പൂനെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്ക് രണ്ടു മലയാള സിനിമകളും

പൂനെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്ക് രണ്ടു മലയാള സിനിമകളും

Spread the love

 

സ്വന്തം ലേഖകൻ

കോഴിക്കോട്: പൂനെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്ക് രണ്ടു മലയാള സിനിമകളും. ഡോ.ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ എന്നീ സിനിമകളാണ്്. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 സിനിമകളിലാണ് ഇവ ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 9 മുതൽ 16 വരെയാണ് പൂനെ ഫെസ്റ്റിവൽ. പൂനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരും ചേർന്ന് സംഘടിപ്പിക്കുന്ന പിഐഎഫ്എഫ്ന്റെ പതിനെട്ടാമത് എഡിഷനാണ് ഈ വർഷത്തേത്.

 

സംവിധായകൻ ജബ്ബാർ പട്ടേലാണ് ഫെസ്റ്റിവൽ ഡയറക്ടർ. നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട വെയിൽമരങ്ങൾ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഷാങ്ഹായ് മേളയിൽ ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡ് നേടിയ ചിത്രം തിരുവനന്തപുരം ചലച്ചിത്ര മേളയിൽ നെറ്റ്പാക് പുരസ്‌കാരവും സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരവും (ഇന്ദ്രൻസ്) സ്വന്തമാക്കി.കാഴ്ച ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു രാത്രി ഒരു പകൽ പൂർണമായും ക്രൗഡ് ഫണ്ടിങിലൂടെ പൂർത്തിയാക്കിയ സിനിമയാണ്. പുതുമുഖമായ യമുന ചുങ്കപ്പള്ളി, മാരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനെ ഫെസ്റ്റിവലിന്റെ അനുബന്ധ ഫെസ്റ്റിവലുകളായ പത്താമത് യശ്വന്ത് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും (മുംബൈ) നാലാമത് ഓറഞ്ച് സിറ്റി ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും (നാഗ്പൂർ) ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമകളെ പ്രതിനിധീകരിച്ച് സംവിധായകരും അണിയറ പ്രവർത്തകരും ഫെസ്റ്റിവലിൽ പങ്കെടുക്കും.