ,പ്ലാച്ചേരി […]

മകളുടെ പേരിലുള്ള റേഷൻ കട; നടത്തിപ്പ് അപ്പന്; കൂരം തൂക്കിലെ റേഷൻ കട തുറക്കലും അടയ്ക്കലും ജോസിന് തോന്നുമ്പോൾ; കാരണം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്ന മറുപടിയും; തേർഡ് ഐ വാർത്തയെ തുടർന്ന് അപ്പനെ കടയിൽ കയറ്റരുതെന്ന് ഉത്തരവിട്ട് സപ്ളൈ ഓഫീസർ ; വാർത്ത പുറത്ത് വിട്ട് 24 മണിക്കൂറിനകം നടപടി; തേർഡ് ഐബിഗ് ഇംപാക്ട്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കാഞ്ഞിരപ്പള്ളി: കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം നാടിന് ശാപമായി മാറി. ഗതികെട്ട നാട്ടുകാർ പരാതിയുമായി തേർഡ് ഐ ന്യൂസിലേക്ക് എത്തി. കൂവപ്പള്ളിയ്ക്ക് സമീപം കൂരംതൂക്കിലെ പൊതുവിതരണ കേന്ദ്രം തുറക്കുന്നത് കടയുടമയ്ക്ക് തോന്നുന്ന സമയത്താണെന്നും , കാരണം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്നും കട നടത്തിപ്പുകാരൻ ജോസ് പറയുമെന്നും തേർഡ് ഐ ന്യൂസിൻ്റെ അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഇത് സംബന്ധിച്ച് ഇന്നലെ വാർത്ത പ്രസിദ്ധീകരിക്കുകയും വിവരം ഭക്ഷ്യമന്ത്രിയുൾപ്പടെയുള്ളവരുടെ ശ്രദ്ധയിലും പെടുത്തി. വാർത്ത […]

കോട്ടയം ജില്ലയിൽ വാക്സിനേഷൻ ബുക്കിംഗിന് വെള്ളിയാഴ്ച മുതല്‍ പുതിയ ക്രമീകരണം: മുൻകൂട്ടി ഇനി വാക്സിൻ ബുക്ക് ചെയ്യാം

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോട്ടയം ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ ബുക്കിംഗിനായി അടുത്ത രണ്ടാഴ്ച്ചത്തേക്കുള്ള പുതിയ ക്രമീകരണം ജൂലൈ രണ്ട് വെള്ളിയാഴ്ച മുതൽ നിലവില്‍ വരും. വാക്സിനേഷന്‍റെ തലേന്നോ ഒരു ദിവസം മുന്‍പോ വൈകുന്നേരം ഏഴിന് ബുക്കിംഗിന് സൗകര്യമൊരുക്കുന്നതാണ് ജില്ലയില്‍ നിലവിലുള്ള സംവിധാനം. ഇതിനു പകരം വാക്സിനേഷന്‍ നടക്കുന്ന 83 കേന്ദ്രങ്ങളില്‍ ജൂലൈ 3 ശനിയാഴ്ച മുതൽ ഒന്നാം ഡോസ് എടുക്കേണ്ടവര്‍ക്ക് ജൂലായ് രണ്ട് വെള്ളിയാഴ്ച  വൈകുന്നേരം അഞ്ചു മുതല്‍ അടുത്ത രണ്ടാഴ്ച്ച ഏതു സമയത്തും […]