Spread the love

എ​രു​മേ​ലി: ജനങ്ങളെ ആശങ്കയിലാക്കി തു​മ​രം​പാ​റ മേ​ഖ​ല​യിലെ ​കു​ട്ടി​ക​ളിലെ മു​ണ്ടി​നീ​ര്.കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗ​പ്ര​തി​രോ​ധ​വും ബോ​ധ​വ​ത്കര​ണ​വും തു​ട​ങ്ങി.

video
play-sharp-fill

ഇ​ന്ന​ലെ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽനി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ഘം തു​മ​രം​പാ​റ വാ​ർ​ഡി​ലെ വീ​ടു​ക​ൾ ക​യ​റി വി​വ​ര ശേ​ഖ​ര​ണ​വും ബോ​ധ​വ​ത്കര​ണ ​വും ന​ട​ത്തി.

ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ അ​നി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​രു​മു​ണ്ടാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നി​ല​വി​ൽ 12 ൽ​പ​രം കു​ട്ടി​ക​ളി​ൽ രോ​ഗല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യി​ട്ടു​ണ്ട്.കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കാ​തി​രി​ക്കാ​ൻ സ​മ്പ​ർ​ക്കം പാ​ടി​ല്ലെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗം ഭേ​ദ​മാ​കാ​നു​ള്ള ചി​കി​ത്സ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് സം​ഘം പ​റ​ഞ്ഞു.