ആശങ്കയൊഴിയാതെ ഇടുക്കി: ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും 20 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: ഇന്ന് 8 പേർക്ക് രോ​ഗമുക്തി

ആശങ്കയൊഴിയാതെ ഇടുക്കി: ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും 20 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: ഇന്ന് 8 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും 20 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 89 ആയി. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവർ, ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും കണ്ണൂരിൽ എത്തിയ അടിമാലി സ്വദേശിനി (53). കണ്ണൂരില്‍ നിന്നും ടാക്‌സിയില്‍ അടിമാലിയില്‍ എത്തി കൊവിഡ് കെയർ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജൂണ്‍ 26 ന് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ അടിമാലി സ്വദേശി (29). കൊച്ചിയില്‍ നിന്നും സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ജൂണ്‍ 21 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാർ സ്വദേശി (35). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജൂണ്‍ 30 ന് റാസ് അല്‍ ഖൈമയില്‍ (യുഎഇ) നിന്നും കൊച്ചിയില്‍ എത്തിയ കാമാക്ഷി സ്വദേശി (41). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ കാമാക്ഷിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ കട്ടപ്പന സ്വദേശി (32). കൊച്ചിയില്‍ നിന്നും കട്ടപ്പനക്ക് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 27 ന് കുവൈറ്റില്‍ നിന്നും കൊച്ചിയില്‍ എത്തിയ കാഞ്ചിയാർ സ്വദേശി (38). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ കാഞ്ചിയാറില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ നാലിന് റാസ് അല്‍ ഖൈമയില്‍ (യുഎഇ) നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി (40). കോഴിക്കോട് നിന്നും കാക്കനാട് വരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് കഞ്ഞിക്കുഴിക്ക് ടാക്‌സിയിലും എത്തി വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഞ്ഞിക്കുഴി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (46). കഞ്ഞിക്കുഴി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പാലിയേറ്റിവ് നഴ്‌സാണ്. ജൂലൈ ഏഴിനാണ് സ്രവ പരിശോധനയ്ക്ക് വിധേയയാക്കിയത്.

തമിഴ്‌നാട് ശങ്കരന്‍ കോവിലില്‍ നിന്നും എത്തിയ മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍. പിതാവ് (70), മാതാവ് (60), മകള്‍ (17), മകന്‍ (20). ശങ്കരന്‍കോവിലില്‍ നിന്നും കുമളി വഴി മൂന്നാറിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജൂണ്‍ 25 ന് മധുരയില്‍ നിന്നും കുമളിയില്‍ എത്തിയ പാമ്പാടുംപാറ സ്വദേശിനി (20). കുമളിയിൽ നിന്നും പാമ്പാടുംപാറക്ക് ടാക്‌സിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജൂണ്‍ 27 ന് ഹൈദരാബാദില്‍ നിന്നും വന്ന വാത്തിക്കുടി സ്വദേശിനി (36). ഹൈദരാബാദില്‍ നിന്നും കുടുംബത്തോടൊപ്പം സ്വന്തം വാഹനത്തില്‍ കുമളി ചെക്‌പോസ്റ്റിലൂടെ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജൂലൈ മൂന്നിന് ഹൈദരാബാദ് നിന്നും ബസില്‍ വന്ന 21 ഉം 22 ഉം വയസുള്ള ഉപ്പുതറ സ്വദേശികള്‍. ഹൈദരാബാദ് നിന്നും വാളയാര്‍ ചെക്‌പോസ്റ്റ് വഴി ബസില്‍ എറണാകുളത്തെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ ഉപ്പുതറയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ജയ്പൂര്‍ നിന്നുമെത്തിയ 24 ഉം 30 ഉം വയസുള്ള ദമ്പതികള്‍. ജയ്പൂര്‍ നിന്ന് വിമാനത്തില്‍ ഹൈദരാബാദ് എത്തി. അവിടെ നിന്ന് കൊച്ചിയിലേക്ക് മറ്റൊരു വിമാനത്തിലും കൊച്ചിയില്‍ നിന്ന് വാഴത്തോപ്പിലേക്ക് ടാക്‌സിയിലും എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ജൂണ്‍ 23 ന് ദുബായില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ മണിയാറംകുടി സ്വദേശി (39). തിരുവനന്തപുരത്തു നിന്ന് കോട്ടയത്തിന് കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് മണിയാറംകുടിക്ക് ടാക്‌സിയിലും എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
ജൂണ്‍ 23 ന് പാട്നയിൽ നിന്നും കൊച്ചിയില്‍ എത്തിയ മണിയാറംകുടി സ്വദേശി (14). പാട്നയില്‍ നിന്നും കുടുംബത്തോടൊപ്പം ബാംഗ്ലൂര്‍ എത്തി അവിടെ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തി. കൊച്ചിയില്‍ നിന്ന് ടാക്‌സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അതേസമയം ജില്ലയിൽ ഇന്ന് 8 പേർ രോ​ഗമുക്തി നേടി. മേയ്‌ 22 ന് ഡൽഹിയിൽ നിന്നുമെത്തി ജൂൺ ഒന്നിന് കൊവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (30), മെയ്‌ 22 ന് ഡൽഹിയിൽ നിന്നുമെത്തി ജൂൺ മൂന്നിന് രോ​ഗം സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (58), ജൂൺ 13 ന് ഇറ്റലിയിൽ നിന്നുമെത്തി ജൂൺ 28 ന് കൊവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (21), ജൂൺ 13 ന് കുവൈറ്റിൽ നിന്നുമെത്തി ജൂൺ 28 ന് കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (35), ജൂൺ 13 ന് കുവൈറ്റിൽ നിന്നുമെത്തി ജൂൺ 24 ന് കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (35), ജൂൺ 17 ന് യുഎഇ യിൽ നിന്നുമെത്തി 28 ന് കൊവിഡ് സ്ഥിരീകരിച്ച ഉടുമ്പൻചോല സ്വദേശി (28), ജൂൺ ഏഴിന് ഡൽഹിയിൽ നിന്നുമെത്തി 24 ന് രോ​ഗം സ്ഥിരീകരിച്ച വാഴത്തോപ്പ് പഞ്ചായത്തിൽ താമസിക്കുന്നയാൾ (27), ജൂൺ പത്തിന് ഡൽഹിയിൽ നിന്നുമെത്തി 24 ന് കൊവിഡ് സ്ഥിരീകരിച്ച വാഴത്തോപ്പ് പഞ്ചായത്തിൽ താമസിക്കുന്നയാൾ (44) എന്നിവരാണ് ഇന്ന് രോഗമുക്തരായത്.