Spread the love

 

കണ്ണൂർ: പഴനിയിൽ തീർത്ഥാടനത്തിനു പോയ നാൽപതുകാരിയായ മലയാളി വീട്ടമ്മയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. ഭക്ഷണം വാങ്ങാനായി ഹോട്ടലിലേക്ക് പോയ ഭർത്താവിനെ കാത്തു നിൽക്കവെയാണ് ഇവരെ തട്ടികൊണ്ട് പോയത്.

video
play-sharp-fill

സ്വകാര്യഭാഗങ്ങളിൽ ബിയർ കുപ്പി കൊണ്ട് പരുക്കേൽപ്പിച്ചു. തടയാനെത്തിയ ഭർത്താവിനും മർദനമേറ്റു. അവശ നിലയിലായ സ്ത്രീ പരിയാരം ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ജൂൺ 19നായിരുന്നു ക്രൂരമായ സംഭവം അരങ്ങേറിയത്. പാലക്കാടു നിന്നും ഇരുവരും ട്രെയിനിൽ പഴനിയിലേക്കു യാത്ര തിരിച്ചു. ഉച്ചയ്ക്കു ശേഷം അവിടെ ഒരു ലോഡ്ജിൽ മുറിയെടുത്തു. അന്നു സന്ധ്യയോടെ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയപ്പോഴാണ് വീട്ടമ്മയ്ക്ക് നേരെ ആക്രമണമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീയെ റോഡരികിൽ നിർത്തി, ഭർത്താവ് എതിർവശത്തെ കടയിൽ ഭക്ഷണം വാങ്ങാൻ പോയപ്പോൾ മൂന്നംഗ സംഘമെത്തി സ്ത്രീയുടെ വായ് പൊത്തിപ്പിടിച്ചു സമീപത്തെ ലോഡ്ജിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. ഇവിടെ തടവിലാക്കിയ ശേഷം രാത്രി മുഴുവൻ പീഡിപ്പിച്ചതായി ഭർത്താവ് പറയുന്നു. രക്ഷിക്കാൻ ശ്രമിച്ച തന്നെ മദ്യപാനിയായി ചിത്രീകരിച്ച്, ലോഡ്ജ് ഉടമയും ഗുണ്ടകളും ചേർന്നു മർദിച്ച്‌ ഓടിച്ചതായും ഇദ്ദേഹം പറഞ്ഞു.

പിറ്റേന്നു രാവിലെ സ്ത്രീ ഇവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്നു ദമ്പതികൾ സ്റ്റേഷനിലെത്തിയെങ്കിലും, പോലീസ് ഭീഷണിപ്പെടുത്തിയതോടെ കേരളത്തിലേക്കു മടങ്ങി. പേടി കാരണം ഇത്ര ദിവസം ഇക്കാര്യം പുറത്തു പറയാതെ വീട്ടിൽ കഴിയുകയായിരുന്നു.

എന്നാൽ ആരോഗ്യനില കൂടുതൽ വഷളായതോടെ ഇവർ ആശുപത്രിയിൽ എത്തുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിച്ചെങ്കിലും ഇതുവരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.