മുത്തോലിയിൽ ഇന്ധന വിലവർദ്ധനവിനെതിരെ മോട്ടോർ സൈക്കിളുകൾ തള്ളിയും പാള വലിച്ചും വ്യത്യസ്ത സമരവുമായി യു.ഡി.എഫ്

മുത്തോലിയിൽ ഇന്ധന വിലവർദ്ധനവിനെതിരെ മോട്ടോർ സൈക്കിളുകൾ തള്ളിയും പാള വലിച്ചും വ്യത്യസ്ത സമരവുമായി യു.ഡി.എഫ്

Spread the love
  1. സ്വന്തം ലേഖകൻ

മുത്തോലി: അനുദിനം പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധിപ്പിച്ച് നികുതിപ്പണം പങ്കിട്ടെടുക്കുന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മുത്തോലിക്കവലയിൽ നിന്നും ആരംഭിച്ച റാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ ഫ്‌ളാഗ് ഓഫ് ചെയ്തു.

മോട്ടോർ സൈക്കിളുകൾ തള്ളിയും നേതാക്കൾ ഇരുന്ന പാള വലിച്ചും പ്രതിഷേധിച്ചു. പുലിയന്നൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൻ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ ഹരിദാസ് അടമത്തറ അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്തോഷ് കാവുകാട്ട്, ജോസ് പാറേക്കാട്ട്, അഡ്വ. അനിൽ മാധവപ്പള്ളി, തങ്കച്ചൻ മണ്ണൂശേരി, ജേക്കബ് മടത്തിൽ, ബേബി ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു.ബിബിൻ രാജ്, റെജിതലക്കുളം, ജിനിൽ തേക്കിലക്കാട്ടിൽ,ദിനേശ് മൂന്നക്കര, ശ്രീനി കളരിക്കൽ,ടോം നെടുമ്പുറം, കെ.സി മാത്യു കേളപ്പനാൽ, സോജി തലക്കുളം,കുര്യാച്ചൻ മണിക്കൊമ്പിൽ,സോജി തലക്കുളം, ജോസ് പെരുവേലി,ഫിലിപ്പ് ഓടക്കൽ, ഹരിഹരൻ ചൊള്ളങ്കിൽ, ജോജി ഉണ്ണിത്തറ,സിബി മടത്തിക്കാട്ടുകുന്നേൽ, ജയചന്ദ്രൻ മുന്നകരത്താഴെ, എൻ.സുകുമാരൻ,ബെന്നി മാളിയേക്കൽ, ഷൈജു പരമല, അജാന്ത് ദേവൻ, സന്തോഷ് മടത്തിൽ, ബിജു ഓടക്കൽ, റോമി ഞാറ്റുകാലാകുന്നേൽ, കുഞ്ഞേട്ടൻ, ചെറിയാൻ മടത്തിൽ, പൗസ് ഞാറ്റു കാലാക്കുന്നേൽ, ഷൈബു തോപ്പിൽ എന്നിവർ നേതൃത്വം നൽകി.

പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ചു കൊണ്ട് പഞ്ചായത്ത് മെമ്പർമാരായ ഫിലോമിനാ ഫിലിപ്പ്, ആര്യാ സബിൻ എന്നിവരുടെ നേതൃത്വത്തിൽ വിറകടുപ്പ് കൂട്ടി വെള്ളം തിളപ്പിച്ച് വിതരണം ചെയ്തു.