video
play-sharp-fill

വനിതാ മതിലിനെ ചൊല്ലി എൻഎസ്എസിൽ പൊട്ടിത്തെറി; അംഗങ്ങൾ രാജിവെച്ചു

സ്വന്തം ലേഖകൻ തൃശ്ശൂർ: വനിതാ മതിലിനെ ചൊല്ലി എൻഎസ്എസിൽ പൊട്ടിത്തെറി. അംഗങ്ങൾ രാജിവെച്ചു.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിലക്ക് ലംഘിച്ച് വനിതാ മതിലിൽ പങ്കെടുത്ത പ്രമുഖ വനിതാ നേതാക്കളാണ് എൻഎസ്എസിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. തലപ്പിള്ളി താലൂക്ക് എൻഎസ്എസ് യൂണിയനിൽ […]

ശബരിമലയിലെ ഹിന്ദു വികാരം അളക്കാൻ സിപിഎം ഇറങ്ങുന്നു: രഹസ്യ സർവേയുമായി സിപിഎമ്മും സ്വകാര്യ ഏജൻസിയും വീടുകളിലേയ്ക്ക്; പ്രവർത്തകരെ വിശ്വാസമില്ലാത്ത പാർട്ടി സർവേയ്ക്ക് സ്വകാര്യ ഏജൻസിയെ നിയോഗിക്കുന്നു

പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎമ്മും സർക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട്, പരമ്പരാഗത പാർട്ടി ഹിന്ദു വോട്ടുകളിൽ തിരിച്ചടിയ്ക്കുമെന്ന ഭയത്തിൽ സിപിഎം രഹസ്യ സർവേയ്‌ക്കൊരുങ്ങുന്നു. പാർട്ടി പ്രവർത്തകർക്കു പിന്നാലെ സ്വകാര്യ രഹസ്യ ഏജൻസിയെയും സിപിഎം സർവേയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഈ […]

കൊല്ലം: ശബരിമല വിഷയത്തില്‍ പാരമ്ബരാഗത വോട്ടുകളും തിരിഞ്ഞു കുത്തുമോ എന്ന് സിപിഎമ്മിന് ഭയം. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരുടെ മനസ്സ് അറിയാന്‍ ശ്രമിക്കുകയാണ് സിപിഎം. വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങളും രാഷ്ട്രീയചായ്വും ഉള്‍പ്പെടുത്തി സിപിഎം. നടത്തുന്ന സര്‍വേയില്‍ ശബരിമല വിഷയവും ഉള്‍പ്പെടുത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മനസ്സ് തിരിച്ചറിയുകാണ് ലക്ഷ്യം. സമകാലിക സംഭവങ്ങള്‍ക്കൊപ്പമാണ് ശബരിമലയിലെ യുവതീപ്രവേശത്തോടുള്ള ജനങ്ങളുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തുന്നത്. സര്‍വേ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ലാകമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വനിതാ മതിലും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തും. വനിതാ മതില്‍ സൃഷ്ടിച്ച സാമൂഹിക ചര്‍ച്ചയില്‍ നിലപാട് എടുക്കാനാണ് ഇത്. ഹൈന്ദവ സമൂഹത്തിന്റെ പൊതുവിലും സ്ത്രീകളുടെ വിശേഷിച്ചും പ്രതികരണങ്ങളും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം. ഒരു പാര്‍ട്ടിയംഗത്തിന് 10 വീടുകളുടെ ചുമതല നല്‍കിയായിരുന്നു സര്‍വേ. ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാടിസ്ഥാനത്തില്‍ ക്രോഡീകരിക്കും. പുതിയ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തി ഉടന്‍ പൂര്‍ത്തിയാക്കും. വോട്ടര്‍മാരുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ഡേറ്റാബാങ്ക് ഏര്‍പ്പെടുത്തും. ശബരിമലയില്‍ സ്വീകരിച്ച നിലപാടിന് പുതുതലമുറയില്‍പ്പെട്ടവരിലും ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരില്‍നിന്നും അനുകൂല പ്രതികരണമാണുണ്ടായതെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. എന്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള ചില ഹൈന്ദവസംഘടനകളുടെ പ്രതിഷേധം ശക്തമാണ്. ഇത് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനാണ് ശ്രമം. നായര്‍കുടുംബങ്ങളില്‍നിന്നുള്ള ധാരാളംപേര്‍ വനിതാമതിലില്‍ പങ്കെടുത്തെന്നും സിപിഎം. സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. പൊതുതിരഞ്ഞെടുപ്പിനുള്ള സംഘടനാപരമായ ഒരുക്കങ്ങളുടെ മുന്നോടിയായി പത്തിന് തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ സിപിഎമ്മിന്റെ സംസ്ഥാന ശില്പശാല നടക്കും. സംസ്ഥാനസമിതിയംഗങ്ങളും പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറിമാരും പങ്കെടുക്കും. 12, 13 തീയതികളിലാണ് നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ശില്പശാല.

കുറ്റിക്കാട്ടിലെ കല്യാണം: വരൻ കേസിൽ കുടുങ്ങും; ദൃശ്യം പ്രചരിപ്പിച്ചവരും അകത്താകും: കുരുക്ക് മുറുക്കി നവ വരനെ അകത്താക്കാൻ പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: മൂവാറ്റുപുഴയിൽ കുറ്റിക്കാട്ടിനുള്ളിൽ വച്ച് പെൺകുട്ടിയെ താലി കെട്ടി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയായ വരന് പൊലീസിന്റെ കുടുക്ക്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും, പെൺകുട്ടിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം പൊലീസ് കേസെടുക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ ചൈൽഡ് ലൈനിന്റെ […]

പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ അപകടം; രണ്ടുലക്ഷം രൂപ നൽകാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: 23 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ അപകടം. സംഭവത്തിൽ സർക്കാർ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് മനുഷ്യാവകാശകമ്മിഷന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷനംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്. നവജാത ശിശുക്കളിൽ നടത്തുന്ന ശസ്ത്രക്രിയകളെക്കുറിച്ച് മാതാപിതാക്കൾക്കും […]

ശബരിമല യുവതീ പ്രവേശനം; സംഘപരിവാറിന്റെ വിജയദിനാഘോഷം മുന്നിൽ കണ്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപിയുടെ വിജയദിനാഘോഷം തകർക്കാനാണ് സർക്കാരും സിപിഎമ്മും ശബരിമയിൽ യുവതികളെ പ്രവേശിപ്പിക്കാൻ തീരിമാനിച്ചതെന്ന് ആരോപണം. 20ന്‌ ശബരിമല നട അടയ്ക്കുമ്പോൾ ആദിനം കേരളമാകെ വിജയദിനമായി ആഘോഷിക്കാനായിരുന്നു സംഘപരിവാറിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മല കയറാൻ ഉറച്ചു നിന്ന് ബിന്ദുവിനേയും […]

വനിതാ മതിലിനെത്താത്തവർക്ക് തൊഴിലുറപ്പ് ജോലിക്ക് വിലക്ക്: ശിവഗിരി തീർത്ഥാടനത്തിന് പോയതെന്ന് വനിതകൾ; പണിയില്ലെന്ന് സിപിഎം

സ്വന്തം ലേഖകൻ ആലപ്പുഴ: വനിതാ മതിലിൽ എത്താത്ത തൊഴിലുറപ്പ് ജോലിക്കാർക്ക് സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ട് ജോലി നിഷേധിച്ചു. ഇത്തരത്തിൽ ആർക്കും ജോലി പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് കാര്യങ്ങൾ. തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ അമ്പലാശേരിക്കടവ്, […]

നടി നിഖിത അന്തരിച്ചു; അസ്വാഭാവിക മരണമെന്ന് പോലീസ്

സ്വന്തം ലേഖകൻ കട്ടക്ക്: ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്റെ മുകൾ നിലയിൽ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തിൽ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് […]

മല്യയേയും മോദിയേയും കടത്തിവെട്ടി രാജ്യത്തെ ബാങ്കുകൾ; സാധാരണക്കാരെ കൊള്ളയടിച്ചത് പതിനായിരം കോടിയിലധികം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെറും നാലു വർഷം കൊണ്ട് സാധാരണക്കാരെ കൊള്ളയടിച്ച് രാജ്യത്തെ ബാങ്കുകൾ നേടിയത് 10,000 കോടി രൂപ. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പിടിച്ച ഫൈൻ, ഒരു മാസം എടിഎം കാർഡ് ഉപയോഗിക്കാൻ നിഷ്‌ക്കർഷിച്ചിട്ടുള്ള പരമാവധി തവണയിൽ […]

48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; രാജ്യം സ്തംഭിക്കും; എടിഎമ്മുകൾ കാലിയാകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ രാജ്യത്തെമ്പാടും നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. മോദി സർക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം […]