play-sharp-fill

ഒരു കോടി വിലയുള്ള ഹാഷിഷ് ഓയിൽ: പത്തു ഗ്രാമിലധികം കയ്യിൽ: കോളേജ് വിദ്യാർത്ഥികൾ കുടുങ്ങിയത് ഹാഷിഷ് ഓയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ; ഹാഷിഷ് പുരട്ടിയ ഒരു സിഗരറ്റിന് വില അഞ്ഞൂറ് രൂപ 

തേർഡ് ഐ ബ്യൂറോ കോട്ടയം: ഒരു കോടി രൂപ അന്താരാഷ്ട്ര മാർക്കറ്റിൽ വിലയുള്ള ഹാഷിഷ് ഓയിലുമായി നഗരത്തിൽ രണ്ടു വിദ്യാർത്ഥികൾ പിടിയിൽ. ഇവരുടെ കയ്യിൽ നിന്നും അരലക്ഷം രൂപയിലേറെ വില വരുന്ന പത്തുഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. നാട്ടകം പോളിടെക്‌നിക് കോളജ് വിദ്യാർത്ഥികളും ഹാഷിഷ് ഓയിലിന്റെ ഇടനിലക്കാരുമായ കഞ്ഞിക്കുഴി മുട്ടമ്പലം കുന്നുമ്പുറം സാജൻ വർഗീസ് ബാബു (23), പേരൂർ തോട്ടുപുറത്ത് സാമോൻ സണ്ണി (23) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിൽ വിപണിയിൽ എത്തിച്ച് വിദ്യാർത്ഥികൾക്കു വിൽക്കുകയായിരുന്നു ഇരുവരും ലക്ഷ്യമിട്ടിരുന്നതെന്നു പൊലീസ് പറഞ്ഞു. […]

തമ്പി കണ്ണന്താനത്തിന് കണ്ണീരോടെ വിട; മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി: പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനത്തിന് ഫെയ്‌സ്ബുക്കിലൂടെ ആദരാഞ്ജലികൾ അറിയിച്ച നടൻ മോഹൻലാൽ. തന്നെ രാജാവിന്റെ മകനെ എന്ന് വിളിച്ച് തന്റെ മകനെ ക്യാമറക്കു മുന്നിൽ നിർത്തിയ ആളാണെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ: ‘എന്നെ ‘രാജാവിന്റെ മകൻ ‘ എന്ന് ആദ്യം വിളിച്ചയാൾ.. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നിൽ നിർത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകൻ… പ്രിയപ്പെട്ട തമ്പി കണ്ണന്താനം… കണ്ണീരോടെ വിട!’ അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു […]

യുവമോർച്ച സ്വഛ് ഹി സേവ കൈതയിൽ സ്‌കൂളിൽ

സ്വന്തം ലേഖകൻ ഇത്തിത്താനം: സ്വഛ് ഹേ സേവാ എന്ന പദ്ധതിയിലൂടെ കുറിച്ചി പഞ്ചായത്തില പൊൻപുഴ കൈതയിൽ സ്‌കൂൾ ശുചീകരിച്ചു.ഗാന്ധിജയന്തിയോടനുബന്ധിച്ച് യുവമോർച്ച ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. സ്‌കൂളിന്റെ പരിസരങ്ങളും അകവും വൃത്തിയാക്കി.യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ് നേതൃത്വം നൽകി.ശുചിത്വം വ്യക്തിയിലും സമൂഹത്തിലും സാദ്ധ്യമാക്കണം. കൊച്ചു കുട്ടികളുടെ പരിസരങ്ങൾ എന്നും വൃത്തിയാക്കണം യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് അഖിൽ രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, മോർച്ച ജില്ല സെക്രട്ടറി രാജ്‌മോഹൻ, […]

യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷൻ ഒക്ടോബർ 6 ന്

സ്വന്തം ലേഖകൻ കോട്ടയം : യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷൻ ഒക്ടോബർ 6 ന് 3 മണിക്ക് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ കൂടുന്നതാണ്. കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, മുസ്ലീംലീഗ് നേതാവ് വി.കെ ഇബ്രാഹിംക്കുഞ്ഞ് എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.എഫ് തോമസ് എം.എൽ.എ, ജോസ് കെ.മാണി എം.പി, പി.പി തങ്കച്ചൻ, അനൂപ് ജേക്കബ് എം.എൽ.എ, എ.എ അസീസ്, […]

ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ തിരുമലയിലെ വീട്ടുവളപ്പിൽ. ഭൗതികശരീരം പോസ്റ്റ് മോർട്ടത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് പൊതുദർശനത്തിന് വെക്കും. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലമാണ് ബാലഭാസ്‌കർ അന്തരിച്ചത്. 40 വയസായിരുന്നു. കുടുംബവുമായി കഴിഞ്ഞ ചൊവ്വാഴ്ച തൃശൂരിൽ നിന്നും ക്ഷേത്ര സന്ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോൾ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംഗ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു. ബാലഭാസ്‌കറിനൊപ്പം അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് […]

പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പ്രശസ്ത സംവിധായകനും നിർമ്മാതാവുമായിരുന്ന തമ്പി കണ്ണന്താനം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു.  കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കണ്ണന്താനത്തു കുടുംബത്തിൽ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബർ 11നാണ് തമ്പിയുടെ ജനനം. കോട്ടയം എംസി സെമിനാരി ഹയർ സെക്കന്ററി സ്‌ക്കൂളിലും സെന്റ് ഡോമനിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പ്രശസ്ത നടൻ മോഹൻലാലിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രമായ, രാജാവിന്റെ മകൻ ഉൾപ്പെടെ 16-ഓളം ചിത്രങ്ങൾ തമ്പി കണ്ണന്താനം സംവിധാനം ചെയ്തിട്ടുണ്ട്. 5 ചിത്രങ്ങൾ നിർമ്മിക്കുകയും, 3 […]

മാലിന്യ മുക്ത നഗരം – ശുചിത്വ പദ്ധതി എയ്റോബിക് കമ്പോസ്റ്റിംഗ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മാലിന്യ സംസ്‌കരണം. കേന്ദ്രീകൃത മാലിന്യ സംസ്‌കരണം വിവിധ സ്ഥലങ്ങളിൽ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് ഉറവിട മാലിന്യ സംസ്‌കരണത്തെ സംബന്ധിച്ചും, എയ്റോബിക്ബിൻ വഴിയുള്ള സംസ്‌കരണത്തെപ്പറ്റിയും നാം ചിന്തിച്ചു തുടങ്ങിയത്. പ്രകൃതിക്ക് അനുയോജ്യമായ എയ്റോബിക് ബിന്നുകൾ (തുമ്പൂർമുഴി) നമ്മുടെ നഗരസഭയിൽ തന്നെ വിവിധയിടങ്ങളിൽ സ്ഥാപിക്കുകയും അത് വിജകരമായി പ്രവർത്തിച്ചു വരുന്നതുമാണ്. നഗരസഭയുടെ നാഗമ്പടം ബസ്സ്റ്റാൻഡിൽ പൂർത്തീകരിച്ചിട്ടുള്ള 8 എയ്റോബിക് ബിന്നുകളുടെ സമർപ്പണം ബഹു. നഗരസഭാ ചെയർപേഴ്സൺ ഡോ.പി.ആർ സോനയുടെ അദ്ധ്യക്ഷതയിൽ നാഗമ്പടം നഗരസഭാ ബസ്സ്റ്റാൻഡിൽ വെച്ച് […]

ശബരിമല സ്ത്രീ പ്രവേശനം; ഹിന്ദു സംഘടനകൾ റോഡ് ഉപരോധിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 11.30യോടെ നഗരമധ്യത്തിൽ ഗാന്ധി സ്‌ക്വയറിലായിരുന്നു രാഷ്ട്രീയ ബജ്‌രംഗ്ദൾ – രാഷ്ട്രീയ മഹിളാ പരിഷത്ത്,  അഖില ഹിന്ദു പരിഷത്ത്, ഹിന്ദു മഹാസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും ധർണ്ണയും നടത്തിയത്. ധർണ സൂര്യകാലടിമന സൂര്യൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ ബജ് രംഗ്ദൾ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല സംരക്ഷണ […]

ഇ.ആർ സന്തോഷ് കുമാർ നിര്യാതനായി

സ്വന്തം ലേഖകൻ കോട്ടയം: ചിങ്ങവനം സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ ഇലഞ്ഞിക്കൽ മര്യാതുരുത്തിൽ ഇ.ആർ സന്തോഷ് കുമാർ (രാജൻ – 56) നിര്യാതനായി. ഭാര്യ: ഗീത, മക്കൾ: മീര, മിഥുൻ, മരുമകൻ: വിഷ്ണു. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വീട്ടുവളപ്പിൽ.

കെ.എം.മാണിയുടെ സെക്രട്ടറി സിബിയുടെ മാതാവ് നിര്യാതയായി

സ്വന്തം ലേഖകൻ പാലാ: പാലാ പുത്തേട്ട് പരേതനായ പി.കെ.മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (88) നിര്യാതയായി. മക്കൾ സിറിയക്ക് മാത്യു, മേരിജോസഫ്, ജോസഫ് മാത്യു, ലൈസമ്മ ലോറൻസ്, റ്റെസി ജോർജ്ജ്, ലൂസി ജോയി, മാർസ് മാത്യു, ഇമ്മാനുവൽ മാത്യു, അൽഫോൻസ് സജി, അനിത റോയി, ടോം മാത്യു, ജോ മാത്യു, സിബി മാത്യു, മരുമക്കൾ മറിയമ്മ തേവർക്കാട്ട്, കൈനകരി , ആർ.ജെ.ജോസഫ് റാത്തപ്പിള്ളിൽ, കല്ലൂർക്കാട്, ലീലമ്മ മേച്ചേരിക്കുന്നേൽ കുറവിലങ്ങാട്, ലോറൻസ് പുത്തൻപാടത്ത്, ഫോർട്ട് കൊച്ചി, ജോർജ്കുട്ടി തെക്കും വേലിൽ, കുറവിലങ്ങാട്, ജോയി പാറക്കുളങ്ങര, മേവിട, […]