രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക്: കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കമെന്ന് സൂചന; ശബരിമല കേന്ദ്രത്തിന്റെ പിടിയിലേയ്ക്ക്

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേയ്ക്ക്: കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കമെന്ന് സൂചന; ശബരിമല കേന്ദ്രത്തിന്റെ പിടിയിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല ദർശനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടുത്ത ആഴ്ച എത്താനിരിക്കെ നിർണ്ണായകമായ ചർച്ചകൾ അണിയറയിൽ പുരോഗമിക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി ആറിന് ശബരിമല ദര്‍ശനം നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് എന്നാണ് സൂചന.

ജനുവരി അഞ്ച് ഞായറാഴ്ച അദ്ദേഹം കേരളത്തിലെത്തും. കൊച്ചിയില്‍ നിന്നാകും രാഷ്ട്രപതി ശബരിമലയിലേക്ക് പോകുക. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ കുറിച്ച്‌ രാഷ്ട്രപതി ഭവന്‍ ദേവസ്വം ബോര്‍ഡുമായി ടെലിഫോണില്‍ ആശയ വിനിമയം നടത്തി. രാഷ്ട്രപതിക്ക് വരാനായി സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാമെന്ന് ദേവസ്വം ബോര്‍ഡ് രാഷ്ട്രപതി ഭവനോട് വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെലിപ്പാട് അടക്കമുള്ള സൗകര്യങ്ങൾ ക്രമീകരിക്കുന്നതോടെ രാഷ്ട്രപതിയുടെ സന്ദർശന ദിവസവും അതിന് മുൻപുള്ള ദിവസങ്ങളിലും കേന്ദ്ര സർക്കാരിന്റെ പ്രത്യേക സുരക്ഷാ മേഖലയിലാവും ശബരിമല. ഈ സാഹര്യത്തിൽ രാഷ്ട്രപതി എത്തുന്നതോടെ കേന്ദ്ര സർക്കാരിന്റെ സമ്പൂർണ നിയന്ത്രണത്തിലാവും ശബരിമല.

രാഷ്ട്രപതിയ്ക്കു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി യോ , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോ ആണ് ശബരിമലയിൽ എത്തുന്നതെങ്കിൽ ഇത് രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാം. ഇത് ഒഴിവാക്കാനായാണ് രാഷ്ട്രപതിയെ തന്നെ ഇപ്പോൾ കേന്ദ്ര സർക്കാർ ശബരിമലയിലേയ്ക്ക് അയക്കുന്നത് എന്നാണ് സൂചന.

പാണ്ടിത്താവളത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ ഹെലിപ്പാഡ് സൗകര്യമുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് രണ്ടാം ദിവസവും ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ്. മിനിറ്റില്‍ 70 മുതല്‍ 75 പേരെ വരെയാണ് പതിനെട്ടാം പടിയിലൂടെ കടത്തിവിടുന്നത്.

2020 ജനുവരി 15 നാണ് മകര വിളക്ക്. അന്ന് പുലര്‍ച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകീട്ട് 6.30ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന. തുടര്‍ന്ന് പൊന്നമ്പലമേട്ടിലെ മകര വിളക്ക്. മകര വിളക്ക് ഉത്സവത്തിന് ശേഷം 21 നാണ് നട അടക്കുക.