play-sharp-fill

ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പുതിയ യാത്രാ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെല്ലിൻ്റെ ഹർജി വെള്ളിയാഴ്ച കേരള ഹൈക്കോടതി പരിഗണിക്കും

സ്വന്തം ലേഖകൻ കുവൈറ്റ് : ഇന്ത്യയിലേക്കു യാത്രചെയ്യുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ യാത്രാ നിബന്ധനയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ജസ്റ്റിസ് പി. വി. ആശ അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. , കോവിസ് പരിശോധന നടത്തി നാട്ടിലേക്കെത്തുന്ന പ്രവാസികൾ ഇന്ത്യയിൽ എത്തുമ്പോൾ വീണ്ടും വൻതുക നൽകി കോവിഡ് പരിശോധന നടത്തണം എന്ന നിബന്ധന പിൻവലിക്കണം എന്നാവശ്യപെട്ടുകൊണ്ടു കേന്ദ്ര-കേരള സർക്കാരുകൾക്കു നിവേദനം നൽകിഎങ്കിലും നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ് അഡ്വ. ജോസ് […]

സർക്കാരിനെതിരെ ക്രൈസ്തവ സഭകൾ : മദ്യനയം വികലമാക്കിയവർക്ക് മാപ്പില്ല: സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതി

സ്വന്തം ലേഖകൻ കോട്ടയം: പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത മദ്യനയത്തെ അട്ടിമറിച്ച സർക്കാരിന് മാപ്പില്ല എന്ന് സംയുക്ത ക്രൈസ്തവ മദ്യവർജ്ജന സമിതി സി.എസ്.ഐ ജേക്കബ് മെമ്മോറിയൽ ഹാളിൽ നടത്തിയ ‘മയപ്പെടുത്തരുത് മദ്യനയം’ എന്ന ക്രൈസ്തവ മേലദ്ധ്യക്ഷ സംഗമത്തിൽ പ്രഖ്യാപിച്ചു. മദ്യനയത്തിൽ ഇതുപോലെ ജനവഞ്ചന കാണിച്ച ഒരു സർക്കാർ ഇതുവരെ ഉണ്ടായിട്ടില്ല എന്നും മദ്യപിക്കുന്നവന്റെ കരളിന്റെ വിലയിൽ വികസന പ്രവർത്തനം സ്വപ്നം കണ്ടവർക്ക് ചരിത്രം മാപ്പു കൊടുക്കില്ല എന്നും യോഗം വിലയിരുത്തി. പഞ്ചായത്ത് നഗരപാലിക ബില്ലിലെ യഥാക്രമം 232, 447 വകുപ്പുകൾ വെള്ളം ചേർക്കാതെ നടപ്പിലാക്കാമെന്നു […]

ഇൻഡിക്കേറ്ററില്ലാതെ സ്കൂട്ടർ തിരിഞ്ഞു: വെട്ടിച്ച് മാറ്റിയ കാർ രണ്ട് വണ്ടിയിലിടിച്ചു: കോട്ടയം മണർകാട്ട് നിയന്ത്രണം വിട്ട കാർ രണ്ട് വാഹനത്തിൽ ഇടിച്ചു: ഒരാൾക്ക് പരിക്കേറ്റു

സ്വന്തം ലേഖകൻ കോട്ടയം: ഇൻഡിക്കേറ്ററിടാതെ തിരിഞ്ഞ സ്കൂട്ടറിനെ രക്ഷിക്കാൻ വെട്ടിച്ച കാർ ഇതേ സ്കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചു. സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച കാർ മറ്റൊരു കാറിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ അരീപ്പറമ്പ് സ്വദേശിയായ അനു (25) വിന് ഗുരുതരമായി പരിക്കേറ്റു. മണർകാട് പ്രവർത്തിക്കുന്ന സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് പേർ സഞ്ചരിച്ചിരുന്ന കാറാണ് ഇയാളുടെ സ്കൂട്ടറിൽ ഇടിച്ചത്. മണർകാട് കവലക്ക് സമീപം പെരുമാനൂർകുളം ജംഗഷനിൽ എത്തിയപ്പോൾ ഇൻഡിക്കേറ്റർ […]

പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു

സ്വന്തം ലേഖകൻ കോട്ടയം: ട്രെയിനിൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു. ചെങ്ങന്നൂർ സ്വദേശി മനോജിനെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി (പോക്സോ) വിട്ടയച്ചത്. 2015 ൽ ഗുരുവായൂരിൽ നിന്നു ചെങ്ങന്നൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ പ്രതി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷൻ സാക്ഷികളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വിട്ടയച്ചത്. മദ്യലഹരിയിൽ സ്റ്റേഷനിൽ കിടന്നുറങ്ങിയ ആളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. ഇത് കോടതി അംഗീകരിച്ചു. പ്രതിയ്ക്ക് വേണ്ടി അഡ്വ.വിവേക് മാത്യു […]

കാറിൽ കറങ്ങിനടന്ന് മാല മോഷണം ഉൾപ്പെടെ നിരവധി മോഷണക്കേസിലെ പ്രതി പാലാ പൊലീസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം : പാലായിലും പരിസരപ്രദേശങ്ങളിലും വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തിവന്നിരുന്ന പാലാ വെള്ളിയേപ്പള്ളി നായിക്കല്ലേൽ വീട്ടിൽ സന്ദീപ് സാബു (32)ആണ് പിടിയിലായത്. കഴിഞ്ഞദിവസം പാലാ ടൗണിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസിൽ നിന്നും, വിലകൂടിയ കാറിലെത്തി ബാറ്ററികൾ മോഷണം നടത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇരുപത്തിരണ്ടാം തീയതി പാമ്പാടി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന മോഷണത്തിനും തുമ്പ് കണ്ടെത്തി. ളാക്കാട്ടൂരിൽ പശുവിനെ കെട്ടാൻ വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന പ്രായമായ സ്ത്രീയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ടു […]

ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 4652 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,879; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,92,372

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും […]

കോട്ടയം ജില്ലയിൽ 379 പേർക്കു കൊവിഡ്: 377 പേർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ 379 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 377 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി 4963 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 185 പുരുഷൻമാരും 158 സ്ത്രീകളും 36 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 676 പേർ രോഗമുക്തരായി. 3786 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 78556 പേർ കോവിഡ് ബാധിതരായി. 74590 പേർ […]

മുത്തോലിയിൽ ഇന്ധന വിലവർദ്ധനവിനെതിരെ മോട്ടോർ സൈക്കിളുകൾ തള്ളിയും പാള വലിച്ചും വ്യത്യസ്ത സമരവുമായി യു.ഡി.എഫ്

സ്വന്തം ലേഖകൻ മുത്തോലി: അനുദിനം പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധിപ്പിച്ച് നികുതിപ്പണം പങ്കിട്ടെടുക്കുന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മുത്തോലിക്കവലയിൽ നിന്നും ആരംഭിച്ച റാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ ഫ്‌ളാഗ് ഓഫ് ചെയ്തു. മോട്ടോർ സൈക്കിളുകൾ തള്ളിയും നേതാക്കൾ ഇരുന്ന പാള വലിച്ചും പ്രതിഷേധിച്ചു. പുലിയന്നൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൻ […]

കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു ; സാഹിത്യ ലോകത്ത് നിന്നും വിട വാങ്ങിയത് ജീവനുള്ള കവിതകൾ ബാക്കിയാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കവി വിഷ്ണു നാരായണൻ സമ്പൂതിരി അന്തരിച്ചു. വിടവാങ്ങിയത് പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ കാരണവരാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്നും വകുപ്പ് അദ്ധ്യക്ഷനായി പിരിഞ്ഞതിന് ശേഷം കുടുംബക്ഷേത്രമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ശാന്തിക്കാരനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നുവെങ്കിലും മലയാളത്തിലും സംസ്‌കൃതത്തിലും ആഗാധമായ പാണ്ഡിത്യമുളള വ്യക്തി കൂടിയായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. ഉജ്ജയനിയിലെ രാപ്പകലുകൾ, ഇന്ത്യയെന്ന വികാരം തുടങ്ങിയ കവിതകളിലൊക്കെ കാളിദാസ കവിതകളുമായുളള അദ്ദേഹത്തിന്റെ ഐക്യം ദർശിക്കാൻ കഴിയും. മലയാളത്തിലെ ആധുനിക എഴുത്തുകാർക്കിടയിൽ, പാരമ്പര്യവുമായുളള ബന്ധംകൊണ്ട് ഒറ്റപ്പെട്ടുനിൽക്കുന്ന കവിയാണ് വിഷ്ണു നാരായണൻ […]

കൊട്ടാരക്കരയിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് കടത്തിയ ടിപ്പർ അനി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടികൂടിയത് 16 ദിവസങ്ങൾക്ക് ശേഷം പാലക്കാട് നിന്നും

സ്വന്തം ലേഖകൻ കൊല്ലം : കൊട്ടാരക്കരയിലെ ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് കടത്തിയ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെയാണ് പാലക്കാട് നിന്നും പോലീസ് പിടികൂടിയത്. മോഷണം നടന്ന് 16 ദിവസത്തിന് ശേഷമാണ്  മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാളെ പിടികൂടിയത്. ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി 354-ാം നമ്പറിലുള്ള ബസ് മോഷണം പോയത്. ബസ് തലേന്ന് രാത്രി സർവീസ് പൂർത്തിയാക്കി ഗ്യാരേജിൽ പരിശോധനക്ക് ശേഷം നിർത്തിയിട്ടതാണ്. എന്നാൽ പിറ്റേന്ന് രാവിലെ ബസ് […]