ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് തിങ്കളാഴ്ച ശിവസേനയുടെ ഹർത്താൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിൽ സത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച സംസ്ഥാനത്ത് ശിവസേന ഹർത്താൽ. ഹിന്ദു സംസ്‌കാരത്തെയും ആചാരത്തെയും അനുഷ്ഠാനങ്ങളെയും മറന്നുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയെന്നാരോപിച്ചാണ് ഹർത്താൽ. മറ്റു മത സംഘടനകളുമായി ചേർന്ന് വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും ശിവസേന സംസ്ഥാന പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.