play-sharp-fill
സാലറി ചാലഞ്ച് : കേരള കോൺഗ്രസ് എംഎൽഎമാരും എം പി യും ശമ്പളം കൈമാറി

സാലറി ചാലഞ്ച് : കേരള കോൺഗ്രസ് എംഎൽഎമാരും എം പി യും ശമ്പളം കൈമാറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്റെ ആറ് എം എൽ എ മാരുടെയും ജോസ് കെ മാണി എം പി യുടെയും ഒരു മാസത്തെ ശമ്പളം ചെയർമാൻ കെ എം മാണി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കൈമാറി.


കെ.എം.മാണി,  പി ജെ ജോസഫ്, സി എഫ് തോമസ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഡോ. എൻ.ജയരാജ് എന്നിവർ മാസശമ്പളമായ അൻപതിനായിരം രൂപ വീതവും  ജോസ് കെ മാണി എംപി,  മാസശമ്പളമായ ഒരു ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ശമ്പളം കൈമാറിയപ്പോൾ കെ എം മാണി ക്കൊപ്പം എം എൽ എ മാർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group