കൊറോണ വൈറസ് ബാധ : ചൈനയിൽ നിന്നും എത്തിക്കുന്നവരെ പാർപ്പിക്കാൻ പ്രത്യക സൈനിക കേന്ദ്രം
സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ നിന്നുമെത്തിക്കുന്നവരെ പ്രത്യക സൈനിക കേന്ദ്രത്തിൽ പാർപ്പിക്കും. ഹരിയാനയിലെ പ്രത്യേക സൈനിക കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുന്നത്. പതിനാല് ദിവസം വരെയാണ് ഇവിടെ നിരീക്ഷണത്തിലുണ്ടാകുക. സൈനിക ഡോക്ടർമാർ ഉൾപ്പെടെ പ്രത്യേക മെഡിക്കൽ സംഘത്തെ ഇവിടെ നിയോഗിച്ചുട്ടുണ്ട്. രോഗം ഉണ്ടെന്ന് കണ്ടെത്തിയാൽ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ച് തുടർ ചികിത്സ നൽകും. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ, ചൈനയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് അർധരാത്രിയോടെ ഡൽഹിയിൽ എത്തും. എം.ബി.ബി.എസ് വിദ്യാർത്ഥികൾ അടക്കമുള്ള 20 അംഗ സംഘമാണ് […]