play-sharp-fill

മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുകയ്ക്ക് വേട്ടക്കാർ നൽകിയത് പട്ടിയിറച്ചി; ഇറച്ചി കഴിച്ചവരെല്ലാം ആശുപത്രിയിൽ

സ്വന്തം ലേഖകൻ കാളികാവ്: മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻതുകയ്ക്ക് പട്ടി ഇറച്ചി നൽകി നാട്ടുകാരെ പറ്റിച്ച് വേട്ടക്കാർ. ഇറച്ചി വേവാൻ മാനിറച്ചി വേവുന്നതിലും കൂടുതൽ സമയം എടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംശയം തോന്നിയ നാട്ടുകാർ തിരച്ചിലിൽ നടത്തിയതോടെ മലയോരത്ത് നിരവധി പട്ടികളുടെ തലകൾ കണ്ടെത്തി. എന്നാൽ മനിറച്ചി വിൽക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമായതിനാൽ ആരും പരാതിപ്പെടാൻ മുതിർന്നില്ല. പട്ടി ഇറച്ചി കഴിച്ച പലരും ആശുപത്രികളിൽ ചികിത്സയിലാണ്. പോലീസും വനം വന്യജീവി വകുപ്പും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേട്ടസംഘം നൽകിയത് പട്ടിമാംസം തന്നെയാണെന്നാണ് അധികൃതരുടെ ഇതുവരെയുള്ള നിഗമനം. മാനിറച്ചിയാണ് […]

സംസ്ഥാനത്ത് എല്ലാ സ്റ്റേഷനുകളും ഇനി സി.ഐമാരുടെ നിയന്ത്രണത്തിൽ; ക്രമസമാധാനം നിയന്ത്രിക്കാൻ അഡീഷണൽ എസ്പിമാരെ നിയമിക്കാനും മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള പൊലീസിലെ ഘടന മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം. ജില്ലാ പൊലീസ് മേധാവിക്കു താഴെ ക്രമസമാധാന ചുമതല ഏകോപിപ്പിക്കാൻ 17 അഡീഷണൽ എസ്പിമാരെ നിയമിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷനുകളിലും എസ്.എച്ച്.ഒ മാരായി സി.ഐ മാരെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ 268 എസ് ഐ മാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. രണ്ട് ശുപാർശകളെയും ധനവകുപ്പ് എതിർത്ത സാഹചര്യത്തിലാണ് മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് ശുപാർശ സമർപ്പിച്ചത്. ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ രണ്ട് എസ്പി മാരെ […]

വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞു: സ്റ്റാർ ജംഗ്ഷനിലെ വൈദ്യുതി വിതരണം മുടങ്ങി; സ്റ്റാർ ജംഗ്ഷനിലെ ഇടവഴിയിൽ ഗതാഗതം നിരോധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ വൈദ്യുതി പോസ്റ്റ് റോഡിലേയ്ക്ക് ചരിഞ്ഞതോടെ നഗരത്തിലെ വൈദ്യുതി വിതരണം ഭാഗീകമായി തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എം.സി റോഡിലൂടെ കടന്നു പോയ കണ്ടെയ്നർ ലോറി ഉടക്കിയാണ് ആദം ടവറിലേയ്ക്കുള്ള ട്രാൻസ്ഫോമർ സ്ഥാപിച്ചിരുന്ന പോസ്റ്റ് ചരിഞ്ഞത്.  സ്റ്റാർ ജംഗ്ഷനിൽ ആദം ടവറിനു സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന വലിയ ഇരുമ്പ് പോസ്റ്റാണ് റോഡിലേയ്ക്ക് ചരിഞ്ഞത്. ഇതോടെ കെ.കെ റോഡിനെയും എം.സി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റാർ ജംഗ്ഷനിലെ ഇടവഴിയിലൂടെയുള്ള ഗതാഗതം താല്കാലികമായി നിരോധിച്ചു. വ്യാഴാഴ്ച അർധരാത്രിയിലാണ് നഗരത്തിലെ ഇടവഴിയിൽ […]

സുപ്രീം കോടതി വിധി നിരാശജനകമെന്ന് ക്ഷേത്ര തന്ത്രിയും വെള്ളാപ്പള്ളിയും ; വിയോജിപ്പ് രേഖപ്പെടുത്തി ജസ്റ്റിസ് ഇന്ദു മൽഹോത്ര: വിധി നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. എന്നാൽ പൗരനെന്ന നിലയിൽ വിധിയെ മാനിക്കുന്നുവെന്നും തന്ത്രി വ്യക്തമാക്കി. വിധി നിരാശാജനകമെന്ന് എ സ് എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുവതികൾ ആരും ശബരിമലയ്ക്കു പോകില്ലെന്നു തീരുമാനിച്ചാൽ വിധി പ്രസക്തമല്ലാതെ ആകും. ജനാഭിപ്രായം വിധിയോട് യോജിപ്പില്ല. ശബരിമലയിൽ ഇപ്പോൾ തന്നെ ഉൾക്കൊള്ളാൻ കഴിയുന്നതിൽ അധികം ആളുകൾ എത്തുന്നുണ്ട്. യുവതികൾ കൂടി എത്തിയാൽ നിലവിൽ നേരിടുന്ന പ്രശ്‌നം ഗുരുതരമാകുമെന്നും വെള്ളാപ്പള്ളി നടേശൻ […]

നഗരത്തിൽ അപകടകരമായി നിന്ന കെട്ടിടം പൊളിച്ചു നീക്കി: പൊളിച്ചു നീക്കിയത് അർധരാത്രിയിൽ നഗരസഭ അധികൃതർ എത്തി; തേർഡ് ഐ ന്യൂസ് ലൈവ് ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ അപകടകരമായി നിന്ന കെട്ടിടം നഗരസഭ അധികൃതർ പൊളിച്ചു നീക്കി. കെട്ടിടം അപകടാവസ്ഥയിലായി ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ ഉടമ ഇത് പൊളിച്ചു നീക്കാൻ തയ്യാറായിരുന്നില്ല.  ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് കെട്ടിടം പൊളിച്ചു നീക്കാൻ നഗരസഭ അധികൃതർ തയ്യാറായത്. വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു നിന്ന നടപടികൾക്കൊടുവിലാണ് കെട്ടിടം പൊളിച്ചു നീക്കിയത്.   റോഡിലേയ്ക്ക് അപകടകരമായ രീതിയിൽ നിന്നിരുന്ന കെട്ടിടം പൊളിച്ചു നീക്കുന്നത് ഏറെ ശ്രമകരമായിരുന്നു. […]

ആരാധനയ്ക്ക് തുല്യ അവകാശം; ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിച്ച് സുപ്രീംകോടതിയുടെ നിർണായക വിധി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നീണ്ട വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ നിർണായക വിധി. എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ കയറാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. ഹർജിക്കാരുടെ ആവശ്യത്തെ തിരുവതാംകൂർ ദേവസ്വം ബോർഡ്, ശബരിമല തന്ത്രി പന്തളം രാജാവ് എൻ.എസ്.എസ്. വിവിധ ഹിന്ദു സംഘടനകൾ എന്നിവർ എതിർത്തിരുന്നു. […]

ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ ഗുരുനാഥയേയും ശിഷ്യനേയും കണ്ടെത്തി

സ്വന്തം ലേഖകൻ ആലപ്പുഴ : ചേർത്തലയിൽ നിന്ന് ഒളിച്ചോടിയ ഗുരുനാഥയേയും ശിഷ്യനേയും കണ്ടെത്തി. ചെന്നൈയിൽ നിന്നാണ് മുഹമ്മ പോലീസ് ഇവരെ കണ്ടെത്തിയത്. ഇരുവരേയും ഇന്ന് രാത്രിയോടെ ചേർത്തലയിലെത്തിക്കും. ഫോൺവിളികളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അധ്യാപികയെയും 10-ാം ക്ലാസ് വിദ്യാർഥിയെയും കാണാതായത്. വിദ്യാർഥിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാരാണ് മുഹമ്മ പോലീസിൽ ആദ്യം പരാതി നൽകിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേർത്തല സ്വദേശിനിയായ അധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേർത്തല പോലീസിന് ലഭിച്ചത്. ഇതോടെ അധ്യാപികയും വിദ്യാർഥിയും […]

പ്രളയത്തിന് പിന്നാലെ കുരുട്ടായി മലയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ വിള്ളൽ ; ഞെട്ടലോടെ നാട്ടുകാർ

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ : പ്രളയക്കെടുതിക്ക് ശേഷം കേരളത്തിലെ പലഭാഗത്തും മണ്ണിടിച്ചിൽ അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടായ ഭാഗങ്ങൾ ഇപ്പോഴും പഴയ നിലയിലേക്ക് എത്തിയിട്ടില്ല. അതിനിടയിൽ മൂവാറ്റുപുഴയിൽ തൃക്കളത്തൂർ കുരുട്ടായി മലയിൽ രൂപപ്പെട്ട നീളൻ വിള്ളൽ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഒന്നര കിലോമീറ്ററിലധികം നീളത്തിലാണ് ഇത് രൂപപ്പെട്ടിരിക്കുന്നത്.പായിപ്ര പഞ്ചായത്തിൽ അവശേഷിക്കുന്ന അപൂർവം മലകളിലൊന്നാണ് കുരുട്ടായി. ഈ ഭാഗത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികളാണു വിള്ളൽ കണ്ടത്. സമീപ പ്രദേശങ്ങളിലുള്ള മലകളിലെ ക്വാറികളുടെ പ്രവർത്തനവും മലയുടെ നിലനിൽപിനു ഭീഷണിയായിട്ടുണ്ടെന്നു നാട്ടുകാർ പറഞ്ഞു. തുടർച്ചയായി പെയ്ത മഴയെ തുടർന്ന് […]

തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി; നവംബർ 5നകം അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നവംബർ 5നകം തിരുവിതാംകൂർ ദേവസ്വം ബോർഡ് അഴിമതി കേസിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. നിയമ വിരുദ്ധമായി 2015-2017 കാലയളവിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡ് അംഗം അജയ് തറയിൽ എന്നിവർ കരാറുകാരുമായി ഗൂഡാലോചന നടത്തി മരാമത്ത് ജോലികൾക്ക് മൂന്നിരട്ടി തുക കൂട്ടി നൽകിയും വ്യാജ രേഖകളുപയോഗിച്ച് യാത്രാപ്പടി എഴുതിയെടുത്തും ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

മുകളിൽ നിന്ന് പ്രസിഡന്റിനെയും വർക്കിംഗ് പ്രസിഡന്റുമാരേയും കെട്ടിയിറക്കുന്നതാണോ ജനാധിപത്യം ? ഇനി ഇപ്പോൾ ഇതായിരിക്കുമോ ജനാധിപത്യം ‘: കോൺഗ്രസിനെ പരിഹസിച്ച് എംഎം മണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോൺഗ്രസിനെതിരെ പരിഹാസവുമായി വൈദ്യുതമന്ത്രി എംഎം മണി. കെപിസിസിയിൽ പുതിയ പ്രസിഡന്റും വർക്കിംഗ് പ്രസിഡന്റുമാരും ചുമതലയേറ്റ പശ്ചാത്തലത്തിലാണ് എംഎംമണിയുടെ പരിഹാസം. തെരഞ്ഞെടുപ്പൊന്നുമില്ലാതെ ഇങ്ങിനെ മുകളിൽ നിന്ന് പ്രസിഡന്റിനെയും വർക്കിംഗ് പ്രസിഡന്റിനെയും കെട്ടിയിറക്കുന്നതിൽ എവിടെയാണ് ജനാധിപത്യം, ഇനി ഇപ്പോൾ ഇതായിരിക്കുമോ ജനാധിപത്യം എന്ന്, എംഎം മണി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎം മണി പരിഹസിച്ചത്. എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസിനെ കോൺഗ്രസ്സുകാർ വിളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്നാണ്. ജനാധിപത്യ പാർട്ടിക്ക് കുറേക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു പ്രസിഡന്റിനെ […]