play-sharp-fill

നഗരത്തിൽ അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം: അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് നാലിന് പരേഡ് ഗ്രൗണ്ടിൽ നിന്നും വൈകുന്നേരം നാലിന് പൊലീസ് പരേഡ് മൈതാനത്തു നിന്നാണ് അത്തച്ചമയ ഘോഷയാത്ര ആരംഭിക്കുന്നത്. കെ.കെ. റോഡ് –  മനോരമ – ചന്തക്കവല- സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ക്ഷേത്ര മൈതാനിയിലെത്തിച്ചേരുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വൈകുന്നേരം 3.30 മുതൽ താഴെ വിവരിക്കുന്ന വിധത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും […]

മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

സ്വന്തം ലേഖകൻ മണർകാട്: വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. കൊടിമര ഘോഷയാത്ര പള്ളിയിൽനിന്നു ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന്  പുറപ്പെട്ടു. അമയന്നുർ ഒറവയ്ക്കൽ കുറിയാക്കോസ് മാണിയുടെ ഭവനാങ്കണത്തിൽനിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകംപടിയോടെ ഘോഷയാത്രയായി പള്ളിയിൽ എത്തിച്ചു. ആർപ്പുവിളികളോടെ കരോട്ടെ പള്ളിക്കും താഴത്തെ പള്ളിക്കും മൂന്നുതവണ വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കൊടിമരം ചെത്തിമിനുക്കി. തുടർന്ന് കൊടിമരത്തിൽ വയോജനസംഘത്തിലെ മുതിർന്ന അംഗം കൊടികെട്ടി. കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തി […]

പി.ജെ ജോസഫിന്റെ ഔദാര്യം വേണ്ട: രണ്ടിലയിൽ മത്സരിക്കണമെന്ന വാശിയില്ല; പി.ജെ ജോസഫിനെതിരെ പൊട്ടിത്തെറിച്ച് പാലായിലെ സ്ഥാനാർത്ഥി

സ്വന്തം ലേഖകൻ കോട്ടയം: പി.ജെ ജോസഫിന്റെ ഔദാര്യം വേണ്ടെന്നും, രണ്ടിലയിൽ മത്സരിക്കണമെന്ന് വാശിയില്ലെന്നും പ്രഖ്യാപിച്ച് പാലായിലെ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തെ വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രഖ്യാപനം. പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർ്ത്ഥിയായി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ജോസ് കെ.മാണി വിഭാഗത്തിൽപ്പെട്ട ജോസ് ടോം പൊട്ടിത്തെറിച്ചിരിക്കുന്നത്. തനിക്ക് രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കിലും പ്രശ്‌നമില്ലെന്ന നിലപാട് എടുത്ത ജോസ് ടോം തന്റെ ചെയർമാൻ ജോസ് കെ.മാണിയാണെന്ന് പ്ര്ഖ്യാപിച്ച് ജോസഫ് വിഭാഗത്തെ വീണ്ടും വെല്ലുവിളിക്കുകയാണ്. കെ.എം മാണിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലാത്ത ആളാണ് താൻ. പക്ഷേ, കേരള […]

മാരത്തൺ ചർച്ചകൾക്കൊടുവിൽ ജോസ് ടോം സ്ഥാനാർത്ഥി: രണ്ടില വിട്ടുനൽകാതെ പി.ജെ ജോസഫ്: ചിഹ്നത്തിൽ തീരുമാനം പിന്നീട്

സ്വന്തം ലേഖകൻ കോട്ടയം : പാലാ നിയോജക മണ്ഡലത്തിൽ കെ.എം മാണിയുടെ പിൻഗാമിയായി ജോസ് ടോം യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ , കേരള കോൺഗ്രസിലെ ഭിന്നതകൾ തുടരുന്നതിനാൽ രണ്ടില ചിഹ്നം സ്ഥാനാർത്ഥിയ്ക്ക് നൽകുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ജോസ് ടോമിന്റെ പേര് ജോസ് കെ മാണി വിഭാഗം മുന്നോട്ട് വയ്ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് […]

ചർച്ചകൾ ജോസ് ടോമിനെ കേന്ദ്രീകരിച്ച്: അംഗീകരിക്കാതെ പി.ജെ ജോസഫ്: കോട്ടയം ഡിസിസിയിൽ നാടകീയ നിമിഷങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ യുഡിഎഫിൽ എങ്ങും എത്താതെ തുടരുന്നു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിയായി  കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ജോസ് ടോമിന്റെ പേര് ജോസ് കെ മാണി വിഭാഗം മുന്നോട്ട് വയ്ക്കുന്നതെങ്കിലും ജോസഫ് വിഭാഗം ഇത് അംഗീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എംഎൽഎ , പി.കെ കുഞ്ഞാലിക്കുട്ടി , ബെന്നി ബഹന്നാൻ , പി.ജെ ജോസഫ് , […]

മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് തിരുത്തി കറക്കം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ സച്ചു പൊലീസിന്റെ പിടിയിലായി; ബൈക്ക് മോഷ്ടിച്ച് കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്തു നിന്നും

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടത്തു നിന്നും മോഷ്ടിച്ചെടുത്ത ബൈക്കിന്റെ നമ്പർ പ്ലേറ്റ് തിരുത്തി കറങ്ങി നടക്കുന്നതിനിടയിൽ നിരവധി മോഷണക്കേസ് പ്രതിയായ യുവാവ് പിടിയിലായി. 22 വയസിനിടെ പത്തോളം ബൈക്ക് മോഷണക്കേസുകളിൽ കുടുങ്ങിയ യുവാവാണ് പിടിയിലായിരിക്കുന്നത്. ബൈക്ക് മോഷ്ടിച്ചെടുത്ത ശേഷം ഇതിൽ കറങ്ങി നടക്കുകയാണ്, ഭ്രമം അവസാനിക്കുമ്പോൾ പൊളിച്ച് വിൽക്കുകയുമാണ് ഇയാൾ ചെയ്തിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട്  കുമരകം കവണാറ്റിൻകര ശരണ്യാലയം വീട്ടിൽ സച്ചു ചന്ദ്രനെയാ(22)ണ് വെസ്റ്റ് സ്‌റ്റേഷൻ  ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. സച്ചുവിനെ കോടതിയിൽ ഹാജരാക്കി […]

പാലായിൽ നിഷാ ജോസ് കെ.മാണിയില്ല: ജോസഫിന്റെ വാശിയ്ക്ക് മുന്നിൽ ജോസ് കെ.മാണി മുട്ട്മടക്കി; നിർണ്ണായക ഇടപെടൽ നടത്തി ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം: പാലാ നിയോജക മണ്ഡലത്തിലേയ്ക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി എംപിയുടെ ഭാര്യ നിഷാ ജോസ് കെ.മാണി മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ജോസഫ് ഗ്രൂപ്പിന്റെ പ്രതിഷേധത്തിനൊടുവിൽ നിഷയെ മത്സരിക്കുന്നതിൽ നിന്നും ജോസ് കെ.മാണി ഇടപെട്ട് പിൻതിരിപ്പിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന. ഇതിനിടെ ഒത്തു തീർപ്പിനായി രണ്ട് പേരുകൾ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം യുഡിഎഫിന് കൈമാറിയിട്ടുണ്ട്്. ഇതിനിടെ ഒത്തു തീർപ്പിനായി പി.ജെ ജോസഫും, കുഞ്ഞാലിക്കുട്ടിയും തമ്മിൽ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി […]

സാങ്കേതിക വികാസം പ്രാപിച്ച ലോകത്തിന് ചരിത്രവും അനുഭവവും യോജിപ്പിച്ച വിദ്യാഭ്യാസ. ആവശ്യം : കാന്റർബറി അർച്ച് ബിഷപ്പ് റവ ജസ്റ്റിൻ വെൽബി

സ്വന്തം ലേഖകൻ കോട്ടയം : ഭാരതത്തിന്റെ സംസ്കാരം അഭിവൃദ്ധി യുള്ളതാണെന്നും സാങ്കേതികമായി വികാസം പ്രാപിച്ച ലോകത്തിൽ ചരിത്രവും അനുഭവവും സംയോജിപ്പിച്ചുള്ള വിദ്യാഭ്യാസം ആവശ്യമാണെന്നും കാന്റർബറി അർച്ച് ബിഷപ്പ് റവ ജസ്റ്റിൻ വെൽബി. സി.എസ്സ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന കുർബാന മദ്ധ്യേ വിശ്വാസികളെ ആശീർവദിച്ചു സംസാരിക്കുകയായിരുന്നു വെൽബി. രാവിലെ കത്തീഡ്രൽ കവാടത്തിൽ എത്തിയ ആർച്ച് ബിഷപ്പിനെ ആയിരക്കണക്കിന് വിശ്വാസികൾ ചേർന്ന് സ്വീകരിച്ചു, തുടർന്ന് ആംഗ് ളിക്കൻ മിഷനറിയായിരുന്ന റവ.ബെഞ്ചമിൻ ബെയ്‌ലി രൂപകല്പന ചെയ്ത കത്തീഡ്രൽ ദേവാലയത്തിൽ സി.എസ്സ്.ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മനും സി.എസ്സ്.ഐ […]

പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ;ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

സ്വന്തം ലേഖകൻ ചെന്നൈ: ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ സാഹോ 130 കോടി കളക്ഷൻ നേടിയിരുന്നു. കളക്ഷൻ  റെക്കോഡുകൾ സ്വന്തമാക്കി ഇന്ത്യന്‍ സിനിമാ ലോകത്ത് പകരം വെക്കാനാകാത്ത അഭിനയ പ്രതിഭയായി മാറുകയാണ് പ്രഭാസ്. ബാഹുബലിയിലൂടെ തന്റെ അഭിനയ മികവ് പ്രേക്ഷകര്‍ക്ക് മുന്നില്‍ തെളിയിച്ച പ്രഭാസ് തന്നെയാണ് സാഹോയുടെ […]

രാജീവിന്റെ കാലത്ത് കോൺഗ്രസ് വിട്ടു: രാഹുലിന്റെ കാലത്ത് കേരളത്തിന്റെ ഗവർണറായി : മുത്തലാക്കിന്റെ വീരൻ കേരളത്തിന് പുതിയ ഗവർണർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജീവിന്റെ കാലത്ത് കോൺഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ്‌ ഖാൻ രാഹുലിന്റെ കാലത്ത് കേരള ഗവർണ്ണർ. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന് പിന്നാലെയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി എത്തുന്നത്. ഷാബാനുകേസ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളിൽ രാജീവ് ഗാന്ധിയോടു തെറ്റിയാണ് ആരിഫ് ഖാൻ 1986ൽ കേന്ദ്ര മന്ത്രിയായിരിക്കെയാണ് കോൺഗ്രസ് വിട്ടത്. മുപ്പത് വര്‍ഷം മുന്‍പ് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഭരണകൂടത്തോടും മതമൗലികവാദികളോടും കലഹിച്ച് അധികാരം വലിച്ചെറിഞ്ഞൊരാളാണ് ഗവര്‍ണറായി കേരളത്തിലേക്ക് എത്തുന്നത്. ഷബാനു ബീഗം കേസില്‍, […]