കോട്ടയം ജില്ലയിൽ 379 പേർക്കു കൊവിഡ്: 377 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 379 പേർക്കു കൊവിഡ്: 377 പേർക്കും സമ്പർക്കത്തിലൂടെ രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം ജില്ലയിൽ 379 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 377 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യപ്രവർത്തകനും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി 4963 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 185 പുരുഷൻമാരും 158 സ്ത്രീകളും 36 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 69 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

676 പേർ രോഗമുക്തരായി. 3786 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 78556 പേർ കോവിഡ് ബാധിതരായി. 74590 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17906 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 58

ഏറ്റുമാനൂർ- 38

കല്ലറ- 18

പാമ്പാടി- 16

എലിക്കുളം- 14

ചങ്ങനാശേരി, വൈക്കം-12

പനച്ചിക്കാട്-11

കുറിച്ചി, കടനാട്-10

കൂരോപ്പട, മാടപ്പള്ളി-9

ആർപ്പൂക്കര, ചിറക്കടവ്-8

കുറവിലങ്ങാട്, മീനടം-7

മീനച്ചിൽ, തിടനാട്, രാമപുരം, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, മൂന്നിലവ്-6

മുത്തോലി, വിജയപുരം-5

നീണ്ടൂർ, പാറത്തോട്, അയർക്കുന്നം, കങ്ങഴ, മുളക്കുളം, പാലാ-4

പായിപ്പാട്, വാകത്താനം, പള്ളിക്കത്തോട്, കരൂർ, ഞീഴൂർ, മേലുകാവ്, ഈരാറ്റുപേട്ട, മണർകാട്,

പുതുപ്പള്ളി, കിടങ്ങൂർ, വെച്ചൂർ, നെടുംകുന്നം, കോരുത്തോട്-3

എരുമേലി, മണിമല, ഉദയനാപുരം, അകലക്കുന്നം, വാഴപ്പള്ളി, പൂഞ്ഞാർ, തലയോലപ്പറമ്പ്-2

കൊഴുവനാൽ, കറുകച്ചാൽ, തലയാഴം, തൃക്കൊടിത്താനം, വെള്ളൂർ, ചെമ്പ്, കടുത്തുരുത്തി, മാഞ്ഞൂർ,
മറവന്തുരുത്ത്-1