play-sharp-fill

കാത്തിരുന്ന് ആപ്പ് വന്നപ്പോൾ വില കുറഞ്ഞ മദ്യം സ്‌റ്റോക്കില്ല ; പാവപ്പെട്ടവനും, ഇതരസംസ്ഥാന തൊഴിലാളികളും വരിക്ക് പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: ഏറെ നാൾ കാത്തിരുന്ന്‌ സംസ്ഥാനത്ത് മദ്യ വിൽപന പുനരാരംഭിച്ചപ്പോൾ വില കുറഞ്ഞ മദ്യം സ്റ്റോക്കില്ല. ആളുകൾ മദ്യം വാങ്ങാൻ ടോക്കണുമായി ബെവ്‌കോയിലും ബാറുകളിലും എത്തുമ്പോൾ വാങ്ങാനെത്തിയവർക്ക് കേൾക്കേണ്ടി വന്നത് സ്റ്റോക്കില്ലെന്ന മറുപടിയാണ്. എറണാകുളം കലൂരിലെ ഗോകുലം പാർക്കിലും പല ബ്രാൻഡുകളും ഇല്ലെന്നും 750 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യമാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്‌. അതിന്റെ പേരിൽ ചെറിയ തോതിൽ വാക്കുതർക്കവും ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് സംസ്ഥാനത്ത് മദ്യവിൽപന ആരംഭിച്ചത്. ബുധനാഴ്ച രാത്രി വൈകിയെത്തിയ ബെവ്ക്യു ആപ്പ് ഡൗൺലോഡ് […]

എബിവിപി പ്രവർത്തകർ വീടുകളിൽ നിർമ്മിച്ച മാസ്‌കുകൾ ഏറ്റുമാനൂരപ്പൻ കോളജിലേക്ക് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച എം.ജി സർവകലാശാല പരീക്ഷകൾ പുനരാരംഭിക്കുന്ന പശ്ചാത്തലത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിലേക്ക് ആവശ്യമായ മാസ്‌കുകളും ശുചികരണ ഉൽപ്പന്നങ്ങളും എബിവിപി ഏറ്റുമാനൂരപ്പൻ കോളജ് യൂണിറ്റ് കമ്മിറ്റി കോളേജ് പ്രിൻസിപ്പൽ ഹേമന്ത് കുമാറിന് കൈമാറി. എബിവിപി പ്രവർത്തകർ അവരുടെ വീടുകളിൽ നിർമ്മിച്ച മാസ്‌കുകളാണ് വിതരണം ചെയ്തത്. യൂണിറ്റ് ഭാരവാഹികളായ അജയ്, വിഷ്ണു, അരുന്ധതി തുടങ്ങിയവർ നേതൃത്വം നൽകി. …

കോവിഡ് കാലത്ത് കനത്ത മഴ ; മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ട ജില്ലാ കളക്ടർക്ക് സ്ഥലമാറ്റം ; സ്ഥലം മാറ്റിയത് തലസ്ഥാനത്ത് നിന്നും മലപ്പുറത്തേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾ വലയുന്നതിനൊപ്പം കനത്ത മഴ പെയ്ത രാത്രിയിൽ മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നുവിട്ട തിരുവനനന്തപുരം ജില്ലാ കളക്ടർക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം ജില്ലാ കളക്ടർ സ്ഥാനത്ത് നിന്നും മലപ്പുറം കളക്ടറായാണ് കെ. ഗോപാലകൃഷ്ണന്റെ മാറ്റം. മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതോടെ കരമനയാറും കിള്ളിയാറും കര കവിഞ്ഞൊഴുകി ജില്ലയിലെ പല പ്രദേശങ്ങളും ഏതാനും ദിവസങ്ങൾക്ക് മുൻപ് വെള്ളപ്പൊക്കത്തിലായിരുന്നു.തുടർന്ന്,തിരുവനന്തപുരം കോർപ്പറേഷനും വിവിധ രാഷ്ട്രീയകക്ഷികളും ജില്ലാ ഭരണകൂടത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. നേരത്തെ പോത്തൻകോട്ടെ കൊറോണ വൈറസ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള […]

ശിശുഭവനിലെ കുരുന്നുകൾക്ക് സഹായഹസ്തവുമായി സമൂഹമാധ്യമ കൂട്ടായ്മയായ കൂടപ്പിറപ്പ്

സ്വന്തം ലേഖകൻ കോട്ടയം : സമൂഹമാധ്യമ കൂട്ടായ്മയായ കുടപിറപ്പിന്റെ ഉദ്ഘാടനവും തോട്ടയ്ക്കാട് ഇൻഫന്റ് ജീസസ് ശിശുഭവനിലെ കുരുന്നുകൾക്കുള്ള സഹായവിതരണവും തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. ചുരുങ്ങിയ നാളുകൾകൊണ്ട് രൂപപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മയായ കൂടെപ്പിറപ്പിന്റെ ലക്ഷ്യം അർഹതപ്പെട്ടവർക്കായി സഹായഹസ്തമാവുക എന്നതാണ് . സ്വദേശത്തും വിദേശത്തും ഉള്ള തൊണ്ണൂറ്റിയഞ്ചോളം സന്മനസുകളുടെ ഒത്തൊരുമയുടെ ഫലമായാണ് ശിശുഭവനിലെ കുരുന്നുകൾക്ക് ഒരു മാസത്തേക്കുള്ള ആവശ്യസാധനങ്ങൾ നൽകിയത്. ഇൻഫന്റ് ജീസസ് ഹോം ഇൻ ചാർജ് സിസ്റ്റർ ഷൈനി അഗസ്റ്റിൻ ആവശ്യസാധനങ്ങൾ ഏറ്റുവാങ്ങി

ആപ്പിലുണ്ട്, പക്ഷേ കഞ്ഞിക്കുഴി ക്രിസോബെറിലിൽ ഇല്ല: ആപ്പിൽ മദ്യശാലയുടെ പേരുണ്ടായിട്ടും മദ്യം ലഭിച്ചില്ല; മദ്യം സോറ്റോക്കില്ലെന്ന് മറുപടി

തേർഡ് ഐ ബ്യൂറോ കോട്ടയം: ലോക്ക് ഡൗണിന്റെ ഭാഗമായി രണ്ടു മാസത്തോളം അടച്ചിട്ട ശേഷം ആപ്പു വച്ച് ബാർ തുറന്നത് സർക്കാരിനെ തിരിഞ്ഞു കുത്തുന്നു. സർക്കാർ പ്രഖ്യാപിച്ച പ്രകാരം ബാറുകളും ബിവറേജുകളും ആപ്പ് ഉപയോഗിച്ച് തുറന്നെങ്കിലും സർവത്ര ആശയക്കുഴപ്പം തുടരുകയാണ്. കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിനു സമീപത്തുള്ള ക്രിസോബെറിൽ എന്ന ഹോട്ടലിലെ ബിയർ ആൻഡ് വൈൻ പാർലറിൽ മദ്യം ലഭിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ ബിവ്ക്യൂ ആപ്പ് പറയുന്നത്. എന്നാൽ, വ്യാഴാഴ്ച രാവിലെ ക്രിസോബെറിലിലേയ്ക്കുള്ള ടോക്കണുമായി സ്ഥലത്ത് എത്തിയ ഉപഭോക്താവിന് മദ്യം ലഭിച്ചില്ല. ഇവിടെ മദ്യം സ്‌റ്റോക്കില്ലെന്ന […]

ലോക് ഡൗണിൽ ബാറിൽ നിന്ന് മദ്യം കടത്തികൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റിൽ

സ്വന്തം ലേഖകൻ മലപ്പുറം: ലോക് ഡൗണിനിടെ ബാറിൽ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ പൊലീസ് പിടിയിൽ. മലപ്പുറം വണ്ടൂരിലെ സിറ്റി പാലസ് ബാറുടമ നരേന്ദ്രനാണ് ബാറിൽ നിന്നും മദ്യം കടത്തിക്കൊണ്ടുപോയി വിറ്റത്. ലോക് ഡൗണിനിടെ അടച്ചിട്ടിരുന്ന ബാറിൽ നിന്ന് ബാറുടമ വീട്ടിൽ കൊണ്ടുപോയി വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യമാണ്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാൾ വീട്ടിൽ കൊണ്ടുപോയി വിറ്റുവെന്ന് കണ്ടെത്തിയത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ നേരത്തെ തന്നെ ബാർ എക്‌സൈസ് […]

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുൻപായി പായസത്തിലും ജ്യൂസിലുമായി ഉറക്കഗുളിക കലർത്തി നൽകിയിരുന്നു ; ഗുളിക വാങ്ങിയത് അടൂരിലെ മരുന്നുകടയിൽ നിന്നും : സൂരജിന്റെ കൂടുതൽ മൊഴി പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: ഉത്രയെ കൊലപ്പെടുത്തതിന് മുൻപായി ജ്യൂസിലും പായസത്തിലും ഉറക്കഗുളിക കലർത്തി നൽകിയിരുന്നുവെന്ന് സൂരജ് പൊലീസിന് മൊഴി നൽകി. അടൂരിൽ സൂരജ് ജോലി ചെയ്യുന്ന ഓഫീസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് ഗുളിക വാങ്ങിയതെന്നും സൂരജ് പൊലീസിന് മൊഴി നൽകി. ഇതോടെ ഉത്രയുടെ ആന്തരീകാവയങ്ങളുടെ രാസപരശോധന ഫലത്തിനായി കാത്തിരിക്കുയാണ് അന്വേഷണ സംഘം. ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ ആദ്യ ശ്രമത്തിൽ പായസത്തിലാണ് ഉറക്കഗുളിക നൽകിത്. എന്നാൽ ആദ്യ ശ്രമത്തിൽ പാമ്പ് കടയേറ്റപ്പോൾ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തിൽ ജ്യൂസിൽ കൂടുതൽ മയക്ക […]

ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലയ്ക്കു മുന്നിൽ നീണ്ട ക്യൂ: ബാറുകളിലും ബിവറേജിലും തിരക്കേറുന്നു; റേഷൻ കടയിൽ അരിവാങ്ങാൻ ക്യൂ നിൽക്കാത്ത മലയാളി കള്ളു വാങ്ങാൻ നീണ്ടു നിവർന്നു നിൽക്കുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ തുറന്നതിനു പിന്നാലെ ജില്ലയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾക്കും ബാറുകൾക്കും മുന്നിൽ വൻ തിരക്ക്. ബാറുകലിലെ മദ്യ വിതരണത്തിനുള്ള ആപ്ലിക്കേഷൻ തയ്യാറാകാത്തതാണ് ഇപ്പോൾ മദ്യവിതരണത്തിനു പ്രശ്‌നമുണ്ടാക്കിയത്. എന്നാൽ, സർക്കാരിന്റെ അനുമതി ലഭിച്ചിട്ടും ചില ബാറുകൾക്കു ഇനിയും മദ്യം നൽകുന്നതിനുള്ള ആപ്ലിക്കേഷനിൽ ഇടം പിടിക്കാൻ സാധിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ ഒൻപതു മണിമുതലാണ് സംസ്ഥാനത്തെ ബാറുകളിലും ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ വഴിയും മദ്യവിതരണം ആരംഭിച്ചത്. ബിവറേജസ് കോർപ്പറേഷനു വേണ്ടി ക്യൂ നിയന്ത്രിക്കുന്നതിനുള്ള ബിവ്ക്യൂ എന്ന ആപ്ലിക്കേഷൻ വഴിയാണ് […]

പുല്ലു തിന്നിരുന്ന പോത്തിനെ അരലക്ഷം രൂപയ്ക്കു കശാപ്പുകാരനു വിറ്റു: ഉടമ വന്നു നോക്കിയപ്പോൾ പോത്ത് കിടന്നിടത്ത് പൂടപോലുമില്ല; അൻപതിനായിരം രൂപയ്ക്കു പോത്തിനെ വിറ്റ യുവാക്കൾ കേസൊതുക്കിയത് 80,000 രൂപ നൽകി; കുമരകത്ത് യുവാക്കൾ പോത്തിലൂടെ പിടിച്ചത് പുലിവാൽ..!

തേർഡ് ഐ ബ്യൂറോ കോട്ടയം: വഴിയരികിൽ പുല്ലു തിന്നു നിന്നിരുന്ന പോത്തിനെ അരലക്ഷം രൂപയ്്ക്കു മറിച്ചു വിറ്റ യുവാക്കൾ പിടിച്ചത് പുലിവാൽ..! അരലക്ഷം രൂപയ്ക്കു പോത്തിനെ കശാപ്പുകാരനു മറിച്ചു വിറ്റ യുവാക്കൾക്ക് ഒടുവിൽ കേസൊതുക്കാൻ ചിലവായത് 80,000 രൂപ. അൻപതിനായിരം രൂപ ലാഭം ആഗ്രഹിച്ചവർക്കു കയ്യിൽ നിന്നും 30,000 രൂപ നഷ്ടമായി. ബുധനാഴ്ച കുമരകത്ത് ചീപ്പുങ്കലിലായിരുന്നു സംഭവം. കുമരകത്താണ് തീറ്റാൻ വിട്ടിരുന്ന പോത്തുകളെ ഉടമയറിയാതെ അയൽവാസികൾ കശാപ്പുകാർക്ക് വിറ്റത്. പോത്തുകളെ കാണാതായതോടെ ഉടമ പൊലീസിനെ സമീപിച്ചതോടെയാണ് വ്യാജ ഉടമകൾ പൊല്ലാപ്പിലായത്. ഉടമ നൽകിയ പരാതിയെ […]

മണി മോഡൽ ഭീഷണി പ്രസംഗവുമായി ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി: വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കുമെന്നും ശശി; നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട്ട് ആളെക്കൂട്ടി സിപിഎമ്മിന്റെ സ്വീകരണം

തേർഡ് ഐ ബ്യൂറോ പാലക്കാട്: ഇടുക്കിയിൽ എം.എം മണി നടത്തിയ വൺടു ത്രീ മോഡൽ പ്രസംഗവുമായി ഷൊർണ്ണൂർ എം.എൽഎയും പീഡനപരാതിയിൽ കുടുങ്ങിയ സിപിഎം നേതാവുമായ പി.കെ ശശി. ഒരാളെ വെട്ടിക്കൊന്നു, ഒരാളെ വെടിവച്ചു കൊന്നും, ഒരാളെ തല്ലിക്കൊന്നു മോഡൽ പ്രസംഗമാണ് ഇപ്പോൾ ശശി നടത്തിയിരിക്കുന്നത്. സംഭവം വിവാദമായി മാറിയെങ്കിലും പ്രശ്‌നത്തിൽ ഇതുവരെയും നിലപാട് സ്വീകരിക്കാൻ സിപിഎം തയ്യാറായിട്ടില്ല. വിശ്വസിച്ചാൽ പാർട്ടി സംരക്ഷിക്കും, ചതിച്ചാൽ ദ്രോഹിക്കുമെന്നുമുള്ള വിവാദപ്രസ്താവനയാണ് ഇപ്പോൾ പി.കെ ശശി നടത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയാണ് എം.എൽ.എ പി.കെ ശശി. കരിമ്പുഴയിൽ […]