Spread the love

മലപ്പുറം: വണ്ടൂരിലെ വെള്ളിയാഭരണ കടയുടെ ചുമര്‍ കുത്തിത്തുരന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ചു. പാണ്ടിക്കാട് റോഡിലെ തരംഗിണി സില്‍വര്‍ ലാനിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.

video
play-sharp-fill

കടയിലെ റാക്കുകളില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന വിവിധ ആഭരണങ്ങളാണ് നഷ്ടമായത്. ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.

കടയുടെ പിറകുവശത്തെ ചുമര്‍ തുരന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മോഷണത്തിന് ശേഷം തറയില്‍ മുളകുപൊടി വിതറിയ നിലയിലും കണ്ടെത്തി. എന്നാല്‍ കടയിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖവും ശരീരവും പൂര്‍ണമായി മറച്ചെത്തിയ ഇയാള്‍ ഒറ്റയ്ക്കാണോ മോഷണം നടത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് സ്റ്റേഷന്റെ സമീപത്താണ് സംഭവം നടന്നത്. വണ്ടൂര്‍ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.