ചങ്ങനാശേരി അഗതി മന്ദിരത്തിലെ മൂന്ന് അന്തേവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: ആറു പേർ ഗുരുതരാവസ്ഥയിൽ; ചങ്ങനാശേരിയിലെ പുതുജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ പരാതി ഉയർന്നത് പല തവണ: പരാതി എടുക്കാതിരുന്ന പൊലീസും പ്രതിക്കൂട്ടിൽ; ന്യൂമോണിയ എന്ന വാദം വിഴുങ്ങാതെ പ്രതിഷേധവുമായി നാട്ടുകാർ

ചങ്ങനാശേരി അഗതി മന്ദിരത്തിലെ മൂന്ന് അന്തേവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു: ആറു പേർ ഗുരുതരാവസ്ഥയിൽ; ചങ്ങനാശേരിയിലെ പുതുജീവൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ പരാതി ഉയർന്നത് പല തവണ: പരാതി എടുക്കാതിരുന്ന പൊലീസും പ്രതിക്കൂട്ടിൽ; ന്യൂമോണിയ എന്ന വാദം വിഴുങ്ങാതെ പ്രതിഷേധവുമായി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലഹരി വിമുക്ത കേന്ദ്രത്തിൽ ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്ന് അന്തേവാസികൾ. ചങ്ങനാശേരി പുതുജീവൻ ട്രസ്റ്റിൽ ശനിയാഴ്ച രാവിലെ ഉണ്ടായ മരണം ഉൾപ്പെടെ ഒരാഴ്ചയ്ക്കിടെ സംഭവിച്ചത് മൂന്ന് മരണങ്ങളാണ്. കൂടാതെ ഇവിടുത്തെ ആറ് അന്തേവാസികൾ തിരുവല്ലയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സയിലാണ്. അവസാനത്തെ മരണവും സംഭവിച്ചതോടെയാണ് അഗതി മന്ദിരത്തിലെ ദുരൂഹ മരണങ്ങളെ പറ്റി ജനങ്ങളിൽ ആശങ്ക ഉയർന്നത്.

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് സ്ഥിതിചെയ്യുന്ന പുതുജീവൻ അഗതിമന്ദിരത്തിൽ നിന്നും ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവല്ല മെഡിക്കൽ മിഷൻ, പുഷ്പഗിരി ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. ഇവരിൽ രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിലും ഒരാൾ ശനിയാഴ്ച രാവിലെയുമാണ് മരിച്ചത്. ഇതിൽ ആദ്യം മരിച്ച എരുമേലി സ്വദേശിയായ യുവതിയുടെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. മരണകാരണം ന്യൂമോണിയയാണെന്നായിരുന്നു വിശദീകരണം. ഇതിനുപിന്നാലെയായിരുന്നു രണ്ടുപേർ കൂടി മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിട്ട. പോലീസുകാരൻ നടത്തുന്ന അഗതിമന്ദിരത്തിൽ മാനസികരോഗികളെയാണ് പാർപ്പിച്ചിരുന്നത്. ഒരാഴ്ചയ്ക്കിടെയുണ്ടായ മൂന്ന് മരണങ്ങളിൽ ദുരൂഹത ഉയർന്നതിനാൽ ഡി.എം.ഒ. അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തി. തുടർച്ചയായി മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണങ്ങൾക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ഒൻപത് പേർക്കും ഒരുമിച്ച് എങ്ങനെയാണ് വൈറസ്ബാധ ഉണ്ടാവുന്നതെങ്ങനെയെന്നാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉയർന്ന് വന്നിരിക്കുന്ന ചോദ്യം.

ശനിയാഴ്ച മരിച്ച അന്തേവാസിയുടെ പോസ്റ്റുമോർട്ടം നടപടികൾ ഉച്ചകഴിഞ്ഞും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ആന്തരികാവയവങ്ങൾ വിദഗ്ദ പരിശോധനയ്ക്ക് അയക്കും. ഉയർന്ന ഫാസ് വാങ്ങി പ്രവലർത്തിക്കുന്ന തൃക്കൊടിത്താനത്തെ ഈ അഗതിമന്ദിരത്തിനെതിരേ നേരത്തെ തന്നെ നാട്ടുകാർ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദുരൂഹതയുണർത്തി മൂന്നുപേർ മരണപ്പെടുകയും ചെയ്തത്.

അതേസമയം അന്തേവാസികളായിരുന്ന ഷെറിൻ, ഗിരീഷ്, യോഹന്നാൻ എന്നിവരുടെ മരണത്തിൽ ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു