video
play-sharp-fill

ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകേണ്ടി വരുമോ എന്ന് ഓർത്തു, അവസ്ഥ അത്രയും ഭീകരം: നിസഹായത വെളിപ്പെടുത്തി സ്റ്റാർ സിം​ഗർ വിജയി ജോബി ജോൺ

ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകേണ്ടി വരുമോ എന്ന് ഓർത്തു, അവസ്ഥ അത്രയും ഭീകരം: നിസഹായത വെളിപ്പെടുത്തി സ്റ്റാർ സിം​ഗർ വിജയി ജോബി ജോൺ

Spread the love

 

മലയാളികൾ നെഞ്ചിലേറ്റിയ ഐഡിയ സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയുടെ നാലാം സീസണിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ ആളാണ് ജോബി ജോൺ. എന്നാൽ മത്സരത്തിനു ശേഷമേ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആരാധകർക്ക് ലഭിച്ചിരുന്നില്ല. സോഷ്യൽ മീ‍ഡിയ അടക്കമുള്ളവയിൽ നിന്ന് വിട്ടു നിന്ന അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ വേ​ദനാജനകമാണ്.

സ്വന്തം ഫേസ്ബുക്ക് ലൈവിലൂടെയാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയും, നല്ലപാട്ട് പ്രേക്ഷകർക്ക് നൽകാൻ കഴിയാത്തതിന്റെ കാരണവും ജോബി പങ്കുവച്ചത്. കൊവിഡ് തന്റെ ശ്വാസകോശത്തിനെ സാരമായി ബാധിച്ചതായും, പോസ്റ്റ് കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്തതായ് ജോബി പറയുന്നു.

ന്യൂമോണിയ കുറച്ചധികം വന്നിരുന്നു. ബ്രീതിംഗിന്റെയും ചെറുതായിട്ട് ശ്വാസംമുട്ടലിന്റെയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഇപ്പോൾ റിനയ് മെഡിസിറ്റിയിൽ അഡ്‌മിറ്റ് ആണ് താനെന്നും ജോബി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാർ സിംഗറിനു ശേഷം, സ്റ്റാർ സിംഗറിൽ നിന്ന് ഇറങ്ങിയത് ശേഷം, നല്ല പാട്ട് പാടാനോ നല്ല പാട്ട് പാടിത്തരാനോ സാധിച്ചില്ല. അല്ലെങ്കിൽ എനിക്ക് അങ്ങനത്തെ ഒരു സോം​ഗ് കിട്ടിയതില്ല. ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകുമോ എന്നുപോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു. അത്രയും ബുദ്ധിമുട്ടായിരുന്നു കൊവിഡ്.

നമുക്ക് അറിയാം കുറേ പേർക്കൊക്കെ അത് വന്ന് മാറിമറിഞ്ഞു പോകുമായിരിക്കും. എന്നാൽ ചിലർക്ക് അത് വരുന്നത് വളരെ ഭീകരമായ രീതിയിൽ ആണ്. ഇത് പറയാൻ കാരണം രണ്ട് കൊല്ലമായി എന്റെ കുഞ്ഞുങ്ങളെ പുറത്ത് പോലും ഇറക്കാറില്ല, അത്രയും ശ്രദ്ധിച്ചാണ് ഞാൻ നടന്നത്, എന്നിട്ടാണ് ഈ അവസ്ഥയിലൂടെ പോവേണ്ടി വന്നതെന്നും ജോബി പറയുന്നു.