play-sharp-fill

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 1000 കോടി കടന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വ്യാഴാഴ്ചരാത്രി എട്ടുവരെ 1026 കോടിരൂപ സംഭാവനയായി ലഭിച്ചു. ബാങ്ക് പെയ്മെന്റ് ഗേറ്റ്വേകൾ വഴി 145 കോടി രൂപയും യു.പി.ഐ. വഴി 1.04 കോടിയും ഓൺലൈൻ സംഭാവനയായി ലഭിച്ചു. പേറ്റിഎം വഴി 45 കോടിയും ലഭിച്ചു. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ 610.73 കോടി രൂപയും മറ്റു ബാങ്കുകളിൽ 39.29 കോടിയും നിക്ഷേപമായി ലഭിച്ചു. കൂടാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചെക്കുകളും ഡ്രാഫ്റ്റുകളുമായി 185 കോടിയും ലഭിച്ചിട്ടുണ്ട്. ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സർക്കാർ […]

സംസ്ഥാനത്ത് എലിപ്പനി പടരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: പ്രളയ ജലം ഇറങ്ങിയതോടെ കോഴിക്കോട് ജില്ലയിൽ മാത്രം എലിപ്പനി രോഗം സ്ഥിതീകരിച്ച 28 പേരിൽ മൂന്ന് പേർ മരിച്ചു. ഇതിനിടെ 64 പേരാണ് എലിപ്പനി രോഗ ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കൂടാതെ ശുചീകരണ ജോലികളിൽ ഏർപ്പെട്ട സന്നദ്ധപ്രവർത്തകർക്കും എലിപ്പനി പിടിപെട്ടിട്ടുണ്ട്. താൽക്കാലിക ആശുപത്രികൾ ക്രമീകരിച്ച് പ്രതിരോധനടപടികൾ ഊർജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കോട്ടയത്ത് പാലായിൽ റിട്ട.പഞ്ചായത്ത് സെക്രട്ടറി പി.വി ജോർജ്ജാണ് എലിപ്പനി ബാധിച്ച് മരിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലും എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. […]

2500 കാലി ചാക്ക് സംഘടിപ്പിക്കാനായില്ല: ക്യാമ്പ് പിരിച്ച് വിട്ടിട്ടും ജില്ലയിൽ ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്യാനായില്ല; കിറ്റ് വിതരണം മുടങ്ങിയത് വൈക്കം താലൂക്കിൽ

സ്വന്തം ലേഖകൻ കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് നൽകാൻ സർക്കാർ പ്രഖ്യാപിച്ച ആശ്വാസ കിറ്റ് വിതരണം ജില്ലയിൽ മുടങ്ങി. അരിയും വെളിച്ചെണ്ണയും അടക്കമുള്ള സാധനങ്ങൾ ഒന്നിച്ച് കിറ്റാക്കി മാറ്റുന്നതിനുള്ള 2500 കാലി ചാക്കുകൾ സംഘടിപ്പിക്കാനാവാതെ വന്നതോടെയാണ് കിറ്റിന്റെ വിതരണം പാതിവഴിയിൽ മുടങ്ങിയത്. ഇതോടെ വൈക്കം താലൂക്കിലെ കുടുബങ്ങൾക്ക് വിതരണം ചെയ്യാനുള്ള 2500 ചാക്ക് സാധനങ്ങൾ കോട്ടയം ബസേലിയസ് കോളേജിലെ കേന്ദ്രത്തിൽ കെട്ടിക്കിടക്കുകയാണ്. കിറ്റ് വിതരണം വൈകുന്നതായി പരാതി ഉയർന്നതോടെ എൻ ജി ഒ യൂണിയൻ കിറ്റ് നിറയ്ക്കുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു. […]

സാലറി ചാലഞ്ച് : കേരള കോൺഗ്രസ് എംഎൽഎമാരും എം പി യും ശമ്പളം കൈമാറി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ ആറ് എം എൽ എ മാരുടെയും ജോസ് കെ മാണി എം പി യുടെയും ഒരു മാസത്തെ ശമ്പളം ചെയർമാൻ കെ എം മാണി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി. കെ.എം.മാണി,  പി ജെ ജോസഫ്, സി എഫ് തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ.ജയരാജ് എന്നിവർ മാസശമ്പളമായ അൻപതിനായിരം രൂപ വീതവും  ജോസ് കെ മാണി എംപി,  മാസശമ്പളമായ ഒരു ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ശമ്പളം കൈമാറിയപ്പോൾ കെ […]

സെപ്തംബർ 1 മുതൽ 5 വരെ ബാങ്കുകൾ ഉണ്ടാകില്ലെന്ന് പ്രചാരണം: ജനങ്ങൾ നെട്ടോട്ടത്തിൽ; സമരം നടത്തുന്നത് റിസർവ് ബാങ്ക് ജീവനക്കാരെന്ന് സ്ഥിരീകരണം

സ്വന്തം ലേഖകൻ കോട്ടയം: സെപ്തംബർ 1 മുതൽ അഞ്ച് വരെ രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സ്ഥിരീകരണം. സെപ്തംബർ 1 ശനിയാഴ്ച ചില സംസ്ഥാനങ്ങളിൽ ബാങ്ക് അവധിയാണ് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ. സെപ്തംബർ 2, ഞായറാഴ്ചയും. സെപ്തംബർ 3 ന് ജന്മാഷ്ടമി അവധിയും. അതിന് ശേഷം സെപ്തംബർ 4,5 തീയ്യതികളിൽ ബാങ്ക് ജീവനക്കാരുടെ സമരവും വരുന്നു എന്നാണ് പ്രചാരണം. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒന്നാം ശനിയാഴ്ച ബാങ്ക് അവധിയില്ല. ഞായറാഴ്ച സ്വാഭാവിക അവധിയുമാണ്. കലണ്ടർ പ്രകാരം സെപ്തംബർ […]

ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു: മൊഴി തെറ്റെന്ന് പോലീസ്; ഫ്രാങ്കോ കുരുക്കിലേക്ക്

സ്വന്തം ലേഖകൻ കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു. കന്യാസ്ത്രീയെ ആദ്യമായി പീഡിപ്പിച്ച ദിവസം താൻ കുറവിലങ്ങാട് മഠത്തിൽ ഉണ്ടായിരുന്നില്ലെന്നും അതേദിവസം തൊടുപുഴയിൽ ആയിരുന്നെന്നുമുള്ള ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കൂടുതൽ പ്രതിരോധത്തിലാകുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. തൊടുപുഴ മഠത്തിലെ രേഖകൾ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല. രേഖകൾ പൊലീസ് പിടിച്ചെടുത്തു. മാത്രമല്ല ബിഷപ്പിന്റെ മൊഴിക്ക് വിപരീതമായി ഡ്രൈവറും മൊഴി നൽകിയിരുന്നു. പീഡനം നടന്ന മെയ് 5 ന് കുറവിലങ്ങാട്ടെ മഠത്തിൽ […]

പനച്ചിക്കാട് പഞ്ചായത്ത്: വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസവും പാസായി; ബിജെപി വിമതരുടെ പിൻതുണയോടെ കോൺഗ്രസ് അധികാരത്തിലേയ്ക്ക്; വരാനിരിക്കുന്നത് നാടകീയ നീക്കങ്ങൾ

 സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിൽ പ്രസിഡന്റിനു പിന്നാലെ വൈസ് പ്രസിഡന്റും അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ ബിജെപിയും ബിഡിജെഎസും പിൻതുണച്ചതോടെയാണ് വൈസ് പ്രസിഡന്റ് അനിലാ വിജുവിനെതിരായ അവിശ്വാസ പ്രമേയം പാസായത്. സിപിഎമ്മിന് പത്ത് വോട്ട് ലഭിച്ചപ്പോൾ, ബിജെപിയിലെ ഒരു വിഭാഗം പിൻതുണച്ചതോടെ കോൺഗ്രസിന് പന്ത്രണ്ട് വോട്ടായി. വ്യാഴാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ ഇതേ വോട്ട് ശരാശരയിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ പരാജയപ്പെട്ടിരുന്നു. എന്നാൽ, സിപിഎമ്മിന്റെയും ബിജെപിയുടെയും അവിശുദ്ധ കൂട്ട് കെട്ടിന്റെ പരാജയമാണ് വോട്ടെടുപ്പിൽ കണ്ടതെന്ന് ഡിസിസി […]

പ്രളയ ദുരിതത്തിനിടെ ഇന്ധന വില വർധിപ്പിക്കുന്നതിനെതിരെ കേന്ദ്രത്തെ സമീപിക്കണമെന്ന് കെ എം മാണി

സ്വന്തം ലേഖകൻ കോട്ടയം: പ്രളയവും പേമാരിയും കാരണം ലക്ഷങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ എണ്ണ കമ്പനികൾ ഇന്ധന വില കുത്തനെ കൂട്ടുന്നതിനെതിരെ സംസ്ഥാനം കേന്ദ്രത്തെ സമീപിക്കണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം.മാണി. സംസ്ഥാനത്ത് പ്രക്യതിദുരന്തം ആരംഭിച്ച ഓഗസ്റ്റ് 16നാണ് ഇന്ധന വില ആദ്യം കൂട്ടിയത്. ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്തെ പെട്രോൾ വില 80.39 ആയിരുന്നു. ഡീസലിന് 73.65 രൂപയും. പിറ്റേന്ന് മുതൽ അഞ്ചു പൈസ വീതി കൂട്ടി തുടങ്ങി. ജൂലൈയിലും ഓഗസ്റ്റിലുമായി പെട്രോളിന് ലിറ്ററിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വർധിച്ചു. […]

പനച്ചിക്കാട് പഞ്ചായത്തിൽ സിപിഎമ്മിന് ഭരണ നഷ്ടം: ബിജെപി പിൻതുണയോടെ കോൺഗ്രസ് അവിശ്വാസം പാസായി; ഒരു ബിജെപി അംഗം വിട്ടു നിന്നു

സ്വന്തം ലേഖകൻ കോട്ടയം: പനച്ചിക്കാട് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം ബിജെപി പിൻതുണയോടെ പാസായി. കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി രണ്ടു ബിജെപി അംഗങ്ങളും, ഒരു ബിഡിജെഎസ് അംഗവും വോട്ട് ചെയ്തു. ഒരു ബിജെപി അംഗം വോട്ടെടുപ്പിന് എത്തിയില്ല. ഇതോടെ സിപിഎമ്മിലെ ഇ.ആർ സുനിൽകുമാറിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം വൈസ് പ്രസിഡന്റ് അനില വിജുവിനെതിരെ അവിശ്വാസ പ്രമേയം പരിഗണിക്കും. രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ ബിജെപി അംഗം ലിജി വിജയകുമാർ വിട്ടു […]

മലങ്കര ഓർത്തഡോക്‌സ് സഭയുടെ പി.ആർ.ഒ. പ്രൊഫ. പി.സി ഏലിയാസ് പുതുശ്ശേരി അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പബ്ലിക് റിലേഷൻ ഓഫീസറും കോട്ടയം ബസേലിയസ് കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. പി.സി. ഏലിയാസ് അന്തരിച്ചു. 2008 മുതൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ പി.ആർ.ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 73 വയസ്സായിരുന്നു. ഭൗതിക ശരീരം ശനിയാഴ്ച്ച ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് 3.30 ന് കോട്ടയം സെൻറ് ലാസറസ് പളളിയിൽ സംസ്‌കരിക്കും. എം.എ ഇക്കണോമിക്‌സ് (കേരള യൂണിവേഴ്‌സിറ്റി), ട്രെയിനിംഗ് ഇൻ ഡെമോക്രസി (എൽ.എസ്. ട്രസ്റ്റ് ബോംബെ), സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് (എഡ്യൂക്കേഷൻ ടെസ്റ്റ് […]