play-sharp-fill

ഷാജുവിനെ കൊന്ന് ആശ്രിത നിയമനം വഴി സർക്കാർ ജോലി നേടിയെടുക്കാനും പിന്നീട് ജോൺസനെ കല്ല്യാണം കഴിക്കാനും പ്ലാനിട്ടിരുന്നു ; ജോളിയുടെ മോഹങ്ങൾ തകർന്ന് വീഴുമ്പോൾ ഭർത്താവ് മാപ്പു സാക്ഷിയും ജോൺസൺ പ്രോസിക്യൂഷൻ സാക്ഷിയുമാകാൻ സാധ്യത ; തഹസിൽദാർ ജയശ്രീയും കുടുങ്ങും ;സിലിയുടെ ആഭരണങ്ങൾ മാത്യൂ വഴി മാറ്റി വാങ്ങാനുള്ള സാധ്യത തേടി പോലീസ്

  സ്വന്തം ലേഖിക താമരശ്ശേരി : കൂടത്തായി കൊലപാതകങ്ങളിൽ മരണപ്പെട്ട സിലിയുടെ സ്വർണ്ണാഭരണങ്ങൾ കാണാതായത് സംബന്ധിച്ച ദുരൂഹത ഇതുവരെയും മറനീക്കി പുറത്ത് വന്നില്ല. സിലി മരണസമയത്ത് അണിഞ്ഞിരുന്ന ആഭരണങ്ങൾ ജോളി രണ്ടാംപ്രതിയായ മാത്യു മുഖേന മാറ്റിവാങ്ങിയതാവാൻ ഇടയുണ്ടെന്ന് കസ്റ്റഡി റിപ്പോർട്ട്. ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യു എന്ന ഷാജി (44) യെ സിലി വധക്കേസിൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച കസ്റ്റഡി റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശം. ബി എസ് എൻ എൽ […]

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനങ്ങൾ ചട്ടം മറികടന്ന് ; സംവരണം വളഞ്ഞ വഴിയ്ക്ക്

  സ്വന്തം ലേഖകൻ കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ചട്ടം മറികടന്ന് സാമ്പത്തിക സംവരണം നടപ്പാക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 / എൽ.ഡി. ക്‌ളാർക്ക് നിയമനത്തിലാണ് വിജ്ഞാപനം ചെയ്യാത്ത സംവരണം ഉൾപ്പെടുത്തി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സാദ്ധ്യതാപട്ടിക തയ്യാറാക്കിയത്. ഭരണഘടനയ്ക്കും ചട്ടങ്ങൾക്കും നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിജ്ഞാപനത്തിനും വിരുദ്ധമാണ് ഈ നീക്കം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡുകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ അത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇതോടെ […]

ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷിക സമ്മേളനം: ഗിരീഷ് മത്തായി പ്രസിഡന്റ് അനിയൻ ജേക്കബ് സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, പി.എസ് ശശിധരൻ, സി.ടി സുകുമാരൻ നായർ, ജോസ് ജോസഫ്, അൻസാരി, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗിരീഷ് മത്തായി (പ്രസിഡന്റ്), അനിയൻ ജേക്കബ് (സെക്രട്ടറി), എ.എ പ്രൈമി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

പത്തുവർഷത്തിനിടെ മലയാളി കുടിച്ചത് 1 ലക്ഷം കോടിയുടെ മദ്യം ; ഉമ്മൻചാണ്ടി ഇറങ്ങുമ്പോൾ 29 ബാറുകളായിരുന്നത് പിണറായി 536 ആക്കി മാറ്റി ; മലയാളികളെ സർക്കാർ കുടിപ്പിച്ച് കൊല്ലുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം; പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതിലൂടെ എൽഡിഎഫ് സർക്കാരിനു ലഭിച്ചത് 44.19 കോടി രൂപ. ഉമ്മൻ ചാണ്ടി സർക്കാർ ഇറങ്ങുമ്പോൾ കേരളത്തിൽ ആകെ ബാറുകൾ 29 ആയിരുന്നു. ഈ സർക്കാർ വന്നതിനു ശേഷം 536 ബാറുകളാക്കി മാറ്റി. ഇതിൽ 158 എണ്ണത്തിന് പുതിയതായി ലൈസൻസ് അനുവദിച്ചതാണ്. 378 എണ്ണം, ബീയർ പാർലറുകളായി പ്രവർത്തിച്ചവയ്ക്ക് പിന്നീട് ത്രീ സ്റ്റാർ പദവി ലഭിച്ച ശേഷം ബാർ ലൈസൻസ് അനുവദിക്കപ്പെട്ടതാണ്. ബാറുകൾ, ബവ്റിജസ് ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ 2009 മുതൽ 2019 വരെ വിറ്റത് 99,473 […]

ജമ്മു-കാശ്മീരും ലഡാക്കും ഇന്ന് മുതൽ കേന്ദ്രഭരണ പ്രദേശമാകും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: ജമ്മു-കാശ്മീരിൽ മൂന്ന് മാസമായി തുടരുന്ന ജനജീവിതം സ്തംഭനത്തിനും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കുമിടയിൽ  സംസ്ഥാനം ബുധനാഴ്ച അർധരാത്രി ഔപചാരികമായി പിളർന്നു. ഇതോടെ ജമ്മു-കാശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വന്നു.പ്രത്യേക പദവിക്കൊപ്പം പൂർണ സംസ്ഥാന പദവിയും സ്വയംഭരണാവകാശവും നഷ്ടപ്പെട്ട ജമ്മു-കാശ്മീർ ഇനി കേന്ദ്രത്തിെന്റ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ജമ്മുകശ്മീർ പുനഃസംഘടന നിയമം 2019 പ്രകാരമാണ് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഒക്ടോബർ 31ന് നിലവിൽ വന്നത്. ഔദ്യോഗികമായി ബുധൻ അർധരാത്രി മുതൽ ജമ്മുകാശ്മീർ എന്ന സംസ്ഥാനം ഇല്ലാതായി. ഇതിന്മുമ്പ് പലതവണ വിവിധ കേന്ദ്രഭരണ […]

നീന്തൽ പരിശീലിപ്പിക്കാൻ വനിത എസ്.ഐമാർക്കൊപ്പം പരിശീലകനും കുളത്തിൽച്ചാടി: സ്ത്രീകൾക്കൊപ്പം നീന്താനിറങ്ങിയത് പുരുഷ ട്രെയിനികൾക്ക് പരിശീലനം നൽകാതെ: പരിശീലകൻ മുങ്ങിയത് വനിതകൾക്കൊപ്പം നീന്തിത്തുടിക്കാൻ

സ്വന്തം ലേഖകൻ തൃശൂർ: വനിതാ എസ്.ഐ ട്രെയിനികൾക്കൊപ്പം നീന്തൽകുളത്തിൽ അർധ നഗ്നനായി നീന്താനിറങ്ങിയ നീന്തൽ പരിശീലകൻ കുരുക്കിലേയ്ക്ക്. സോഷ്യൽ മീഡിയയിൽ ഇയാളുടെ ചിത്രങ്ങൾ സഹിതം പ്രചരിക്കുകകയും, വനിതാ എസ്‌ഐമാരുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തുകയുമായിരുന്നു. വനിതാ എസ്‌ഐമാരെ നീന്തൽ പരിശീലിപ്പിക്കാൻ ഒപ്പം കുളത്തിൽച്ചാടുകയായിരുന്നു. നീന്തൽക്കുളത്തിൽ അർധനഗ്നനായി പരിശീലകൻ നിൽക്കുന്നതു സംന്ധിച്ചു പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ചിത്രങ്ങൾ സഹിതം അജ്ഞാതന്റെ പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് നിർദേശം നൽകിയതായുളള വിവരവും പുറത്തു വന്നിട്ടുണ്ട്. പോലീസ് അക്കാദമിയിൽ നിലവിൽ പരിശീലനത്തിന്റെ അവസാനഘട്ടത്തിലുള്ള സബ് ഇൻസ്പെക്ടർ […]

റിസർവ് ബാങ്കിലുള്ള കരുതൽ ധനത്തിൽ കൈവച്ചതിന് പിന്നാലെ ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രസർക്കാർ നീക്കം ; സ്വർണം വാങ്ങിയ ബില്ല് സൂക്ഷിച്ചില്ലെങ്കിൽ 33 ശതമാനം പിഴ നൽകണം

  സ്വന്തം ലേഖിക കൊച്ചി : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിന്റെ കരുതൽധനത്തിൽ കൈവച്ചതിനു പിന്നാലെ ജനങ്ങളുടെ കൈവശമുള്ള സമ്പത്ത് കൊള്ളയടിക്കാനും കേന്ദ്രം സർക്കാരിന്റെ നീക്കം. ഇനി മുതൽ സ്വർണം വാങ്ങിയ ശേഷംബില്ലും സൂക്ഷിച്ച് വയ്ക്കണം.രസീതില്ലാത്ത സ്വർണത്തെ കള്ളപ്പണമായി കണ്ട് 33 ശതമാനം പിഴയീടാക്കാനാണ് നീക്കം. രേഖയില്ലാത്ത 75 ലക്ഷം കോടിയോളം രൂപയുടെ സ്വർണം ജനങ്ങളുടെ കൈവശമുണ്ടെന്നാണ് നിഗമനം. ഈ സ്വർണം നിയമപരമാക്കാൻ അവസരം എന്ന പേരിലാണ് പുതിയ പദ്ധതി. രണ്ടു വർഷംമുമ്പ് കൊണ്ടുവന്ന സ്വർണം പണമാക്കൽ പദ്ധതി വിജയിച്ചില്ല. ബാങ്കുകളിൽ സ്വർണം […]

പോലീസ് റിക്രൂട്ട്മെന്റ് ബോർഡിന് നീക്കം ; പി. എസ്. സി വഴിയുള്ള നിയമനം പുതിയ ബോർഡിന് കീഴിലേക്ക് മാറ്റാൻ ശ്രമം

സ്വന്തം ലേഖിക തിരുവനന്തപുരം: പോലീസ് സേനയിലെ എസ്.ഐ, സിവിൽ പൊലീസ് ഓഫീസർ നിയമനങ്ങൾക്കായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ മാതൃകയിൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കാൻ നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശുപാർശയെ അടിസ്ഥാനത്തിലാണിത്. നിലവിൽ പി.എസ്.സി നടത്തുന്ന നിയമനങ്ങൾ റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക് മാറ്റാനാണ് നീക്കം. സായുധ ബറ്റാലിയനുകളിലേക്കും ജനറൽ എക്‌സിക്യൂട്ടിവിലേക്കുമായി പ്രതിവർഷം ഏഴായിരത്തിലേറെ നിയമനങ്ങളാണ് നടക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ അദ്ധ്യക്ഷതയിൽ  ചേർന്ന എ.ഡി.ജി.പിമാരുടെ യോഗത്തിലാണ് ഈ ശുപാർശ. ഒരു പി.എസ്.സി അംഗത്തെ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡിൽ ഉൾപ്പെടുത്തണമെന്ന് സോഷ്യൽപൊലീസിംഗ് ആൻഡ് […]

‘മഹാ’ ചുഴലിക്കാറ്റ് : ശനിയാഴ്ചവരെ അതിജാഗ്രതാ നിർദ്ദേശം ; മീൻ പിടുത്തം നിരോധിച്ചു

  സ്വന്തം ലേഖിക തിരുവനന്തപുരം : മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതിനെ തുടർന്ന് ശനിയാഴ്ച വരെ കേരളത്തീരത്ത് അതിജാഗ്രതാ നിർദ്ദേശം.കടൽ പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നു പോകുന്നതിനാൽ മീൻ പിടുത്തം പൂർണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. മത്സ്യത്തൊഴിലാളികളെ പൂർണമായും തിരിച്ചു വിളിച്ചിട്ടുണ്ട്.ഇന്ന് ഉച്ചയ്ക്ക് മുൻപ് ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിക്കും.മണിക്കൂറിൽ 90 മുതൽ 140 കിമീ വരെയാണ് വേഗത.ഇനിയുള്ള സമയങ്ങളിൽ കടൽ അതിപ്രക്ഷുബ്ധാവസ്ഥയിൽ തുടരുന്നതാണ്.

സംസ്ഥാനത്ത് 36.25 ലക്ഷം തൊഴിൽരഹിതരെന്ന് കണക്ക് ; അഭ്യസ്തവിദ്യരായ 44559 എഞ്ചിനീയർമാരും 7303 ഡോക്ടർമാരും പെരുവഴിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ 36.25 ലക്ഷം പേർ തൊഴിൽരഹിതരെന്ന് തൊഴിൽ വകുപ്പിന്റെ കണക്ക്. എൻജിനീയറിങ്, മെഡിസിൻ തുടങ്ങി വിരവധി പ്രൊഫഷണൽ കോഴ്‌സുകൾ കഴിഞ്ഞവരും ഈ കണക്കുകളിലുണ്ട്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴിൽരഹിതർ. 6.1 ശതമാനമാണ് ദേശീയ ശരാശരി. ഇതിൽ എഞ്ചിനീയറിങ് കഴിഞ്ഞവരിൽ തൊഴിൽ ലഭ്യമാകാത്ത സ്ഥിതി വർദ്ധിക്കുന്നുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. സിക്കിം, ത്രിപുര സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തെക്കാൾ ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ളത്. ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവും. തൊഴിൽരഹിതരായവരിൽ യുവതികളാണ് കൂടുതൽ. 23,00,139 യുവതികൾക്കാണ് […]