നഗരമധ്യത്തിൽ പഴയ പൊലീസ് സ്റ്റേഷൻ  മൈതാനത്ത് വീണ്ടും കത്തിക്കുത്ത്: മദ്യലഹരിയിൽ അക്രമികൾ ഏറ്റുമുട്ടി; കുത്തേറ്റ് തിരുവഞ്ചൂർ സ്വദേശിയായ യുവാവ് മരിച്ചു

നഗരമധ്യത്തിൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് വീണ്ടും കത്തിക്കുത്ത്: മദ്യലഹരിയിൽ അക്രമികൾ ഏറ്റുമുട്ടി; കുത്തേറ്റ് തിരുവഞ്ചൂർ സ്വദേശിയായ യുവാവ് മരിച്ചു

Spread the love

ക്രൈം ഡെസ്ക്

കോട്ടയം: നഗരമധ്യത്തിൽ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് വീണ്ടും കത്തിക്കുത്ത്. മദ്യലഹരിയിൽ ഏറ്റുമുട്ടിയ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. തിരുവഞ്ചൂർ സ്വദേശിയായ സുമിത്ത് (38) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കുമരകം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ട് ആറിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്താണ് സംഭവം. നഗരത്തിൽ അലഞ്ഞുതിരിയുന്നവരും ഹോട്ടൽ ജോലിക്കാരും , സാമൂഹ്യവിരുദ്ധരും അടക്കമുള്ളവർ തമ്പടിക്കുന്നത് തിരുനക്കര, പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്താണ്. കൊല്ലപ്പെട്ട സുമിത്തും, കേസിലെ പ്രതിയും ഇത്തരത്തിൽ ഈ മൈതാനങ്ങൾ കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുമായി കഴിഞ്ഞുകൂടുന്ന വരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്യമായി മദ്യപിക്കുകയും മൈതാനത്ത് തന്നെ കിടന്നുറങ്ങുകയും ചെയ്യുന്ന ഈ സാമൂഹിക വിരുദ്ധ സംഘം പലപ്പോഴും ഇതുവഴി കടന്നുപോകുന്ന നാട്ടുകാർക്ക് ശല്യമായി മാറാറുമുണ്ട്. മുൻപ് രണ്ടു തവണയാണ് തിരുനക്കര മൈതാനത്ത് സാമൂഹ്യവിരുദ്ധ സംഘങ്ങൾ ഞങ്ങൾ ഇത്തരത്തിൽ ഏറ്റുമുട്ടിയിട്ടുള്ളത്. യുവാവിനെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞു പരിക്കേൽപ്പിച്ചത് മൂന്നു വർഷം മുമ്പാണ് ആണ്. ട്രാൻസ്ജെൻഡറുകളുമായി ഏറ്റുമുട്ടുകയും യുവാവിന് പരിക്കേൽക്കുകയും ചെയ്ത സംഭവം ആറു മാസം മുൻപും ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് ആണ് ഇപ്പോൾ മൈതാനത്ത് കത്തിക്കുത്തുണ്ടായതും യുവാവ് കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നത്.

കേസിലെ പ്രതിയായ കുമരകം സ്വദേശിയും കൊല്ലപ്പെട്ട സുമിത്തും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. പ്രതിയായ കുമരകം സ്വദേശിയെ നിരന്തരം പരിഹസിച്ചിരുന്നു. ഇതേതുടർന്ന് സുമിത്തിനെതിരെ പ്രതികാരം തീർക്കാൻ അവസരം കാത്തിരിക്കുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് കിടക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുമിത്തിനെ കുത്തുകയായിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് കൺട്രോൾ റൂം സംഘമാണ് പിടികൂടിയത്. തുടർന്ന് ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ ഇവിടെ ചോദ്യം ചെയ്യുകയാണ്. കുത്തേറ്റ് രക്തത്തിൽ കുളിച്ച് കിടന്ന സുമിത്തിനെ പൊലീസ് തന്നെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും പ്രതി മരിച്ചിരുന്നു. പ്രതിയായ കുമരകം സ്വദേശി സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്. മരിച്ച സുമിത്തിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.