
തിരുവനന്തപുരം: അനധികൃത വിൽപ്പനയ്ക്കായി ഒളിച്ചുവെച്ചിരുന്ന 125 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 55കാരൻ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. നരുവാമൂട് ഒലിപ്പുനട സ്വദേശി വിശ്വംഭരനാണ് നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായത്.
വിദേശമദ്യ ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിനായി ശേഖരിച്ച് വെച്ചവയാണ് പിടികൂടിയത്.
അനധികൃതമായി മദ്യ വിൽപ്പനയെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലെ വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചിരുന്ന ബോട്ടിലുകൾ പരിശോധനയിൽ കണ്ടെത്തി. ജനപ്രിയ ബ്രാൻഡുകൾ ഇയാൾ നേരത്തെയും വീട്ടിൽ ശേഖരിച്ച് വിലകൂട്ടി വിൽക്കുന്നതായി നാട്ടുകാർ തന്നെ പരാതി അറിയിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൾഡ് പോർട്ട് റം, സിക്സ് റം, ക്ലാസിക് ഗ്രാൻഡ്, മലബാർ തുടങ്ങിയവയുടെ ഒരുലിറ്റർ, അരലിറ്റർ അളവുകളിലെ മദ്യമാണ് കണ്ടെത്തിയത്.







