ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല’ : നരേന്ദ്ര മോദി

സ്വന്തംലേഖകൻ

കോട്ടയം : ചായക്കടക്കാരൻ പ്രധാനമന്ത്രിയായത് കോൺഗ്രസിന് ഇതുവരെ അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇവർ ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ നുണകളുമായി വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ഡൽഹിയിലെ തൽകതോര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഞാനും കാവൽ എന്ന ക്യാമ്പയിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവിൻ തൊടാൻ അഴിമതിക്കാരെ അനുവദിക്കില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി അഴിമതിയിൽ നിന്ന് രാജ്യത്തെസംരക്ഷിക്കുമെന്നും പറഞ്ഞു. കാവൽക്കാരൻ എന്നത് കേവലമൊരു യൂണിഫോമല്ല. അത് ഒരു മനോഭാവമാണ്. രാജ്യത്തിലെ ഓരോ ജനങ്ങളും കാവൽക്കാരനാണെന്നും പ്രധാനമന്ത്രി ‘ പറഞ്ഞു.ബാലാകോട്ട പ്രത്യാക്രമണം, ശക്തി മിസൈൻ പരീക്ഷണം എന്നിവയെ സംബന്ധിച്ച ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ഉത്തരം നൽകി. കേരളത്തിലെ ബൂത്തുകളിലടക്കം 500 കേന്ദ്രങ്ങളിലെ ബിജെപി പ്രവർത്തകരോടാണ് പ്രധാനമന്ത്രി തൽസമയം സംസാരിച്ചത് .