പ്രായ പൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായി വിവാഹ നിശ്ചയം നടത്തിയ എസ്ടി പ്രമോട്ടറെ സസ്‌പെൻഡ് ചെയ്തു ; നടപടി ചൈൽഡ് ലൈയിന്റെ പരാതിയെ തുടർന്ന്

സ്വന്തം ലേഖിക ഇടുക്കി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയുമായി വിവാഹത്തിനൊരുങ്ങിയ എസ് ടി പ്രൊമോട്ടറെ സസ്പെൻഡ് ചെയ്തു. ഇടമലക്കുടി വെള്ളവായ്കുടി നെഹ്റു (26) വിനെയാണ് ട്രൈബൽ ഓഫീസർ പ്രദീപ് സസ്പെൻഡ് ചെയ്തത്. സൂര്യനെല്ലി ടാങ്കുകുടി സ്വദേശിനിയായ പതിനഞ്ചുകാരിയുമായാണ് വിവാഹം നിശ്ചയിച്ചിരുന്നത്. 23ാം തീയതി രാവിലെ 10 മണിയ്ക്കായിരുന്നു കുടിയിൽ വച്ച് വിവാഹം നിശ്ചയിച്ചിരുന്നത്. ചൈൽഡ്ലൈൻ പ്രവർത്തകർക്ക് കിട്ടിയ വിവരത്തെ തുടർന്ന് കല്യാണത്തിൻറെ തലേദിവസം പൊലീസ്, മറ്റ് ഉദ്യോഗസ്ഥരുമായി കുടിയിലെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ കുടിയിലെ കാണിയും ബന്ധുക്കളുമായി സംസാരിച്ചതിനു ശേഷം വിവാഹം മാറ്റിവയ്ക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 18 […]

മരച്ചുവട്ടിലിരുന്നു വിശ്രമിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് മരച്ചില്ല വീണ് ദാരുണാന്ത്യം

സ്വന്തം ലേഖിക ചെറുതോണി: മരച്ചുവട്ടിൽ ഇരുന്ന് വിശ്രമിക്കുകയായിരുന്ന വീട്ടമ്മ തലയിൽ മരച്ചില്ല വീണ് മരിച്ചു. ഭൂമിയാകുളം തൊട്ടിയിൽ തങ്കച്ചന്റെ ഭാര്യ എൽസി(51) ആണ് മരിച്ചത്. പുല്ല് മുറിച്ച് കഴിഞ്ഞ് വീശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം. വീടിനു സമീപത്തെ പുരയിടത്തിൽ ഭർത്താവിനൊപ്പം പുല്ലുചെത്തുന്നതിനും വിറക് ശേഖരിക്കുന്നതിനുമായി വീട്ടമ്മ പോയിരുന്നു. ചെത്തിയ പുല്ലിലെ ഒരുകെട്ട് വീട്ടിൽകൊണ്ടുവയ്ക്കാൻ ഭർത്താവിന് നൽകിയതിന് ശേഷം എൽസി മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുമ്പോഴാണ് സംഭവം. പറമ്പിലെ റബർ മരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. അതിന്റെ ചില്ലകളിൽ ഒന്ന് മരത്തിന് മുകളിൽ തങ്ങി നിന്നത് വീട്ടമ്മയുടെ മേൽ വീഴുകയായിരുന്നു. […]

ബസ് മാറി കയറിയ ഏഴ് വയസ്സുകാരൻ പോലീസിനേയും ബന്ധുക്കളേയും വട്ടം കറക്കി

സ്വന്തം ലേഖിക പത്തനാപുരം : അമ്മയ്ക്കും അനുജനുമൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന ഏഴുവയസ്സുകാരൻ ബസ് മാറിക്കയറിപ്പോയത് ബന്ധുക്കളെയും പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. ഒരുമണിക്കൂറിനുശേഷം കിലോമീറ്ററുകൾക്കപ്പുറം കോന്നിയിൽനിന്ന് കുട്ടിയെ പോലീസ് കണ്ടെത്തി. പത്തനാപുരം പട്ടണത്തിലായിരുന്നു സംഭവം. തട്ടാക്കുടി സ്വദേശിയായ വീട്ടമ്മ രണ്ടുകുട്ടികളുമൊത്ത് നാട്ടിലേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു. വീട്ടമ്മ ഇളയകുട്ടിയെ ശ്രദ്ധിക്കുന്നതിനിടെ, സ്റ്റോപ്പിൽവന്നുനിന്ന ബസിൽ കുട്ടി കയറുകയായിരുന്നു. പത്തനംതിട്ട ഭാഗത്തേക്കുള്ള ഈ ബസ് പുറപ്പെട്ടശേഷമാണ് കുട്ടി സമീപത്ത് ഇല്ലെന്ന കാര്യം അമ്മ അറിയുന്നത്. നിലവിളിയോടെ തിരക്കിൽ കുട്ടിയെ തിരയുന്നത് കണ്ടപ്പോഴാണ് മറ്റുള്ളവർ വിവരം അറിയുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് അഭ്യൂഹം […]

കേരളത്തിൽ ഇനിയും പ്രകൃതി ദുരന്തങ്ങളുണ്ടാകും ; മുന്നറിയിപ്പുമായി മാധവ് ഗാഡ്കിൽ

സ്വന്തം ലേഖിക തൃശൂർ: വരും വർഷങ്ങളിലും കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്കിൽ. കേരള ഇക്കണോമിക് അസോസിയേഷൻ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുറഞ്ഞ ഇടവേളകളിൽ കൂടുതൽ ദുരന്തമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയുടെ മേൽ മനുഷ്യന്റെ ഇടപെടൽ വർധിച്ചതാണ് ഇതിന് കാരണമെന്നും ജനാധിപത്യം നിലനിർത്താൻ പൗരൻ കാണിക്കുന്ന അതേ ഉത്തരവാദിത്വം പരിസ്ഥിതി നിലനിർത്തുന്നതിലും പ്രകടിപ്പിക്കണം എന്നും മാധവ് ഗാഡ്ഗിൽ പറയുകയുണ്ടായി.

താൻ മരിച്ചുവെന്ന വ്യാജ വാർത്ത നൽകിയതിനെതിരെ പൊട്ടിതെറിച്ച് നടി രേഖ

സ്വന്തം ലേഖിക കൊച്ചി: സ്വന്തം മരണവാർത്ത കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. വ്യജവാർത്തക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി രേഖ. ‘നടി രേഖയുടെ മൃതദേഹമാണോ ഇത്’ എന്ന തലക്കെട്ടോടെ രജനീകാന്തും കമൽഹാസനും അടക്കം സമീപത്ത് നിൽക്കുന്ന ചിത്രം നൽകിയാണ് വ്യാജവാർത്ത നൽകിയത്. ഒരു യൂട്യൂബ് ചാനലാണ് ഈ വ്യാജ വാർത്ത നൽകിയത്. ഈ വാർത്ത പത്ത് ലക്ഷത്തോളം പേരാണ് കണ്ടത്. ജി വി പ്രകാശ് നായകനായി എത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രേഖയുടെ പ്രതികരണം. നമ്മളെ തന്നെ വിളിച്ച് മരണവാർത്ത തിരക്കുന്നത് […]

കട്ടിലിൽ കിടന്ന് സിഗരറ്റ് വലിക്കുന്നതിനിടെ ഉറങ്ങിപ്പോയി: സിഗരറ്റിൽ നിന്നു തീ പടർന്ന് മെത്ത കത്തി; കുറിച്ചിയിൽ വയോധികന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: കട്ടിലിൽ കിടന്ന് സിഗരറ്റ് വലിക്കുന്നതിനിടെ ഉറങ്ങിപ്പോയ വയോധികന് മെത്തയിലേയ്ക്ക് തീ പടർന്ന് ദാരുണാന്ത്യം. കുറിച്ചി കല്ലുപുരയ്ക്കൽ സുകുമാരൻ (75)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഇളയ മകൻ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കണ്ണൂരിലേയ്ക്ക് പോയിരിക്കുന്നതിനാൽ ഒരാഴ്ചയിലേറെയായി സുകുമാരൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രിയിൽ കട്ടിലിൽ കിടന്ന് സിഗരറ്റ് വലിക്കുന്നതിനിടെ സുകുമാരൻ ഉറങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ മെത്തയിലേയ്ക്ക് സിഗരറ്റിൽ നിന്നും തീ പടർന്നതാണ് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വീട്ടിനുള്ളിൽ നിന്നും തീയും പുകയും ബഹളവും കേട്ട് ഓടിക്കൂടിയ […]

വാകത്താനത്തും ചങ്ങനാശേരിയിലും റോഡ് അപകടം: വയോധികനും അംഗപരിമിതനും അപകടത്തിൽ മരിച്ചു; മരിച്ചത് ലോട്ടറി പിച്ചാത്തിക്കച്ചവടക്കാർ

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിലും വാകത്താനത്തും വാഹനാപകടങ്ങളിൽ രണ്ടു പേർ മരിച്ചു. വാകത്താനത്ത് ലോട്ടറി കച്ചവടക്കാരനായ അംഗപരിമിതനും, ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ കാൽനടയാത്രക്കാരനായ പിച്ചാത്തിക്കച്ചവടക്കാരനുമാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ വാകത്താനം വെട്ടിക്കുന്നേൽ പള്ളിയ്ക്കു മുന്നിലായിരുന്നു അപകടം. വാകത്താനം വെട്ടിക്കുന്നേൽ കുന്നേൽ വീട്ടിൽ മാത്യുവിന്റെ മകൻ രാജു (46)ആണ് മരിച്ചത്. രാത്രിയിൽ ഞാലിയാകുഴി ഭാഗത്തേയ്ക്കു പോയ ശേഷം തിരികെ വീട്ടിലേയ്ക്ക് വരികയായിരുന്നു രാജു. പഞ്ചായത്ത് നൽകിയിരുന്ന മുച്ചക്ര സ്‌കൂട്ടറിലാണ് രാജുവിന്റെ സഞ്ചാരം. വെട്ടിക്കുന്നേൽ പള്ളിയ്ക്കു സമീപത്തു വച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ […]

മാണി സി.കാപ്പൻ മന്ത്രിയായേക്കും: കോട്ടയത്തിന് പിണറായി സർക്കാരിൽ ആദ്യ മന്ത്രി; പാലാ വീണ്ടും പിടിക്കാൻ കാപ്പനെ മന്ത്രിയാക്കണമെന്ന് ആവശ്യം

സ്വന്തം ലേഖകൻ കോട്ടയം: അരനൂറ്റാണ്ട നീണ്ട മാണി ചരിത്രം ചവിട്ടിയരച്ച് പാലായിൽ നിന്നും രണ്ടാമത്തെ മാത്രം എംഎൽഎയായ മാണി സി.കാപ്പനെ കാത്തിരിക്കുന്നത് മന്ത്രി സ്ഥാനമെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ അവസാന കാലത്തെങ്കിലും മാണി സി.കാപ്പന് ആറു മാസം മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. അടുത്ത ടേമിലും മാണിയുടെ കോട്ടയായ പാലാ തിരികെ പിടിക്കണമെങ്കിൽ മാണി സി.കാപ്പന് മന്ത്രി സ്ഥാനം നൽകേണ്ടി വരുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പിണറായി മന്ത്രിസഭയിൽ കോട്ടയത്തു നിന്നുള്ള മന്ത്രിയായി മാണി സി.കാപ്പൻ എത്തുമെന്ന സൂചനകൾ […]

പകൽ ദൈവവിളി: സമയം കിട്ടിയാൽ സ്ത്രീകൾക്ക് നേരെ അതിക്രമം; പാസ്റ്റർക്ക് ഒടുവിൽ ജീവപര്യന്തം കഠിന തടവ്

സ്വന്തം ലേഖകൻ തൊടുപുഴ: പകൽ മുഴുവൻ ദൈവവിളിയും പ്രാർത്ഥനയും, പക്ഷേ സമയം കിട്ടിയാൽ പണി പീഡനം. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ക്രൂരനായ പാസ്റ്ററാണ് ഇനി ജീവിതകാലം മുഴുവനും ജയിലിൽ കഴിയേണ്ടി വരിക. വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പാസ്റ്റർക്കാണ് ജീവപര്യന്തം കഠിനതടവും 1,10,000 രൂപ പിഴയും. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ പെരുംതഴയിൽ ജോമോൻ ജയിംസിനെ(33)യാണ് തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജി കെ അനിൽകുമാർ ശിക്ഷിച്ചത്. ലൈംഗികപീഡനത്തിന് പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് […]

ശബരിമലയിൽ രണ്ടും കൽപ്പിച്ച് തന്നെ സംസ്ഥാന സർക്കാർ: ആ രേഖ കാണാനില്ലെന്ന് സർക്കാരിന്റെ നിലപാട്; സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും നിർണ്ണായക രേഖ സർക്കാർ നൽകുന്നില്ല

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിലെ യുവതി പ്രവേശന വിഷയം വീണ്ടും ആളിക്കത്തിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അടുത്ത സീസണിന്   രണ്ടു മാസം മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ വീണ്ടും കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ശബരിമല പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെ യുവതി പ്രവേശനം പാടില്ലെന്ന ദേവസ്വം ബോർഡ് വിജ്ഞാപനത്തിന്റെ പകർപ്പ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ കാണാനില്ലെന്ന് പിണറായി സർക്കാർ മറുപടി നൽകി. പുനപരിശോധിക്കണമെന്ന ഹർജികളിൽ വാദം കേട്ട ഭരണഘടനാ ബെഞ്ച് സംസ്ഥാന സർക്കാരിനോടു കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. […]