video
play-sharp-fill

20 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ; വൻ മാറ്റത്തിനൊരുങ്ങി സാംസങ് എത്തുന്നു

20 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ; വൻ മാറ്റത്തിനൊരുങ്ങി സാംസങ് എത്തുന്നു

Spread the love

സ്വന്തം ലേഖിക

20 മിനിട്ടിനുള്ളിൽ ഫുൾ ചാർജാകുന്ന ബാറ്ററിയുമായി സാംസങ്. സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത ബാറ്ററി 2020ൽ അല്ലെങ്കിൽ 2021ൽ ഇറങ്ങുന്ന ഫോണുകളിൽ ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോകർട്ട്.അദ്ഭുത വസ്തു എന്നറിയപ്പെടുന്ന ഗ്രാഫീൻ ഉപയോഗിച്ചാണ് ബാറ്ററി നിർമ്മിക്കുന്നത്. ഗ്രാഫീൻ ഉപയോഗിച്ച് നിർമ്മിക്കുന്ന ബാറ്ററി 20 മിനിറ്റ് പോലും എടുക്കാതെ ചാർജ് ചെയ്യാൻ സാധിക്കും.

കാർബൺ ആറ്റങ്ങളുടെ ഒറ്റപാളിയിൽ നിന്ന് നിർമിച്ചെടുക്കുന്ന ദ്വിമാന പദാർഥമാണ് ഗ്രാഫീൻ. കട്ടിയുള്ളതും അതേസമയം വളയ്ക്കാവുന്നതുമായ ഒരു നാനോ മെറ്റീരിയൽ ആയാണ് ഇത് അറിയപ്പെടുന്നത്. സ്റ്റീലിനെക്കാൾ ശക്തവും വജ്രത്തേക്കാൾ കാഠിന്യമുള്ളതുമാണ്. വളരെ നല്ലൊരു വൈദ്യുതി-താപ ചാലകം കൂടിയാണ് ഗ്രാഫീൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറ്ററികളിൽ ഉൾക്കൊളളിക്കാൻ പറ്റിയ പദാർത്ഥമാണ് ഗ്രാഫീൻ. ചില ശാസ്ത്രജ്ഞർ ഇതിനെ ചാർജിങ്ങിന്റെ സൂപ്പർഹൈവേ എന്നാണ് വിളിച്ചിരുന്നത്. ഇതിന്റെ സാധ്യത പൂർണ്ണമായി ചൂഷണം ചെയ്യാനായാൽ ഒരു ഫോൺ 7 സെക്കൻഡിൽ ചാർജ് ചെയ്യാനായേക്കുമെന്നാണ് ഗവേഷകർ പറയുന്നത്.