സംസ്ഥാനത്ത് 36.25 ലക്ഷം തൊഴിൽരഹിതരെന്ന് കണക്ക് ; അഭ്യസ്തവിദ്യരായ 44559 എഞ്ചിനീയർമാരും 7303 ഡോക്ടർമാരും പെരുവഴിയിൽ

സംസ്ഥാനത്ത് 36.25 ലക്ഷം തൊഴിൽരഹിതരെന്ന് കണക്ക് ; അഭ്യസ്തവിദ്യരായ 44559 എഞ്ചിനീയർമാരും 7303 ഡോക്ടർമാരും പെരുവഴിയിൽ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ 36.25 ലക്ഷം പേർ തൊഴിൽരഹിതരെന്ന് തൊഴിൽ വകുപ്പിന്റെ കണക്ക്. എൻജിനീയറിങ്, മെഡിസിൻ തുടങ്ങി വിരവധി പ്രൊഫഷണൽ കോഴ്‌സുകൾ കഴിഞ്ഞവരും ഈ കണക്കുകളിലുണ്ട്.
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴിൽരഹിതർ. 6.1 ശതമാനമാണ് ദേശീയ ശരാശരി. ഇതിൽ എഞ്ചിനീയറിങ് കഴിഞ്ഞവരിൽ തൊഴിൽ ലഭ്യമാകാത്ത സ്ഥിതി വർദ്ധിക്കുന്നുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
സിക്കിം, ത്രിപുര സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തെക്കാൾ ഉയർന്ന തൊഴിലില്ലായ്മ നിരക്കുള്ളത്. ത്രിപുരയിൽ 19.7 ശതമാനവും സിക്കിമിൽ 18.1 ശതമാനവും.

തൊഴിൽരഹിതരായവരിൽ യുവതികളാണ് കൂടുതൽ. 23,00,139 യുവതികൾക്കാണ് തൊഴിലില്ലാത്തത്. ഇതിൽ 2,31,816 പേർ ബിരുദ യോഗ്യതയുള്ളവരും 75,088 പേർ ബിരുദാനന്തര യോഗ്യതയുള്ളവരുമാണ്. തൊഴിൽരഹിതരായ 13,25,713 യുവാക്കളിൽ ബിരുദമുള്ളവർ 99,376, ബിരുദാനന്തര ബിരുദമുള്ളവർ 19,505 പേരുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും കേരളത്തിൽ തൊഴിൽ ലഭ്യമാകുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മെഡിക്കൽ, എൻജിനിയറിങ്, എം.ബി.എ., ഐ.ടി.ഐ. യോഗ്യതയുള്ളവരെല്ലാം തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നുനിൽക്കുന്നതായി മന്ത്രി ടിപി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കണക്കിലുള്ള എല്ലാവരും ഇപ്പോൾ തൊഴിൽരഹിതരായി തുടരുന്നുണ്ടോ എന്നു വ്യക്തമല്ല. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ വിദഗ്ധ പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രൊഫഷണൽ യോഗ്യതയുള്ള തൊഴിൽരഹിതരുടെ എണ്ണം

എൻജിനിയറിങ് – 44,559

ഡോക്ടർമാർ – 7303

അഗ്രികൾച്ചറൽ – 1509

വെറ്ററിനറി – 540

എൽ.എൽ.ബി.എൽ.എൽ.എം. – 654

എം.സി.എ. – 3771

എം.ബി.എ. – 6413

ബി.ജി.ഡി.സി.എ. – 3302

ബി.എസ്‌സി. നഴ്‌സിങ് – 12,006

ബി.എസ്‌സി. എം.എൽ.ടി. – 1484

പി.ജി. ആർട്‌സ് – 19,926

പി.ജി. കൊമേഴ്‌സ് – 11,408

പി.ജി. സയൻസ് – 9738

ഐ.ടി.ഐ. ഡിപ്ലോമ – 78,410

എൻ.ടി.സി. – 94,41