കർഷിക വായ്പ എഴുതിത്തള്ളും : യെദൃൂരപ്പ

കർഷിക വായ്പ എഴുതിത്തള്ളും : യെദൃൂരപ്പ

ബെംഗളൂരു: സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന പ്രഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ.
വായ്പ എഴുതിത്തള്ളുമെന്ന കാര്യം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. വിഷയത്തിലെ അഭിപ്രായം നാളെ അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞതായും യെദ്യൂരപ്പ കൂട്ടിച്ചേർത്തു. ഒരു ലക്ഷം രൂപ വരെയുള്ള കടമാണ് എഴുതിത്തള്ളുന്നത്. മൊത്തം 56,000 കോടി രൂപയാണ് ഇങ്ങനെ എഴുതിത്തള്ളുക. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

ഇന്നു രാവിലെ ഒമ്പതുമണിക്കാണ് യെദ്യൂരപ്പ 23ാം മത്തെ മുഖൃമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് യെദ്യൂരപ്പ ഇക്കാര്യം പറഞ്ഞത്.

ബി ജെ പിയെ പിന്തുണച്ചതിന് കർണാടകയിലെ ജനങ്ങളോടും പ്രത്യേകിച്ച് എസ് സി, എസ് ടി വിഭാഗങ്ങളോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയായുള്ള യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് ആവശ്യത്തെ ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് സുപ്രീം കോടതി തള്ളിയത്.
തുടർന്ന് രാവിലെ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മൂന്നാംവട്ടവും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് ജനങ്ങളോട് നന്ദി പറയുന്നതായും കോൺഗ്രസ്- ജെ ഡി എസ് സഖ്യം അവിശുദ്ധമാണെന്നും യെദ്യൂരപ്പ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group