play-sharp-fill
ദേവനന്ദയുടെ ദുരൂഹ മരണത്തിന് പിന്നാലെ കോട്ടയത്ത് സാമൂഹ്യ വിരുദ്ധ അഴിഞ്ഞാട്ടം: താഴത്തങ്ങാടിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന തമിഴ് നാടോടി സംഘം: മൂന്നു സ്ത്രീകളെ നാട്ടുകാർ പിടികൂടി നന്നായി പെരുമാറി പൊലീസിനു കൈമാറി; പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ കഥയിൽ ട്വിസ്റ്റ്

ദേവനന്ദയുടെ ദുരൂഹ മരണത്തിന് പിന്നാലെ കോട്ടയത്ത് സാമൂഹ്യ വിരുദ്ധ അഴിഞ്ഞാട്ടം: താഴത്തങ്ങാടിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന തമിഴ് നാടോടി സംഘം: മൂന്നു സ്ത്രീകളെ നാട്ടുകാർ പിടികൂടി നന്നായി പെരുമാറി പൊലീസിനു കൈമാറി; പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ കഥയിൽ ട്വിസ്റ്റ്

സ്വന്തം ലേഖകൻ

കോട്ടയം: താഴത്തങ്ങാടിയിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന തമിഴ്‌നാടോടി സംഘം ഇറങ്ങിയതായുള്ള പ്രചാരണത്തെ തുടർന്ന്,  സ്ത്രീകളടക്കം മൂന്നു പേരെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. സദാചാര സംരക്ഷകരായ നാട്ടുകാർ ഈ മൂന്നു പേരേയും നന്നായി പെരുമാറിയ ശേഷമാണ്, കുമരകം പൊലീസിനു കൈമാറിയത്. മർദനമേറ്റ  സ്ത്രീകളടക്കമുള്ളവർ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് കഥമാറിയത്.


 

മൂന്നു പേരും പഴയ തുണിത്തരങ്ങൾ വാങ്ങാനായി എത്തിയവരാണ് എന്നു പൊലീസ് കണ്ടെത്തിയത്. സാരമായി മർദനമേറ്റ മൂന്നു പേരെയും കുമരകം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഇവരുടെ നീക്കങ്ങൾ വിശദമായി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നു കുമരകം എസ്.ഐ രജൻകുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്ത് ദേവനന്ദയുടെ മരണത്തിനു പിന്നാലെ നാട്ടുകാരുടെ ഭീതി മുതലെടുത്താണ് ചില സാമൂഹ്യ വിരുദ്ധ സംഘങ്ങൾ അക്രമം നടത്തുന്നത്. ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീങ്ങാതെ നിൽക്കുന്ന സാഹചര്യത്തിൽ, ഇത് മുതലെടുത്താണ് നാട്ടിലെത്തുന്ന എല്ലാ തമിഴ്‌നാട്ടുകാരെയും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാക്കി മാറ്റിയിരിക്കുന്നത്. ഇത് തന്നെയാണ് ശനിയാഴ്ച താഴത്തങ്ങാടിയിൽ സംഭവിച്ചതും.

ശനിയാഴ്ച ഉച്ചയോടെ താഴത്തങ്ങാടി ഭാഗത്തായിരുന്നു സംഭവങ്ങൾ. സ്ത്രീകളടക്കം മൂന്നു പേരാണ് ഇവിടെ എത്തിയിരുന്നത്. വീടുകൾ തോറും കയറിയിറങ്ങി നടക്കുന്ന ഈ സംഘത്തിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവരെ പിടികൂടി ചോദ്യം ചെയ്ത നാട്ടുകാർ നന്നായി മർദിച്ചു. തുടർന്നു കുമരകം പൊലീസിനു കൈമാറുകയായിരുന്നു. കുമരകം എസ്.ഐ രജൻ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്തു.

 

തുടർന്നു സ്‌റ്റേഷനിൽ എത്തിയ ശേഷം ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് മൂന്നു പേരും തമിഴ്‌നാടോടികളാണെന്നും, ഇവർ പഴയ തുണികൾ ചോദിച്ച് എത്തിയവരാണെന്നും വ്യക്തമായത്. ഇതേ തുടർന്നു മൂന്നു പേരെയും സ്റ്റേഷനിൽ ഇരുത്തിയിരിക്കുകയാണ്. ഇവർക്ക് മർദനം ഏറ്റിട്ടുണ്ടെങ്കിൽ മൂന്നു പേരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം നാട്ടുകാർക്കെതിരെ കേസെടുത്തേക്കും.