കെ.എസ്.ആർ.ടി.സി ബസ് ആടിയുലയുന്നത് കണ്ട പോലീസ് ബസിന് പുറകെ വിട്ടു; ബസ് തടഞ്ഞു നിർത്തിയപ്പോൾ ഡ്രൈവർ പാതി ഉറക്കത്തിൽ

കെ.എസ്.ആർ.ടി.സി ബസ് ആടിയുലയുന്നത് കണ്ട പോലീസ് ബസിന് പുറകെ വിട്ടു; ബസ് തടഞ്ഞു നിർത്തിയപ്പോൾ ഡ്രൈവർ പാതി ഉറക്കത്തിൽ

സ്വന്തം ലേഖകൻ

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ ഡ്രൈവർ പാതി ഉറക്കത്തിൽ. സംഭവം ശ്രദ്ധയിൽപ്പെട്ട പുന്നപ്ര പോലീസ് ബസിന് പുറകെ വെച്ചുപിടിച്ചു. ബസ് തടഞ്ഞു നിർത്തി ഡ്രൈവറുടെ മുഖം കഴുകിച്ച് ചായയും വാങ്ങി നൽകിയാണ് പോലീസ് മാതൃക കാണിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ദേശീയ പാതയിൽ പുന്നപ്രയിലായിരുന്നു സംഭവം. തുടർന്ന് പൊലീസ് ദീർഘദൂര സർവീസ് നടത്തുന്ന നാലു ബസുകൾ തടഞ്ഞു നിർത്തി. ഇതിൽ നിന്ന് ഉറക്കച്ചടവുള്ള ഡ്രൈവറെ കണ്ടുപിടിച്ചു മുഖം കഴുകാൻ വെള്ളവും കൊടുത്തു. പൊലീസിന്റെ ഈ പ്രവൃത്തിയാണ് നിമിഷനേരം കൊണ്ട് ആളുകളുടെ അഭിനന്ദനം നേടിയത്. ഡ്രൈവറുടെ ഉറക്കക്ഷീണം മാറിയതിന് ശേഷമാണ് ബസ് യാത്ര തുടരാൻ അനുവദിച്ചത്. ബസ് തടഞ്ഞ് നിർത്തിയതിൽ യാത്രക്കാരിൽ ചിലർ പൊലീസിനോട് തട്ടിക്കയറിയിരുന്നു. എന്നാൽ ഓട്ടത്തിനിടയിൽ ഡ്രൈവർ ഉറങ്ങിയാലുണ്ടാകുന്ന ദുരന്തം യാത്രക്കാരെയും ബസ് ജീവനക്കാരെയും ഒന്നുകൂടി ഓർമ്മിപ്പിച്ചതിന് ശേഷമാണ് പൊലീസ് മടങ്ങിയത്.