video
play-sharp-fill

സന്നിധാനത്തേക്ക് യുവതികളെ അയക്കാൻ തൃശ്ശൂരിൽ രഹസ്യയോഗം; മകരവിളക്കിന് മുമ്പ് ഇനിയും യുവതികളെ ശബരിമലയിൽ എത്തിക്കും; നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ

സ്വന്തം ലേഖകൻ കോഴിക്കോട്: മകരവിളക്കിന് മുമ്പ് തന്നെ കൂടുതൽ യുവതികളെ ശബരിമലയിലേക്ക് അയക്കുമെന്ന് നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ. ബുധനാഴ്ച സന്നിധാനത്ത് ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്മയിൽ അംഗങ്ങളായിരുന്നു. അതൊരു തുടക്കം മാത്രമാണ്. രണ്ടോ മൂന്നോ യുവതികളെ വീതം […]

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർകുടം യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാർക്കൂട യാത്രയ്ക്ക് ഒരുങ്ങി സ്ത്രീകൾ. വനംവകുപ്പിന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും മലകയറാമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. 14 വയസ്സിന് മുകളിൽ പ്രായവും […]

കുമാരനല്ലൂർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത സംഭവം: പ്രതി പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ട് തിരിച്ചറിഞ്ഞ്

സ്വന്തം ലേഖകൻ കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ കാണിക്ക തകർത്ത കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദേശത്തെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കയ്യിൽ നിന്നും കാണിക്കവഞ്ചിയിലെ വിഗ്രഹത്തിൽ അണിഞ്ഞിരുന്ന മാല കണ്ടെത്തിയിട്ടുണ്ട്. […]

ജില്ലയിൽ 110 പേർ അറസ്റ്റിൽ: കണ്ണൂരിൽ 19ഉം പത്തനംതിട്ടയിൽ 204 പേരും കരുതൽ തടങ്കലിൽ: അക്രമ സംഭവങ്ങൾ തടയാൻ കനത്ത ജാഗ്രത; ഡിജിപി ലോക്‌നാഥ് ബഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പൊലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. അക്രമങ്ങൾ തടയാൻ സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും. കണ്ണൂരിൽ കഴിഞ്ഞ രാത്രിയിൽ 19 പേരെ കരുതൽ […]

ഒരുകോടി നേട്ടം സ്വന്തമാക്കി പ്രകാശന്റെ കുതിപ്പ് തുടരുന്നു; ബോക്സോഫീസിലെ ഇത്തവണത്തെ താരം ഫഹദ്

സ്വന്തം ലേഖകൻ കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകരിലൊരാളാണ് അദ്ദേഹം. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിച്ച് മുന്നേറുന്ന താരമാണ് ഫഹദ് ഫാസിൽ. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് ഒരുകാലത്ത് എഴുതിത്തള്ളിയ ഫഹദ് വർഷങ്ങൾക്ക് ശേഷമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. തന്നിലെ അഭിനേതാവിനെ വരച്ചുകാട്ടുകയായിരുന്നു താരപുത്രൻ. […]

ബിജെപി ഹർത്താലിൽ എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ നെടുമങ്ങാട്: ശബരിമല കർമസമിതിയും ബി.ജെ.പിയും കഴിഞ്ഞദിവസം നടത്തിയ ഹർത്താലിനിടെ നെടുമങ്ങാട് എസ്.ഐയെയും അഞ്ച് പോലീസുകാരെയും ആനാട്വച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഹർത്താൽ ദിനത്തിൽ ആനാട് ബാങ്ക് ജങ്ഷനിൽ തുറന്ന് പ്രവർത്തിച്ച സ്വകാര്യ ബാങ്ക് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. […]

ശ്രീലങ്കൻ യുവതിയുടെ ശബരിമല ദർശനം: ഇപ്പോൾ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി: തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്; ജി.സുധാകരൻ

സ്വന്തം ലേഖകൻ ശബരിമല: ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയതിൽ ഇപ്പോൾ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി. യുവതിയുടെ ദർശനം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ശുദ്ധിക്രിയ വേണ്ടെന്ന് വച്ചതെന്ന് തന്ത്രി വ്യക്തമാക്കി. ഈ മാസം രണ്ടിന് രണ്ട് യുവതികൾ ശബരിമലയിൽ ദർശനം […]

ആർ.എസ്.എസ് പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കാട്ടാക്കട: ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. നെയ്യാർഡാം നിരപ്പുകാലയിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷിബുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കാറും ബൈക്കും വീടിന്റെ ജനാലകളും വാതിലും അടിച്ചുതകർത്തു. ആക്രമണത്തിനു പിന്നിൽ ആറോളം ബൈക്കുളിലെത്തിയ 12 അംഗ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരാണെന്ന് […]

ബിജെപിയെ ബഹിഷ്‌കരിക്കും: മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകും; കെ.യു.ഡബ്ല്യു.ജെ

സ്വന്തം ലേഖകൻ കോഴിക്കോട്: സംഘപരിവാർ ഹർത്താലിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ. ആക്രമണത്തിൽ സത്വരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മുഖ്യമന്ത്രിക്ക് വളരെ വിശദമായ പരാതി കൊടുത്തിട്ടുണ്ട്. കേരളത്തിലുടനീളം […]

മുഖ്യമന്ത്രിയുടെ തീവ്രവാദബന്ധം എൻ.ഐ.എ അന്വേഷിക്കണം; ശബരിമല കർമ്മസമിതി

സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രിയുടെ തീവ്രവാദ ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്ന ആവശ്യവുമായി ശബരിമല കർമ്മസമിതി. ശബരിമലയിൽ രണ്ട് യുവതികളെ കയറ്റി ക്ഷേത്രത്തിൽ ആചാര ലംഘനം നടത്താൻ സഹായം ചെയ്തു കൊടുത്ത പോലീസ് അവിടെ നിന്നും പിന്മാറണമെന്ന് ജനറൽ കൺവീനർ എസ.്ജെ.ആർ കുമാർ […]