തമ്പി കണ്ണന്താനത്തിന് കണ്ണീരോടെ വിട; മോഹൻലാൽ
സ്വന്തം ലേഖകൻ
കൊച്ചി: പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനത്തിന് ഫെയ്‌സ്ബുക്കിലൂടെ ആദരാഞ്ജലികൾ അറിയിച്ച നടൻ മോഹൻലാൽ. തന്നെ രാജാവിന്റെ മകനെ എന്ന് വിളിച്ച് തന്റെ മകനെ ക്യാമറക്കു മുന്നിൽ നിർത്തിയ ആളാണെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
‘എന്നെ ‘രാജാവിന്റെ മകൻ ‘ എന്ന് ആദ്യം വിളിച്ചയാൾ.. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നിൽ നിർത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകൻ… പ്രിയപ്പെട്ട തമ്പി കണ്ണന്താനം… കണ്ണീരോടെ വിട!’
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം .
Third Eye News Live
0