
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് അപകടം. അപകടം നടന്നത് വെമ്പായം ഹാപ്പി ലാൻഡിൽ.
നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേർ കുട്ടികൾ. റൈഡിൽ ഉണ്ടായിരുന്നത് 30ലേറെ പേർ. അഞ്ചുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






