സൗദി കിരീടാവകാശിയെ കാണാനില്ല: തിരോധാനത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ദുബായ്: ഐ.എസുമായി നേർക്കുനേർ നിൽക്കുന്ന സൗദിയിൽ കിരീടാവകാശിയെ കാണാതായ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. മാസങ്ങളായി സൗദികിരീടാവകാശിയുടെ ദുരൂഹത തിരോധാനമാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്. ഏപ്രിൽ 21 നു ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാത്തതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിന് നേർക്ക് ഹൂതി വിമതരുടെ ആക്രമണം ഉണ്ടായതിന് ശേഷമാണ് ഈ തിരോധാനമെന്നും റിപ്പോർട്ടുണ്ട്. ഏപ്രിൽ 21 ന് സൗദി കൊട്ടാരത്തിന് പുറത്ത് വെടിയൊച്ച കേട്ടതായി […]

ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കൻ മരിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശേരി: പാഴ്സൽ ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ബൈപ്പാസ് റോഡിൽ മോർക്കുളങ്ങരയ്ക്ക് സമീപമാണ് അപകടം നടന്നത്. വാഴപ്പള്ളി പുതുപ്പറമ്പിൽ തങ്കപ്പൻ ആചാരി മകൻ സനൽകുമാർ (44) ആണ് മരിച്ചത്. ബൈപ്പാസ് മൈത്രി നഗറിൽ പാർവ്വതി നിലയത്തിൽ വാടകയ്ക്ക് താമസിക്കുയാണ്. മെയ് 17 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് ആണ് അപകടം നടന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുവാൻ വീട്ടിലേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ആളെ ഉടനെ ഇടിച്ച ലോറിയിൽ തന്നെ കയറ്റി ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ […]

റോഡിൽ രക്തം വാർന്ന് കിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പി കടന്നു പോയി; ഇരുപത് മിനിറ്റ് രക്തം വാർന്നു കിടന്നയാൾ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അപകടത്തിൽപ്പെട്ട് റോഡിൽ ര്ക്തം വാർന്നുകിടന്നയാളെ തിരിഞ്ഞു നോക്കാതെ ഡിവൈഎസ്പിയും സംഘവും അതിവേഗം കടന്നു പോയി. എം.സി റോഡിൽ ചിങ്ങവനം കുറിച്ചി ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടയാളെ തിരിഞ്ഞു നോക്കാതെയാണ് കായംകുളം ഡിവൈഎസ്പിയും സംഘവും ഔദ്യോഗിക വാഹനത്തിൽ പാഞ്ഞത്. റോഡിൽ അരമണിക്കൂറോളം ചോരവാർന്ന് കിടന്ന മധ്യവയസ്‌കൻ ദാരുണമായി മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റാണ് കുറിച്ചി ചെറുവേലിപ്പടി കൊച്ചുപുരയ്ക്കൽ സാബു ഫിലിപ്പ് (62) മരിച്ചത്. കാർ ഇടിച്ചു റോഡിൽ വീണ സാബു ഇരുപത് മിനിറ്റോളം രക്തത്തിൽ കുളിച്ച് വീണു കിടന്നു. […]

മദ്യലഹരിയിൽ റോഡിൽ വീണയാൾ കാർ കയറിയിറങ്ങി മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മദ്യലഹരിയിൽ റോഡിൽ തലയടിച്ചു വീണയാൾ കാർ കയറിയിറങ്ങി മരിച്ചു. എസ്.എച്ച് മൗണ്ട് കണിയാപറമ്പിൽ മോഹൻദാസ് (50)ആണ് മരിച്ചത്. മെയ് 17 വ്യാഴാഴ്ച രാത്രി 8.20 ന് എം.സി റോഡിൽ എസ്എച്ച് മൗണ്ട് ചവിട്ടു വരി ജംഗ്ഷനിലായിരുന്നു സംഭവം. മദ്യലഹരിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മോഹൻദാസ് റോഡിൽ തലയടിച്ചു കുഴഞ്ഞു വീഴുകയായിരുന്നുവെന്നു പ്രദേശവാസികളും, സമീപത്തെ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും പറയുന്നു. ഈ സമയം ഇതുവഴി എത്തിയ കാർ റോഡിൽ വീണു കിടക്കുന്ന മോഹൻദാസിനെ കാണാതെ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിപോകുകയായിരുന്നു. നാഗമ്പടത്തു […]

കരിമ്പിൻ ജ്യൂസ് യന്ത്രത്തിൽ കുരുങ്ങി യുവാവിന്റെ കൈ അറ്റു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: റോഡരികിൽ കരിമ്പിൻ ്ജ്യൂസ് ഉണ്ടാക്കുന്നതിനിടെ ജ്യൂസ് യന്ത്രത്തിനുള്ളിൽ കുടുങ്ങി യുവാവിന്റെ കൈ അറ്റു. യന്ത്രം പ്രവർത്തിപ്പിക്കാനറിയാവുന്ന ആളുകളെ കിട്ടാതെ വന്നതോടെ അരമണിക്കൂറോളം കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിക്കിടന്നു. ഒടുവിൽ സമീപ പ്രദേശങ്ങളിൽ നിന്നെത്തിയ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഇയാളുടെ കൈ യന്ത്രം പ്രവർത്തിപ്പിച്ച് പുറത്തെടുത്തത്. യു.പി. സ്വദേശിയും പാലാ വള്ളിച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഗൗരവി(23)നെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യഴാഴ്ച വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ വെമ്പള്ളി കവലയ്ക്കു സമീപമായിരുന്നു സംഭവം. കരിമ്പിൻ ജ്യൂസ് നിർമ്മിക്കുന്നതിനിടെ കൈ […]

കർഷിക വായ്പ എഴുതിത്തള്ളും : യെദൃൂരപ്പ

ബെംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. വിഷയത്തിലെ അഭിപ്രായം നാളെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായും യെദ്യൂരപ്പ കൂട്ടിച്ചേർത്തു. ഒരു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതിത്തള്ളുന്നത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. ഇന്നു രാവിലെ ഒമ്പതുമണിക്കാണ് യെദ്യൂരപ്പ 23ാം മത്തെ മുഖൃമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്. […]

റംസാൻ വ്രതാരംഭം, ഇനി വ്രതശുദ്ധിയുടെ നാളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സഹജീവികളുടെ പട്ടിണിയും ദാരിദ്യവും അടുത്തറിയാൻ കൂടി അവസരം നൽകുന്നതാണ് ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വ്രതം. മനസും ശരീരവും അല്ലാഹുവിനു സമർപ്പിച്ചു പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ഇനിയുള്ള ഒരു മാസം വിശ്വാസികൾ ആരാധനാ കർമങ്ങളിൽ സജീവമാകും. മാസങ്ങളിൽ ഏറ്റവും ശ്രേഷ്ടമായ മാസം. ആരാധനാ കർമങ്ങൾക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന മാസം. ദാനധർമ്മങ്ങൾ വർധിപ്പിക്കുന്ന മാസം. വിശുദ്ധ ഖുർആൻ അവതരിച്ച മാസം. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള രാവായ ലൈലത്തുൽ ഖദറിന്റെ മാസം. ഇസ്ലാമിക ചരിത്രത്തിൽ വഴിത്തിരിവായ ബദർ യുദ്ധം […]

നാട്ടകം ബാങ്കിന്റെ കാർഷിക സേവന കേന്ദ്രം ആരംഭിച്ചു

സ്വന്തം ലേഖകൻ നാട്ടകം: 3839 -ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ സിമന്റ് കവല ശാഖയിൽ ആരംഭിച്ച കാർഷിക സേവന കേന്ദ്രം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.എം രാജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ എം.ബിനോയ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗം ബി.ശശികുമാർ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് കെ.ആർ ചന്ദ്രബാബു, ടി.സി ബിനോയ്, ഭരണസമിതി അംഗങ്ങളായ പി.എം ജെയിംസ്, വി.കെ സാബു, സജി നൈനാൻ, രാജു ജോൺ, ടി.ആർ കൃഷ്ണൻകുട്ടി, കെ.കെ വിജയൻ, […]

മകനെ തേടി കിലോമീറ്ററുകൾ കടന്നൊരു അമ്മ: ആഗ്രഹം ഒന്നു മാത്രം അവനെ ഒന്നു കാണണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആ അമ്മ മനം ഉരുകുകയാണ്. വാർധക്യത്തിന്റെ അവശതയിൽ എത്തിയപ്പോഴാണ് അമ്മയ്ക്ക് മകനെയൊന്നു കാണണമെന്ന് തോന്നിയത്. ഉറ്റവർ ആരുമില്ലാതെ അനാഥരായപ്പോൾ, ഏതൊരു അമ്മയും ആഗ്രഹിക്കുന്നതു പോലെ മകന്റെ തണൽ അവരും ആഗ്രഹിച്ചിരുന്നു. പക്ഷേ, അവൻ എവിടെ അത് മാത്രം അറിയില്ല. അത് തേടിയാണ് അവർ കൊയിലാണ്ടിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. അതിനായി ഇവിടെ എത്താൻ ഇവർക്കു പ്രേരണയായത്, മകനെ ഒരു കുഞ്ഞിനൊപ്പം തലസ്ഥാനത്തു കണ്ടതായി ഒരു കൊയിലാണ്ടി സ്വദേശി നൽകിയ വിവരം. അതിന്റെ ചുവട് പിടിച്ച് ഇവിടെയെത്തിയ അമ്മ കയ്യിൽ പണമില്ലാതെ […]

സ്ത്രീകളെ കുടുക്കി പറക്കും കിളി: സ്വകാര്യ ബസ് ജീവനക്കാരൻ പ്രണയം നടിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ; അശ്ലീല ചിത്രം പകർത്തി ബ്ലാക്ക് മെയിലിംഗും

ക്രൈം ഡെസ്‌ക് കൊച്ചി: പ്രണയക്കെണിയിൽ കുടുക്കി പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച് നഗ്നവീഡിയോ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വിരുതനായ ബസ് ജീവനക്കാരൻ പിടിയിൽ. അരൂർ അരമുറിപ്പറമ്പിൽ താമസിക്കുന്ന ചേർത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. ചെല്ലാനം-കലൂർ പാതയിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ഡോർ ചെക്കറായ ഇയാൾ ഈ ബസിൽ സ്ഥിരമായി സഞ്ചരിക്കുന്ന യുവതിയെ പ്രണയം നടിച്ചു വശീകരിക്കുകയായിരുന്നു. അവിവാഹിതനാണെന്നും വിവാഹം കഴിക്കാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇതിനിടെ മറ്റു സ്ത്രീകൾക്കൊപ്പം […]