play-sharp-fill

അമ്മഞ്ചേരി സിബി അടക്കം മൂന്നു ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി; നടപടിയെടുത്തത് ജില്ലാ പൊലീസ് മേധാവി

ക്രൈം ഡെസ്‌ക് കോട്ടയം: ഗുണ്ട അമ്മഞ്ചേരി സിബി അടക്കം മൂന്നു പേരെ കാപ്പ ചുമത്തി നാട് കടത്തി. ഗുണ്ടകൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണമാണ് നടപടി. ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നിരവധി കേസ്സുകളിൽ പ്രതികളുമായ പെരുമ്പായിക്കാട് വില്ലേജ് മുടിയൂർക്കരയക്കു സമീപം കുന്നുകാലായിൽ പ്രദീപ് (പാണ്ടൻ പ്രദീപ്), അതിരമ്പുഴ മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജിൽ സിബി.ജി.ജോൺ (അമ്മഞ്ചേരി സിബി), ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് പാലത്തൂർ ടോമി ജോസഫ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ […]

കോട്ടയം ജില്ലയില്‍ 170 പേര്‍ക്ക് കോവിഡ്; 163 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 163 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 7 പേര്‍ രോഗബാധിതരായി. പുതിയതായി 2767 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.   രോഗം ബാധിച്ചവരില്‍ 75 പുരുഷന്‍മാരും 66 സ്ത്രീകളും 9 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.   120 പേര്‍ രോഗമുക്തരായി. 1522 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84435 പേര്‍ കോവിഡ് ബാധിതരായി. 82061 രോഗമുക്തി നേടി. ജില്ലയില്‍ […]

അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ കുഴഞ്ഞ് വീണ് മരിച്ചു; മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ അമ്മയും കുഴഞ്ഞ് വീണ് മരിച്ചു; അമ്മയുടെയും മകളുടെയും അകാലവിയോഗത്തിന്റെ ആഘാതം മാറാതെ നാട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ കുഴഞ്ഞു വീണ് മരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ട ഇവര്‍ കുഴഞ്ഞ് വീണ ഉടന്‍ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ മാതാവും കുഴഞ്ഞുവീണ് മരിച്ചു. ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അമ്മയും മകളും മരിച്ചത്. ചിറയ്ക്കല്‍ ചരുവിളാകം വീട്ടില്‍ ജാനമ്മ(88), മകള്‍ സുധ(52) എന്നിവരാണ് മരിച്ചത്. മാതാവ് ജാനമ്മ കുറച്ച് നാളുകളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു .ജാനമ്മയെ കാണിക്കാനാണ് മകള്‍ സുധ ഇവരുമായി ആശുപത്രിയിലെത്തുന്നത് . ആശുപത്രിയില്‍ ഇരിക്കുമ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ട് […]

കഞ്ഞിക്കുഴിയിലെ കുരുക്കഴിക്കാന്‍ ട്രാഫിക് പൊലീസ് മാത്രം വിചാരിച്ചാൽ പോരാ; ബസ് സ്റ്റാന്‍ഡ് ഉണ്ടായിട്ടും തുറന്ന് കൊടുക്കാതെ നഗരസഭ; നടപടി വൈകിപ്പിക്കുന്നതിന് പിന്നില്‍ ഒരു വിഭാഗം വ്യാപാരികളുടെയും നഗരസഭയുടേയും ഒത്തുകളി

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ മനോരമ-ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരങ്ങള്‍ വന്‍വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ ഏറ്റവും തിരക്കുള്ള ജംഗ്ഷനായ കഞ്ഞിക്കുഴിയിലും ട്രാഫിക് പൊലീസ് ഗതാഗത പരീക്ഷണങ്ങള്‍ നടപ്പിലാക്കിയത്. പക്ഷേ, ഇത്തവണ കണക്ക് കൂട്ടലുകള്‍ തെറ്റി. നിരത്തിലിറങ്ങിയരെ കൂടുതല്‍ കുരുക്കിലാക്കാന്‍ മാത്രമാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഉപകാരപ്പെട്ടത്. കഞ്ഞിക്കുഴി ജംഗ്ഷനിലെ തിരക്കിന്റെ പ്രധാനകാരണം അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മൂന്ന് ബസ് സ്റ്റോപ്പുകളാണ്. മുട്ടമ്പലം- കൊല്ലാട്, പുതുപ്പള്ളി-കറുകച്ചാൽ , മണര്‍കാട്- പാമ്പാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്ക് സ്റ്റോപ്പനുവദിച്ചിരിക്കുന്നത് ഏറ്റവും തിരക്കുള്ള വഴികളിലാണ്. ബസുകള്‍ക്ക് റോഡരുകിൽ […]

പാലാ നഗരസഭയിലെ കയ്യാങ്കളിയും വാക്കേറ്റവും : തെരഞ്ഞെടുപ്പായതിനാൽ അടി കിട്ടിയ വേദന മറക്കുന്നുവെന്ന് സി.പി.എം കൗൺസിലർ ബിനു പുളിക്കകണ്ടം

സ്വന്തം ലേഖകൻ പാലാ: നകഗരസഭാ കൗൺസിലിൽ യോഗത്തിൽ വച്ച് തനിക്ക് കിട്ടിയ അടിയുടെ വേദന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മറക്കുന്നുവെന്ന് സിപിഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം. സ്റ്റാന്റിംഗ് കമ്മിറ്റി ചേർന്നതിലെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും പ്രശ്‌നം ഉണ്ടാകാൻ കാരണമായത്. എന്നാൽ അത് കൗൺസിലിനുളളിലേത് മാത്രമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേരുന്നതിലെ തർക്കമായിരുന്നു നഗരസഭയിൽ ഭരണപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേർന്നതിനെ വിമർശിച്ചു.ഇതിന് പിന്നാലെ കമ്മിറ്റി അദ്ധ്യക്ഷൻ ബൈജു കൊല്ലംപറമ്പിലും ബിനു പുളിക്കക്കണ്ടവും […]

പ്രചാരണ വാഹനം മുന്നോട്ട് പോകവേ റോഡരുകില്‍ കാത്തുനിന്ന വയോധികനെ കണ്ടപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആ പഴയ പതിമൂന്ന്കാരനായി; ഉടന്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു; തന്നെ വളര്‍ത്തി വലുതാക്കി രാഷ്ട്രീയക്കാരനാക്കി മാറ്റിയ പ്രിയ ഗുരു, ശിഷ്യന് ഹാരാര്‍പ്പണം നടത്തുന്നത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു

സ്വന്തം ലേഖകന്‍ കോട്ടയം:അറുത്തൂട്ടിയിലൂടെ പ്രചരണവാഹനം കടന്ന് പോകുന്നതിനിടയില്‍ പെട്ടെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കണ്ണില്‍ ഒരു വയോധികന്റെ മുഖം ഉടക്കിയത്. ഉടന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയതും അദ്ദേഹം ചാടിയിറങ്ങി. അണികളും മാധ്യമപ്രവര്‍ത്തകരും ചുറ്റും കൂടിയ ജനസാഗരവും എന്താണ് കാര്യമെന്നറിയാതെ അന്തിച്ചു നിന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന വയോധികനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചേര്‍ത്ത് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്. ചാണ്ടി ആന്‍ഡ്രൂസ് എന്ന തന്റെ ഗുരുനാഥന്റെ മുന്നില്‍ ആ പഴയ പതിമൂന്ന്കാരനായി മാറാന്‍ കോട്ടയത്തിന്റെ വികസന നായകന് അധികസമയം വേണ്ടിവന്നില്ല.   അഞ്ച് പതിറ്റാണ്ടിലേറെ […]

അറുപതു വർഷം ഭരിച്ച് ഇരുമുന്നണികളും കേരളത്തെ ദരിദ്രമാക്കി : മിനർവ മോഹൻ

സ്വന്തം ലേഖകൻ കോട്ടയം: അറുപത് വർഷം കേരളം ഭരിച്ച രണ്ടു മുന്നണികളും ചേർന്നു സമസ്തമേഖലയിലും കേരളത്തെ ദരിദ്രമാക്കിയതായി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മണ്ഡലത്തിലെ റോഡ് ഷോയിലും വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുയോഗങ്ങളിലും പ്രസംഗിക്കുകയായിരുന്നു അവർ. രണ്ടു മുന്നണികളും സംസ്ഥാനത്ത് ഭരണം നടത്തിയിട്ട് എന്താണ് സാധാരണക്കാർക്ക് കിട്ടിയതെന്നു നമ്മൾ ചിന്തിക്കണം. സംസ്ഥാനത്തിനു പുറത്തു പോയെങ്കിൽ മാത്രമേ നല്ല ജോലി ചെയ്യാൻ സാധിക്കൂ. ഭക്ഷണത്തിനും എല്ലാകാര്യത്തിനും നമുക്ക് മറ്റു നാടുകളെ ആശ്രയിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ ഏറ്റവും പിന്നോക്കാവസ്ഥയിലേയ്ക്കാണ് രണ്ടു മുന്നണികളും കേരളത്തെ എത്തിച്ചതെന്നും […]

പാലാ നഗരസഭയിൽ കൗൺസിലർമാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ; കൗൺസിൽ യോഗത്തിനിടയിൽ സംഘർഷമുണ്ടായത് സി.പി.എം -കേരളാ കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ : വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലാ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടയിൽ സിപിഐ എം – കേരള കോൺഗ്രസ് എം അംഗങ്ങൾ തമ്മിൽ വാക്കേറ്റവും തമ്മിൽത്തല്ലും. ഭരണപക്ഷ കൗൺസിലർമാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ സിപിഐഎം അംഗങ്ങൾക്ക് പരിക്ക്. സിപിഐഎം അംഗമായ ബിനു പുളിക്കകണ്ടത്തിനും കേരള കോൺഗ്രസിന്റെ ബൈജു കൊല്ലം പറമ്പിലിനുമാണ് പരിക്കേറ്റത്. സംഘർഷത്തിൽ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. വലിയ ബഹളവും തമ്മിലടിയുമാണ് കൗൺസിൽ യോഗത്തിലുണ്ടായത്. കേരള കോൺഗ്രസ് എം-സിപിഐഎം സഖ്യമാണ് നഗരസഭ ഭരിക്കുന്നത്. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാർട്ടികളും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സ്റ്റാൻഡിങ് […]

കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്തെ മുറിവ് പീഡനം കാരണമാവാം; തുടയെല്ലിനും പൊട്ടല്‍; ഏറെ നാളുകളായി പട്ടിണിയിലായിരിക്കാം എന്നും സൂചന; മൂവാറ്റുപുഴയിലെ അസം സ്വദേശിയുടെ കുഞ്ഞിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ കോട്ടയം: ക്രൂരമായി പീഡിപ്പിക്കപ്പെട്ട ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുഞ്ഞിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ കാര്യമായ മുറിവുകളുണ്ട്. കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്തെ പൊട്ടല്‍ പീഡനം മൂലമാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തുടയെല്ല് പൊട്ടിയ നിലയിലാണ്. എന്നാല്‍ ഇത് ശുചിമുറിയില്‍ വീണു പൊട്ടിയതെന്നാണ് മാതാപിതാക്കളുടെ പക്ഷം. നാളുകളായി പട്ടിണിയിലായിരുന്ന നാലര വയസുകാരിയായ കുട്ടിക്ക് പത്ത് കിലോ മാത്രമാണ് തൂക്കം. ഏതാനും നാളായി പട്ടിണിയിലാണെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തല്‍. മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുന്ന അസം സ്വദേശിയുടെ ആദ്യ […]

ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ പ്ലാസ്റ്റർ വായിലൊട്ടിച്ച ശേഷം ചൂലിന്റെ പിടി ജനനേന്ദ്രിയത്തിൽ കുത്തികയറ്റി ; ശ്വാസം മുട്ടിച്ചും ചവിട്ടിയും അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കുളത്തിലെറിഞ്ഞു ; കോൺഗ്രസ് ഓഫീസിൽ വച്ച് തൂപ്പുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: കേരളക്കരയെ ഞെട്ടിച്ച നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി ഉത്തരവ്. കേസിലെ ഒന്നാംപ്രതിയായ നിലമ്പൂർ എൽ.ഐ.സി റോഡിൽ ബിജിനയിൽ ബി.കെ. ബിജു (37), രണ്ടാംപ്രതി ഗുഡ്‌സ് ഓട്ടോറിക്ഷാഡ്രൈവർ ചുള്ളിയോട് കുശ്ശേരിയിൽ ഷംസുദ്ദീൻ(28) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇരുവരെയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് ഹൈക്കോടതി വെറുതെവിട്ടത്. കേസിൽ ബിജുവിനെയും ഷംസുദ്ദീനെയും നേരത്തെ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു.2014 ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ കോൺഗ്രസ് ഓഫീസിൽവെച്ച് കൊല്ലപ്പെട്ടത്. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ പ്ലാസ്റ്റർ മുഖത്തൊട്ടിച്ച് ചൂലിന്റെ […]