video
play-sharp-fill

കിണർ കുഴിച്ചപ്പോൾ വെള്ളം കിട്ടിയില്ല, കിട്ടിയത് അപൂർവ്വ ഇനം പാമ്പുകളെ ; മണ്ണിനടിയില്‍ കാണപ്പെടുന്ന  മത്സ്യ ഇനത്തില്‍പെട്ട പാമ്പുകളെന്ന് വനപാലകർ

സ്വന്തം ലേഖകൻ വടക്കാഞ്ചേരി: കിണർ കുഴിച്ചപ്പോൾ വെള്ളം കിട്ടിയില്ല പകരം കിട്ടിയതാവട്ടെ അപൂർവ ഇനം പാമ്പുകളെ. പുന്നംപറമ്പ്  മച്ചാട് ഗവ.സ്‌കൂളിന് സമീപം താമസിക്കുന്ന തേര്‍മഠം വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ്  അപൂവ ഇനം പാമ്പുകളെ കണ്ടെത്തയത്. കിണര്‍ കുഴിക്കുന്നത് പാതിയായപ്പോള്‍ നടുഭാഗത്ത് കാണപ്പെട്ട മാളത്തിൽ നിന്നുമാണ്   പാമ്പുകളെ കണ്ടെത്തിയത്. ആദ്യം ഒരു പാമ്പിനെയാണ് കണ്ടത്.ഇതിന് പിന്നാലെ  ഒരു കൂട്ടം പാമ്പുകള്‍  പുറത്തേക്കു ചാടുകയായിരുന്നു. പതിനഞ്ചോളം വരുന്ന പാമ്പുകളെ തൊഴിലാളികള്‍ ബക്കറ്റിലാക്കി. സാധാരണ പാമ്പുകളെ പോലെ പോലെ തന്നെ തലയും വാലുമുള്ള ഇവ വെള്ളത്തില്‍ […]

പി.​എ​സ്.​എ​ല്‍.​വി​ ​സി​ ​-51 നുള്ളിൽ മോദി ചിത്രവും ഭഗവത്ഗീതയും: ബഹിരാകാശത്തേയ്ക്ക് ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചു; പരിഹാസവുമായി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയുടെ ചിത്രവും ഭഗവത് ഗീതയുമായി ഇന്ത്യയുടെ ഒരു റോക്കറ്റ് ബഹിരാകാശത്തേയ്ക്ക് കുതിച്ചു. ഉപഗ്രഹത്തിന് ഒപ്പമാണ് ഭഗവത് ഗീതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സ്ഥാപിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ ഒരു പ്രധാനമന്ത്രിയുടെ ചിത്രം റോക്കറ്റിനുള്ളിൽ സ്ഥാപിച്ച് ബഹിരാകാശത്തേയ്ക്ക് അയക്കുന്നത്. ​ഇന്ത്യയുടെ പി.​എ​സ്.​എ​ല്‍.​വി​ ​സി​ ​-51​ ​റോ​ക്ക​റ്റാണ് 19​ ​ഉ​പ​ഗ്ര​ഹ​ങ്ങ​ളു​മാ​യി​ ​ ശൂന്യാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ബ​ഹി​രാ​കാ​ശ​ ​മേ​ഖ​ല​യി​ല്‍​ ​വാ​ണി​ജ്യ​ ​ഉ​പ​ഗ്ര​ഹ​വി​ക്ഷേ​പ​ണ​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ ​ന്യൂ​ ​സ്പെ​യ്സ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​ ​ആ​ദ്യ​ ​വി​ക്ഷേ​പ​ണമായിരുന്നു ഇത്. ​ ​രാ​വി​ലെ​ […]

പൊതുസ്ഥലത്ത് പതിച്ച കെ.സുരേന്ദ്രന്റെ യാത്രയുടെ പോസ്റ്ററുകളും കൊടികളും നീക്കാൻ ശ്രമം: പോസ്റ്റർ നീക്കാൻ ശ്രമിച്ചത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡിഫ്യൂസ്‌മെന്റ് സ്‌ക്വാഡ്; കോട്ടയം പുളിമൂട് ജംഗ്ഷനിൽ ബി.ജെ.പി – തിരഞ്ഞെടുപ്പ് കമ്മിഷൻ പൊലീസ് പോര്

തേർഡ് ഐ ബ്യൂറോ കോട്ടയം: കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും പൊതുസ്ഥലത്തു നിന്നു നീക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഡിഫ്യൂസ്‌മെന്റ് സ്‌ക്വാഡും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം. കോട്ടയം പുളിമൂട് ജംഗ്ഷനിലാണ് ബി.ജെ.പി പ്രവർത്തകരും ആന്റി ഡിഫ്യൂസ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായത്. പൊലീസ് എത്തി പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതോടെ വാക്കേറ്റം രൂക്ഷമായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര മാർച്ച് രണ്ടിനാണ് ജില്ലയിൽ എത്തുന്നത്. ഇതിന്റെ പ്രചാരണത്തിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും കെട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് […]

അന്ന് ‘എല്ലാ ശരിയാവും’, ഇന്ന് ‘ഉറപ്പാണ് എല്‍ഡിഎഫ് ; പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ്

സ്വന്തം ലേഖകൻ കൊച്ചി : നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ് രംഗത്ത്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്. ഈ പരസ്യബോർഡുകൾക്ക് പുറമേ സോഷ്യൽ മീഡിയയിലും ഉറപ്പാണ് എൽഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എൽഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോർഡുകൾ കൊച്ചിനഗരത്തിന്റെ വിവിധ […]

ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് ഞങ്ങളുടെ ശത്രുക്കൾ ; മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ എത്തിച്ചതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് : സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ഭീഷണി

സ്വന്തം ലേഖകൻ ന്യൂഡൽഹി :  മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ ബോംബ് നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ജെയ്ഷ് ഉൾ ഹിന്ദ് സംഘടന. ബിജെപിക്കും ആർഎസ്എസിനും ആത്മാവ് വിറ്റ കോർപ്പറേറ്റുകളാണ് തങ്ങളുടെ ശത്രുക്കളെന്നും സംഘടന വ്യക്തമാക്കി. ഇപ്പോൾ നടന്നത് ട്രെയിലർ മാത്രമാണ്. സംഘടനയ്ക്ക് പണം നൽകിയില്ലെങ്കിൽ മക്കളെ കൊല്ലുമെന്നും ജെയ്ഷ് ഉൾ ഹിന്ദ് ഭീക്ഷണി മുഴക്കിയിട്ടുണ്ട്. നേരത്തെ ഇസ്രായേൽ എംമ്പസിക്ക് മുന്നിൽ ബോബ് വച്ചിട്ടും അന്വേഷണ ഏജൻസിക്ക് പിടിക്കാനായില്ലെന്നും സംഘടന പറയുന്നു. കഴിഞ്ഞ ദിവസം അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച […]

കോട്ടയം ടിബി റോഡിലെ വളവിൽ അർദ്ധരാത്രി അപകടം: റോഡിൽ കിടന്ന മണലിൽ തെന്നിയ കാർ പാരലൽ റോഡിലേയ്ക്ക് മറിഞ്ഞു; കാറിനുള്ളിലുണ്ടായിരുന്ന മൂന്നു യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി; ഒഴിവായത് വൻ ദുരന്തം

തേർഡ് ഐ ബ്യൂറോ കോട്ടയം: ടിബി റോഡിലെ വളവിൽ റോഡിൽ കിടന്ന മണലിൽ തെന്നി സമീപത്തെ പാരലൽ റോഡിലേയ്ക്ക് കാർ മറിഞ്ഞു. നിയന്ത്രണം നഷ്ടമായ കാർ, പാരലൽ റോഡിലേയ്ക്ക് കൂപ്പുകുത്തുകയായിരുന്നു. കാറിന്റെ മുൻ ഭാഗം കുത്തി വീണതിനാൽ ഒഴിവായത് വൻ അപകടം. കാറിനുള്ളിലുണ്ടായിരുന്ന ചങ്ങനാശേരി സ്വദേശികളായ മൂന്നു യാത്രക്കാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ടിബി റോഡിലെ വളവിലായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ഭാഗത്തു നിന്നും ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഡസ്റ്റർ കാർ. ടിബി വളവിൽ വച്ച് ഈ കാറിനു മുന്നിൽ പോകുകയായിരുന്ന […]

ബി.ആർ ഷെട്ടിയെപ്പറ്റിച്ച് ശതകോടികളുടെ കൊട്ടാരം കെട്ടിപ്പൊക്കി: ഷെട്ടി തകർന്നപ്പോഴും തകരാതെ പിടിച്ചു നിന്നു; ബി.ആർ ഷെട്ടിയുടെ ആസ്ഥി മരവിപ്പിച്ചപ്പോൾ കെണിയിലായത് വിശ്വസ്ഥനായ മലയാളിയും; ബി.ആർ ഷെട്ടിയുടെ വിശ്വസ്തനായ മലയാളിയുടെ എല്ലാം തകരുന്നത് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കൊച്ചി: ലോകം മുഴുവൻ കൈക്കുമ്പിളിലായിരുന്നപ്പോൾ ബി.ആർ ഷെട്ടിയുടെ വിശ്വസ്തനായിരുന്ന മലയാളിയ്ക്ക് അടിതെറ്റുന്നു. യു.എ എക്‌സ്‌ചേഞ്ച് ഉടമയായിരുന്ന പ്രമുഖ വ്യവസായി ബി.ആർ.ഷെട്ടിയുടെ ലോകമെമ്പാടുമുള്ള ആസ്തിവകകൾ മരവിപ്പിക്കാൻ യു.കെ കോടതി ഉത്തരവിട്ടതിന്റെ ഭാഗമായി ഷെട്ടിയുടെ അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.എം.സി ഹെൽത്ത് മുൻ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും സ്വത്തുക്കളും മരവിപ്പിച്ചു. എന്നാൽ പ്രശാന്ത് തന്റെ സ്വത്തുക്കൾ സഹോദരൻ പ്രമോദ് മങ്ങാട്ടിന്റെയും തന്റെയും ഭാര്യമാരായ ജ്യോതിയുടേയും ശാന്തിയുടേയും പേരിലേക്ക് മാറ്റിയിരുന്നു. ഭാവിയിൽ പ്രശ്‌നങ്ങളുണ്ടായാൽ അത് തരണം ചെയ്യാൻവേണ്ടി മുൻപേ കണക്കു കൂട്ടൽ നടത്തിയതിന്റെ […]

നൂറുകോടിയിലധികം പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയിൽ നിന്നും ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ..! സർക്കാർ സംവിധാനങ്ങളുടെ തണലിൽ വളർന്ന മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി; കൊവിഡ് പ്രതിസന്ധിക്കാലത്തും പടർന്നു പന്തലിച്ച് അംബാനിയുടെ സമ്പത്ത്

തേർഡ് ഐ ബ്യൂറോ മുംബൈ: നൂറ് കോടിയിലധികം പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയിൽ, നിന്നും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ..! കൊവിഡ് പ്രതിസന്ധിക്കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിനായി രാജ്യത്തെ ജനങ്ങൾ ബുദ്ധിമുട്ടുന്ന കാലത്താണ് അതേ ഇന്ത്യയിലെ തന്നെ ഒരു വൻകിട കോർപ്പറേറ്റ് കോടികൾ വാരിക്കൂട്ടുന്നത്. റിലയൻസ് ഇൻഡസ്ട്രീയുടെ തലവൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി എന്ന വാർത്തയും പുറത്തു വരുന്നത് ഇതേ കൊറോണക്കാലത്താണല്ലോ. ചൈനീസ് വ്യവസായിയായ സോങ് ഷാൻഷനിനെ പിന്നിലാക്കിയാണ് ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരന്റെ കസേര മുകേഷ് അംബാനി തിരിച്ചുപിടിച്ചിരിക്കുന്നത്. ചൈനയിലെ […]

രണ്ട് ഹൈക്കോടതി ജഡ്ജിമാർ, രണ്ടു ഡി.ജി.പിമാർ: കെ.സുരേന്ദ്രന്റെ ജാഥ എറണാകുളത്ത് എത്തുമ്പോൾ ബി.ജെ.പിയിലേയ്ക്ക് വൻ ഒഴുക്ക്

തേർഡ് ഐ ബ്യൂറോ കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായകമായ നീക്കങ്ങളുമായി ബി.ജെ.പിയുടെ വിജയയാത്ര എത്തുന്നു. യാത്ര എറണാകുളം ജില്ലയിൽ എത്തുമ്പോൾ രണ്ട് ഹൈക്കോടതി ജ്ഡജിമാരും മുൻ ഡിജിപിമാരും അടക്കമുള്ളവർ ബി.ജെ.പിയുടെ ഭാഗമായി മാറുമെന്നാണ് ലഭിക്കുന്ന സൂചന. യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്‌ബോൾ പല പ്രമുഖരും ബിജെപിയിൽ ഉണ്ടാകും എന്നാണ് കെ സുരേന്ദ്രൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മെട്രോമാൻ ഇ ശ്രീധരനെയും മുൻ ഡിജിപി ജേക്കബ് തോമസിനെയും പാർട്ടിയിൽ എത്തിച്ചു കഴിഞ്ഞു. ഇത് കൂടാതെ ജാഥ എറണാകുളം ജില്ലയിൽ എത്തുമ്പോഴേക്കും ഉദ്യോഗസ്ഥ തലത്തിലെ രണ്ടു പ്രമുഖരും ഹൈക്കോടതിയിൽ നിന്നും […]

അമല പോളിന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ: പുറത്തായത് ഗായകനായ കാമുകനൊപ്പമുള്ള ചിത്രങ്ങൾ; ചിത്രങ്ങൾ വൈറലായതിനു പിന്നാലെ പരാതിയുമായി നടി രംഗത്ത്

തേർഡ് ഐ ബ്യൂറോ കൊച്ചി: തന്നിന്ത്യൻ നായിക അമല പോളിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്. പുറത്തായത് മുൻ കാമുകനും ഗായകനുമായ ഭവ്നിന്ദർ സിംഗിനൊപ്പമുള്ള ചിത്രങ്ങളാണ്. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ വേളയിൽ എടുത്ത ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി വൈറലായി മാറിയത്. ഇതേ തുടർന്നു കാമുകനെതിരെ നടി അമല പോൾ മാന നഷ്ടക്കേസ് നൽകി. നടിയ്ക്ക് സിവിൽ മാനനഷ്ടക്കേസ് നൽകാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. തങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് ഭവ്നിന്ദർ അവരുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതായും അവ നിയന്ത്രിക്കണം എന്നും […]