Spread the love

പെരിന്തൽമണ്ണ: കൊപ്പം സെന്ററില്‍ വെച്ച് ബൈക്കില്‍ മിനി ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.

video
play-sharp-fill

കുലുക്കല്ലൂർ സ്നേഹപുരം കൊളക്കാട്ടില്‍ മുനീറിന്റെ മകൻ നിഫാല്‍ (19) ആണ് മരിച്ചത്. മിനിലോറി നിഫാല്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ബലി പെരുന്നാളിന്റെ തലേദിവസം രാത്രി പുതിയ വസ്ത്രം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. ഉടൻ തന്നെ യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഫാലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സുഹൃത്തിനും അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.