play-sharp-fill

പി.കെ രാഘവൻ നിര്യാതനായി

നാട്ടകം : കെ.കെ റോഡിലെ പി.കെ.ആർ സ്റ്റോഴ്സ് ഉടമയ് മുൻ കച്ചവടക്കാരനുമായ പാലകുന്നേൽ പി.കെ രാഘവൻ (91) നിര്യതനായി സംസ്കാരം ജൂലായ് ഒന്ന് ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ മക്കൾ ഹരിദാസ് പി.ആർ, ശിവദാസ് പി.ആർ

അമ്മയുടെ കരളായിരുന്നു അവൾ: അവൾക്കായി മാറ്റി വച്ച അമ്മയുടെ കരൾ വാങ്ങാതെ അവൾ മറഞ്ഞു: ആ മകൾക്ക് എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ്

സ്വന്തം ലേഖകൻ കൊല്ലം: ജീവനുമായുള്ള പോരാട്ടത്തിൽ , ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള പരീക്ഷയിൽ പരാജയപ്പെട്ടവൾക്ക് , എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ..! അമ്മയുടെ കരളില്‍ പകുതി ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കാതെ വിടപറഞ്ഞ മകളാണ് എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ ഫുള്‍ എ പ്ലസ് നേടിയത്.  വിജയം ആഘോഷിക്കാൻ പൊന്നുമോള്‍ ഇല്ലെന്ന സങ്കടം അമ്മയ്ക്കും അനുജത്തിമാര്‍ക്കും തീരാദുഃഖമായി. ചവറ കുളങ്ങരഭാഗം ‘ദേവികൃപ’യില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും കൊടുമണ്‍ ഗ്രാമപഞ്ചായത്ത്‌ സീനിയര്‍ ക്ലാര്‍ക്ക് ബിന്ദുവിന്റെയും മൂത്ത മകള്‍ കൃതിക.വി. പിള്ളയാണ് വിജയമധുരം […]

ചിങ്ങവനം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് 100% അഭിമാനവിജയം: വിജയികളുടെ ഫോട്ടോ കാണാം

സ്വന്തം ലേഖകൻ ചിങ്ങവനം : എസ് എസ് എൽ സി പരീക്ഷയിൽ ചിങ്ങവനം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് മിന്നും വിജയം. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചപ്പോൾ 13 ഫുൾ എ പ്ലസ്, മൂന്ന് ഒൻപത് എ പ്ലസും , ആറ് എട്ട് എ പ്ലസും സ്കൂളിൻ്റെ പടി കടന്ന് എത്തി. മികവാർന്ന ഈ വിജയത്തിന് കരുത്തേകിയത് അധ്യാപക- അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണ്. 154 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്. അർപ്പണ മനോഭാവത്തോടെയുള്ള അധ്യാപനം, രാവിലെയും വൈകുന്നേരവും ഉള്ള പ്രത്യേക പരിശീലനം, രാത്രികാല […]

കുടുംബം നന്നാക്കാൻ 13 വർഷം പ്രവാസ ജീവിതം; നാടും വീടും ഉപേക്ഷിച്ച് കഷ്ട്ടപ്പെട്ടത് വീട്ടുകാർ അല്ലലില്ലാതെ കഴിയാൻ: കൊറോണക്കാലത്ത് ജീവൻ കയ്യിലെടുത്ത് മടങ്ങിയെത്തിയ പ്രവാസിയെ വീട്ടിൽ പോലും കയറ്റുന്നില്ല; പ്രവാസിയ്ക്ക് മുന്നിൽ വാതിലടച്ചത് കൊറിയറിലയച്ച സാധനങ്ങൾ കൈപ്പറ്റിയ ശേഷം

സ്വന്തം ലേഖകൻ മലപ്പുറം: മലയാളികളിൽ പലർക്കും പ്രവാസി എന്നത് ഒരു കറവപ്പശുവാണ്. സാധാരണക്കാരുടെ ജീവിതം കേരളത്തിൽ പച്ച പിടിച്ചതിന് പിന്നിൽ ഈ പ്രവാസി സഹോദരങ്ങളുടെ ചോരയും വിയർപ്പുമാണ്. എന്നാൽ , കൊറോണ ലോക്ക് ഡൗൺ കാലത്ത് പ്രവാസികൾ വെറുക്കപ്പെട്ടവരാകുകയാണ്. ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ എടപ്പാളിൽ കാണുന്നത്. വിദേശത്ത് നിന്നും എത്തി കുടുംബ വീടിന് മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിച്ചിട്ടും സഹോദരങ്ങള്‍  പ്രവാസിയെ വീടിനകത്തേക്ക് കയറ്റാതെ തടഞ്ഞു വെച്ചു.  എട്ട്  സഹോദരങ്ങളും രണ്ടു സഹോദരിമാരും ഉള്ള 60കാരനായ പ്രവാസിയെയാണ് കുഷ്ടരോഗിയെ കാണുന്നതിന് തുല്യമായി പരിപാലിച്ചത്.  […]

മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട യുവാവ് കിണറ്റിൽ ചാടി: കെട്ടിറങ്ങി തനിയെ കിണറ്റിൽ നിന്നും കയറിയെത്തിയപ്പോൾ കണ്ടത് കെട്ടിത്തൂങ്ങി നിൽക്കുന്ന ഭാര്യയെ; മദ്യം വീണ്ടും കുടുംബം കലക്കുന്നു

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിട്ടപ്പോൾ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായിരുന്നതായാണ് പൊലീസിന്റെ കണക്കുകൾ. ഈ കണക്കുകളെ ശരിവയ്ക്കുന്നതാണ് ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്തുണ്ടായ കുറ്റകൃത്യങ്ങൾ. ഏറ്റവും ഒടുവിൽ തല സ്ഥാനത്തു നിന്നാണ് മദ്യ ലഹരിയിലുണ്ടായ കുറ്റകൃത്യത്തിന്റെ വാർത്ത പുറത്തു വരുന്നത്. തിരുവനന്തപുരം കടയ്ക്കലിൽ മദ്യപിച്ചെത്തിയ യുവാവ് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടിയതിനെ തുടർന്നു ഭാര്യ തൂങ്ങി മരിച്ച വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്നത്. മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോൾ യുവാവ് തനിയെ കിണറ്റിൽ നിന്നു കയറി എത്തിയപ്പോൾ […]