ശിവസേന ഹർത്താൽ പിൻവലിച്ചു

ശിവസേന ഹർത്താൽ പിൻവലിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചതായി ശിവസേന സംസ്ഥാന കമ്മിറ്റി അറിയിച്ചു. സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവർത്തിക്കാൻ സാദ്ധ്യതയുള്ളതിനാലും ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഹർത്താൽ പിൻവലിക്കുന്നതെന്ന് ശിവസേന പത്രക്കുറിപ്പിൽ അറിയിച്ചു.