കോട്ടയം ജില്ലയില്‍ 170 പേര്‍ക്ക് കോവിഡ്; 163 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

കോട്ടയം ജില്ലയില്‍ 170 പേര്‍ക്ക് കോവിഡ്; 163 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 163 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 7 പേര്‍ രോഗബാധിതരായി. പുതിയതായി 2767 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

 

രോഗം ബാധിച്ചവരില്‍ 75 പുരുഷന്‍മാരും 66 സ്ത്രീകളും 9 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

120 പേര്‍ രോഗമുക്തരായി. 1522 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 84435 പേര്‍ കോവിഡ് ബാധിതരായി. 82061 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7966 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

 

കോട്ടയം-20

 

പാമ്പാടി-13

 

ഏറ്റുമാനൂര്‍-12

 

പുതുപ്പള്ളി-8

 

ചങ്ങനാശേരി-7

 

ഉദയനാപുരം-6

 

അയര്‍ക്കുന്നം, കാഞ്ഞിരപ്പള്ളി, അയ്മനം-5

 

വാഴൂര്‍, തിരുവാര്‍പ്പ്, മീനടം, നെടുംകുന്നം, കുറിച്ചി-4

 

വൈക്കം, ഭരണങ്ങാനം, വെള്ളാവൂര്‍, നീണ്ടൂര്‍, അകലക്കുന്നം, മീനച്ചില്‍,

പള്ളിക്കത്തോട്, കിടങ്ങൂര്‍, രാമപുരം, മണര്‍കാട്, വാകത്താനം, മാഞ്ഞൂര്‍, പൂഞ്ഞാര്‍ തെക്കേക്കര,മരങ്ങാട്ടുപിള്ളി, കറുകച്ചാല്‍, എരുമേലി, കൂരോപ്പട, മുത്തോലി, വാഴപ്പള്ളി, പാലാ, അതിരമ്പുഴ-2

 

ചിറക്കടവ്, കാണക്കാരി, കടപ്ലാമറ്റം, വെളിയന്നൂര്‍, ഞീഴൂര്‍, വെള്ളൂര്‍, വെച്ചൂര്‍, ആര്‍പ്പൂക്കര, തൃക്കൊടിത്താനം, കരൂര്‍, ഉഴവൂര്‍, മണിമല, മറവന്തുരുത്ത്, ടിവിപുരം, കൂട്ടിക്കല്‍, തലപ്പലം, തലയോലപ്പറമ്പ്, ചെമ്പ്, പനച്ചിക്കാട്, കുമരകം, പാറത്തോട്-1