
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. കേരളത്തിലടക്കം ഒഴിവുകളുണ്ട്.
ടെക്നീഷ്യൻ,ഡ്രാഫ്റ്റ്സ്മാൻ,ടെക്നിക്കൽ അസിസ്റ്റന്റ്,സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്,കുക്ക് തുടങ്ങിയ തസ്തികകളിൽ ആണ് നിയമനം.
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഓർഗനൈസേഷന്റെ ആവശ്യകതകൾക്കനുസരിച്ച് ഇന്ത്യയിലുടനീളം വിവിധ ഐഎസ്ആർഒ കേന്ദ്രങ്ങളിൽ നിയമിക്കും.
ഒഴിവുകളും യോഗ്യതകളും
റിക്രൂട്ട്മെന്റിൽ ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്-എ, ടെക്നീഷ്യൻ-ബി, ഡ്രോട്ട്സ്മാൻ-ബി, കുക്ക്-എ തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്നു.
18 മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രായപരിധിയിൽ ഇളവ് നൽകും.
ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക്സ് മെക്കാനിക്, കാർപ്പെന്റർ), ഡ്രോട്ട്സ്മാൻ-ബി (സിവിൽ, മെക്കാനിക്കൽ), ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രോണിക്സ്), സയന്റിഫിക് അസിസ്റ്റന്റ് (മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്), ലൈബ്രറി അസിസ്റ്റന്റ്-എ, കുക്ക്-എ എന്നിവയിലേക്കുള്ള ഒഴിവുകൾ ഈ റിക്രൂട്ട്മെന്റ് ഡ്രൈവിൽ ഉൾപ്പെടുന്നു.
വ്യോമസേനയിൽ അഗ്നിവീർ; പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യതകൾ
ഓരോ തസ്തിക അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു. അപേക്ഷകർ ഐടിഐ സർട്ടിഫിക്കറ്റുകൾ, എഞ്ചിനീയറിങ് ഡിപ്ലോമ, ഫസ്റ്റ് ക്ലാസ് ബി.എസ്.സി.,
ലൈബ്രറി സയൻസിൽ മാസ്റ്റർ ഡിഗ്രി, അല്ലെങ്കിൽ കുക്ക്-എ തസ്തികയ്ക്ക് ബന്ധപ്പെട്ട പ്രവൃത്തിപരിചയം എന്നീ യോഗ്യതകൾ നേടിയിരിക്കണം.
എങ്ങനെ അപേക്ഷിക്കാം ?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
https://www.isro.gov.in അല്ലെങ്കിൽ https://www.istrac.gov.in
“Recruitment / Careers” വിഭാഗത്തിലേക്ക് പോകുക
ISTRAC-02:2026 വിജ്ഞാപനം പരിശോധിക്കുക.
“Online Application” ലിങ്ക് ക്ലിക്ക് ചെയ്യുക
സാധുവായ ഇ- മെയിൽ ഐഡി, മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക
വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, അനുഭവം എന്നിവ പൂരിപ്പിക്കുക
(കുക്ക്-എ പോലുള്ള പോസ്റ്റുകൾക്ക് അനുഭവ വിവരങ്ങൾ നിർബന്ധം)
ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
സമർപ്പിക്കുന്നതിന് മുൻപ് എല്ലാം പ്രിവ്യൂ ചെയ്ത് പരിശോധിക്കുക







