play-sharp-fill
യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷൻ ഒക്ടോബർ 6 ന്

യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷൻ ഒക്ടോബർ 6 ന്

സ്വന്തം ലേഖകൻ

കോട്ടയം : യു.ഡി.എഫ് കോട്ടയം പാർലമെന്റ് മണ്ഡലം കൺവൻഷൻ ഒക്ടോബർ 6 ന് 3 മണിക്ക് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ കൂടുന്നതാണ്. കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ കെ.എം മാണി എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, മുസ്ലീംലീഗ് നേതാവ് വി.കെ ഇബ്രാഹിംക്കുഞ്ഞ് എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.എഫ് തോമസ് എം.എൽ.എ, ജോസ് കെ.മാണി എം.പി, പി.പി തങ്കച്ചൻ, അനൂപ് ജേക്കബ് എം.എൽ.എ, എ.എ അസീസ്, ജോയി എബ്രഹാം ,മോൻസ് ജോസഫ് എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ, ജോണി നെല്ലൂർ, സി.പി ജോൺ, അഡ്വ.റാം മോഹൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്,ജോസഫ് വാഴക്കൻ, കുര്യൻ ജോയി തുടങ്ങിയവർ പങ്കെടുക്കുമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ അറിയിച്ചു.