Wednesday, April 22, 2026

ജഡ്‌ജിയുടെ ഔദ്യോഗിക വാഹനത്തില്‍ ബസിടിച്ച സംഭവം; ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകള്‍ ഹൈക്കോടതി റദ്ദാക്കി; മോട്ടോർ വാഹന അപകടമാണ് ക്രിമിനല്‍ നടപടിക്ക് വിധേയമല്ലെന്ന് കോടതി

Spread the love

കൊച്ചി: ജഡ്‌ജിയുടെ ഔദ്യോഗിക വാഹനത്തില്‍ ബസിടിച്ച്‌, വാഹനം ഓടിച്ച ഡ്രൈവർക്ക് പരിക്കേറ്റ കേസില്‍ ബസ് ഡ്രൈവർക്കെതിരേയുള്ള കേസുകള്‍ റദ്ദാക്കി ഹൈക്കോടതി.

video
play-sharp-fill

എറണാകുളം സ്വദേശിയായ ബസ് ഡ്രൈവർ ഷജീർ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി.സംഭവം ഒരു മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനല്‍ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു കോടതിയുടെ വിധി.

ജഡ്ജിയുടെ ഡ്രൈവറെ തടയാനോ പൊതുപ്രവര്‍ത്തകന്‍റെ ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനോ ബസ് ഡ്രൈവര്‍ക്ക് ഉദ്ദേശ്യമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒന്നും കേസിലില്ലെന്ന് ജസ്റ്റീസ് വി എ ശ്യാം കുമാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324 (അപകടകരമായ മാര്‍ഗങ്ങളിലൂടെ പരിക്കേല്‍പ്പിക്കല്‍), സെക്ഷന്‍ 353 (പൊതുജനങ്ങളെ ആക്രമിക്കല്‍), 1984 ലെ പൊതു സ്വത്തിന് നാശനഷ്ടങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group